നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം നാലായി. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് ആണ് മരിച്ചത്. വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
Read MoreAuthor: ജോജി തോമസ്
ശോഭാ സുരേന്ദ്രന്‍റെ ആരോപണത്തിന് മറുപടിയുമായി ഇ.പി.ജയരാജന്‍. നിലവാരമില്ലാത്തവരുടെ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഇ.പി. ജയരാജൻ പ്രതികരിച്ചു
തന്നെ ബിജെപിയില്‍ എത്തിക്കാന്‍ 3 തവണ കൂടിക്കാഴ്ച നടത്തിയെന്നും, ഈകാര്യം മുഖ്യമന്ത്രി പിണറായി വിജയന് അറിയുമെന്നും ശോഭാ സുരേന്ദ്രന്‍റെ ആരോപണത്തിന് മറുപടിയുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. നിലവാരമില്ലാത്തവരുടെ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഇ.പി പ്രതികരിച്ചു.
Read Moreകെ-റെയിലിന് പിന്തുണയുമായി റെയിൽവേ മന്ത്രിഅശ്വിനി വൈഷ്ണവ്.
പാരിസ്ഥിതിക-സാങ്കേതിക പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ട് ബദൽ നിർദേശങ്ങൾ സമർപ്പിച്ചാൽ ഉടൻ കെ-റെയിലിനു നടപടിയുണ്ടാകുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചു. മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിർദ്ദേശം കിട്ടിയതോടെ മന്ത്രി സജി ചെറിയാൻ സ്വാഗതവും പറഞ്ഞു.
Read Moreമാംഗല്യം തന്ത നാനാ നാ.. രാഹുലേ… കൈ തന്നിട്ടുപോടാ..
പാലക്കാട് കല്യാണ വേദിയിൽ സ്ഥാനാർത്ഥികൾ തമ്മിൽ പടലപ്പണക്കം. പി.സരിന് കൈകൊടുക്കാതെ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി.
Read Moreനെന്മാറയിലെ യുവാവ് പല്ലടത്ത് കൊല്ലപ്പെട്ട നിലയിൽ.
ലോറി ക്ലീനറായ നെന്മാറ സ്വദേശി തമിഴ്നാട് പല്ലടത്ത് റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പാലക്കാട് നെന്മാറ അളുവശ്ശേരി പേഴുംപാറയിൽ കുരിശിങ്കൽ വീട്ടിൽ സണ്ണിയുടെ മകൻ എസ്.സിജുവാണ് (40) കൊല്ലപ്പെട്ടത്. തലയിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. കേസുമായി ബന്ധപ്പെട്ട് സിജു ജോലിചെയ്യുന്ന ലോറിയുടെ ഡ്രൈവർ നെന്മാറ സ്വദേശി ജി. സെൽവകുമാറിനെ (40) പല്ലടം പോലീസ് ചോദ്യം ചെയ്തുവരുന്നു. പല്ലടത്തുനിന്ന് പൊള്ളാച്ചിയിലേക്കും ഉദുമൽപേട്ടയിലേക്കും പോകുന്ന റോഡുകൾ പിരിയുന്നിടത്താണ് റോഡരികിൽ മരിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ലോറിയിൽ വിറകുമായാണ് ഇരുവരും കഴിഞ്ഞദിവസം പാലക്കാട്ടുനിന്ന് […]
Read Moreതൃശ്ശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
‘സമൂഹ്യ നീതി സംഗമം ‘ എന്ന പരിപാടി നടക്കുന്നതിനാൽ തൃശ്ശൂർ നഗരത്തിൽ ഇന്ന് ഉച്ചക്ക് 2 മണിമുതൽ വൈകീട്ട് 5.30 വരെ ഭാഗമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പരിപാടിയോട് അനുബന്ധിച്ചാണ് നിയന്ത്രണം.
Read Moreതുലാവർഷം കനിഞ്ഞതോടെ പാടശേഖരങ്ങളിൽ നടീൽ സജീവം
തുലാവർഷം കനിഞ്ഞതോടെ പാടശേഖരങ്ങളിൽ നടീല്‍ പണികൾ സജീവമായി. നെന്മാറ , അയിലൂർ കൃഷിഭവനുകീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോള്‍ നടീല്‍നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച നല്ല മഴയില്‍ വെള്ളം കെട്ടി നിര്‍ത്തി ഉഴുതു മറിച്ചാണ് കര്‍ഷകര്‍ നടീല്‍തുടങ്ങിയത്. തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീല്‍ നടത്തുന്നതിന് അതിഥി തൊഴിലാളികളെയാണ് കര്‍ഷകര്‍ കൂടുതലും ആശ്രയിക്കുന്നത്. അയിലൂര്‍ കയ്പഞ്ചേരി, കണ്ണിയമംഗലം പാടശേഖരത്തില്‍ കഴിഞ്ഞ ദിവസം നടീല്‍ പണികൾക്കെത്തിയത് ബംഗാളിലെ പശ്ചിമ കല്‍കത്തയില്‍ നിന്നുള്ള സംഘമാണ്. ഞാറ്റടി പറിച്ച് നടീല്‍ നടത്തുന്നതിന് ഏക്കറിന് 4200 […]
Read Moreതുലാവർഷം; പോത്തുണ്ടി ഡാം പുഴയിലേക്ക് തുറന്നു.
തുലാമഴ ശക്തമായതോടെ പോത്തുണ്ടി ഡാം പുഴയിലേക്ക് തുറന്നു. രണ്ടു ദിവസമായി മേഖലയിൽ തുലാവർഷം ശക്തമായി തുടരുന്നതിനാൽ പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഡാമിലെ അധിക ജലം പുഴയിലേക്ക് തുറന്നത്. 55 അടി സംഭരണശേഷിയുള്ള ഡാമിൽ നിലവിൽ 54. 23 അടിയായി ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് പുഴയിലേക്ക് രണ്ട് സെന്റീമീറ്റർ വെള്ളം തുറന്നുവിട്ട് ജലം ക്രമീകരണം നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പോത്തുണ്ടി ഡാം സൃഷ്ടി പ്രദേശത്ത് 39 മില്ലിമീറ്റർ മഴ ലഭിച്ചു. നിലവിൽ പോത്തുണ്ടി ഡാം […]
Read More