ശൂരസംഹാര ഉത്സവത്തോടനുബന്ധിച്ച് നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ കൊഴിഞ്ഞാമ്പാറയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. കൊഴിഞ്ഞാമ്പാറയിൽ ഉത്സവം നടക്കുന്നതിനാൽ ഗോപാലപുരത്തു നിന്നും വരുന്ന വാഹനങ്ങൾ വണ്ണാമടയിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് ആറാംമൈലിൽ വഴി നാട്ടുകല്ലിലേലെത്തി അത്തിക്കോട് വഴി പാലക്കാട്ടേക്കു പോകേണ്ടതാണ്. ചിറ്റൂർ ഭാഗത്തുനിന്നും പൊള്ളാച്ചിയിലേക്ക് പോകുന്ന വാഹനങ്ങൾ പുത്തൻപാതയിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് കല്ലാണ്ടിച്ചുള്ള വഴി വണ്ണാമടയിലെത്തി പോകേണ്ടതാണ്. പാലക്കാട് നിന്നും പൊള്ളാച്ചി ഭാഗത്തേക്കുള്ള വാഹനങ്ങൾ അത്തിക്കോട് നിന്നും നാട്ടുകല്ലിലെത്തി ആറാംമൈൽ വഴി വണ്ണാമടയിലേക്ക് […]
Read MoreAuthor: ജോജി തോമസ്
കത്തോലിക്ക കോൺഗ്രസ് പാലക്കാട് കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു.
കാർഷികവിളകളുടെ വിലയിടിവിൽ പ്രതിഷേധിച്ചും വഖഫ് അധിനിവേശത്താൽ കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ടും കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപതാസമിതിയുടെ നേതൃത്വത്തിൽ പാലക്കാട് കളക്ടറേറ്റിനുമുമ്പിൽ പ്രതിഷേധജ്വാല സംഗമം ത. പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡൻ്റ് അഡ്വ. ബോബി സെബാസ്റ്റ്യൻ അധ്യക്ഷനായ ചടങ്ങിൽ ഗ്ലോബൽ പ്രസിഡൻ്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ ഡയറക്ടർ ഫാ. […]
Read Moreതമിഴ്നാട്ടിൽ നിന്നുള്ള മിനി ബസ് മറിഞ്ഞ് 18 പേർക്ക് പരുക്ക്.
എറണാകുളത്തേക്ക് തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളെ കൊണ്ടുപോകുന്ന മിനി ബസ് അപകടത്തിൽപ്പെട്ട് 18 പേർക്ക് പരുക്ക്. എലവഞ്ചേരി കുമ്പള കോടിനടുത്ത് കൊല്ലംകോട് ദിശയിൽ അപകടകരമായ രീതിയിൽ വന്ന വാഹനത്തിന്റെ കൂട്ടിയിടി ഒഴിവാക്കാൻ വെട്ടിച്ചപ്പോഴാണ് മിനി ബസ് റോഡിലേക്ക് തലകീഴായി മറിഞ്ഞത്. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റവർ ആണ്ടവൻ 26, അമരാവതി 45, പരമൻ 49, പ്രേമ 33, ലക്ഷ്മി 40, പാണ്ഡ്യരാജൻ 28, ഡ്രൈവർ പ്രേംകുമാർ 27, ശരവണൻ 27, അലക്സ് പാണ്ഡ്യൻ […]
Read Moreഅർധരാത്രിയിൽ പാലക്കാട്ട് കോൺഗ്രസിന്റെ വനിതാനേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ പൊലീസ് റെയ്ഡ്. ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നതെന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ മിന്നൽ പരിശോധന.
കഴിഞ്ഞ രാത്രിയിൽ 12 മണിയോടെ പാലക്കാട് സൗത്ത്, നോർത്ത്പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ എത്തിയത്. വനിതാ പൊലീസ് ഇല്ലാതെ പരിശോധന നടത്താനാകില്ലെന്ന് നേതാക്കൾ നിലപാടെടുത്തതോടെ മടങ്ങിപ്പോയ പൊലീസ് സംഘം അരമണിക്കൂറിന് ശേഷം വനിതാപൊലീസുകാരുമായി മടങ്ങിയെത്തി പരിശോധന നടത്തി. പരിശോധനയിൽഒന്നുംകണ്ടെത്താനായില്ല.അതേസമയം, ഹോട്ടലിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കളും പ്രവർത്തകരും സംഘടിച്ചതോടെ സംഘർഷാവസ്ഥയുണ്ടായി.ഉസ്മാനും പുറത്ത് ഇറങ്ങി നിന്നു. ഇവരുടെ ആവശ്യപ്രകാരം വനിതാ ഉദ്യോഗസ്ഥരെത്തി സാധനസാമഗ്രികളും മറ്റും വലിച്ചിട്ടു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല!
Read Moreഗുജറാത്തിലെ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു. പാലത്തിനടിയിൽ ആളുകൾ കുടുങ്ങി.
ഗുജറാത്തിലെ ആനന്ദിൽ, ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ നിർമാണത്തിലിരിക്കുന്ന പാലം തകർന്നു; മൂന്നു പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. ഒരാളെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം തുടരുന്നു.
Read Moreവേലയും പൂരങ്ങളും; ആനകളും ജനങ്ങളും തമ്മിലുള്ള അകലം 10 മീറ്റർ വേണം !
ആനകളും ജനങ്ങളും തമ്മിൽ പത്ത് മീറ്ററെങ്കിലും ദൂരം വേണമെന്നും അമിക്കസ് ക്യൂറിയുടെ നിർദേശത്തിൽ പറയുന്നു.
Read Moreമുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു.
മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. കൊഴിഞ്ഞാമ്പാറ വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി – സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്.ചൊവ്വാഴ്‌ച പുലർച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം. ഉറങ്ങാൻ കിടന്ന മുത്തശ്ശി റഹമത്തിനെ (45) പാമ്പ് കടിച്ചിരുന്നു. തുടർന്ന്, നാട്ടുകാരും വീട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിച്ചു വരുന്നതിനിടെ 2.30ന് അസ്ബിയ ഫാത്തിമ തളർന്നു വീഴുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പു കടിയേറ്റ വിവരം […]
Read Moreകാറിനുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഡോർ ലോക്കായി നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. അഹമ്മദാബാദിലാണ് സംഭവം.
കാറിനുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഡോർ ലോക്കായി നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. സഹോദരങ്ങളായ സുനിത(7), സാവിത്രി(4), വിഷ്ണു(5), കാർത്തിക്ക്(2) എന്നിവരാണ് മരിച്ചത്.
Read Moreവീടുകളിലെത്തി വോട്ടെടുപ്പ് തുടങ്ങി.
ഭിന്നശേഷി വിഭാഗക്കാർക്കും 85നു മുകളിൽ പ്രായമുള്ളവർക്കും വീട്ടിൽ വെച്ച് വോട്ടു ചെയ്യാൻ അവസരം നൽകുന്ന വോട്ടെടുപ്പിന് തുടക്കമായി. ഉപതിരഞ്ഞെടുപ്പ് വരണാധി കാരിയും ആർ.ഡി.ഒ.യുമായ എസ്. ശ്രീജിത്തിൻ്റെ നേതൃത്വത്തിലാണ് ഹോം വോട്ടിങ് ആരംഭിച്ചത്. 12 ടീമുകളായി തിരിഞ്ഞ് പരമാവധി വേഗത്തിൽ പോളിങ് പൂർത്തിയാക്കും. സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് ഓഫീസർ, മൈക്രോ ഒബ്‌സർവർ, പോലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ, അതതു സ്‌ഥലത്തെ ബി. എൽ.ഒ., റവന്യൂ ഉദ്യോഗസ്ഥൻ, ബൂത്ത് ലെവൽ ഏജന്റുമാർ എന്നിവരടങ്ങുന്നതാണ് ഒരു ടീം. മുൻകൂട്ടി അപേക്ഷ സമർപ്പിച്ച […]
Read More