മേപ്പാടി പഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ
Read MoreAuthor: ജോജി തോമസ്
എഡിഎംനവീൻബാബുവിന്റെ മരണം: പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു.
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യം നൽകി. റിമാന്‍ഡിലായി 11 ദിവത്തിന് ശേഷമാണ് ദിവ്യ ജയിലിന് പുറത്ത് ഇറങ്ങുന്നത്.
Read Moreപോത്തുണ്ടി കനാലുകൾ വൃത്തിയാക്കി തുടങ്ങി.
രണ്ടാംവിള ജലവിതരണം 12ന് നടക്കുന്ന യോഗത്തിനുശേഷം. രണ്ടാംവിള ജലവിതരണത്തിൻ്റെ ഭാഗമായി പോത്തുണ്ടി അണക്കെട്ടിൻ്റെ ഇരുകനാലുകളും നന്നാക്കിത്തുടങ്ങി. കനാലുകളിൽ അടിഞ്ഞുകിടക്കുന്ന പാഴ്ചെടികളും മണ്ണും നീക്കം ചെയ്തു. കാടുപിടിച്ച നിലയിൽ വളർന്നുനിൽക്കുന്ന പുല്ലുകളും ചെടികളും വെട്ടി മാറ്റി. മണ്ണു മാന്തി യന്ത്രവും പുല്ലുവെട്ടു യന്ത്രവും ഉപയോഗിച്ചാണ് ദ്രുത ഗതിയിൽ പണി പൂർത്തിയാക്കിയത്. രണ്ടാം വിള കൃഷിക്കായുള്ള ജലവിതരണം നവംബർ 12-ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അധ്യക്ഷതയിൽ പാലക്കാട് ജോയിന്റ് വാട്ടർ റെഗുലേഷൻ ഡിവിഷൻ ഹാളിൽ ചേരുന്ന എൻജിനീയർമാരുടെയും ജലവിതരണ ഉപദേശ […]
Read Moreപി.പി. ദിവ്യയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി; കടുത്ത നടപടിയുമായി സിപിഎം.
വിവാദങ്ങൾക്കൊടുവിൽ പി.പി. ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത് സിപിഎം. ദിവ്യയെ ബ്രാഞ്ച്കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. തെരെഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി പദവികളിൽ നിന്നും ഒഴിവാക്കാനും കണ്ണൂർ ജില്ലാ കമ്മിറ്റിയോഗത്തിൽ തീരുമാനമായി. ദിവ്യയ്ക്ക് ഗുരുതരവീഴ്ച സംഭവിച്ചെന്ന വിലയിരുത്തലിലാണ് നടപടി.
Read More‘യുദ്ധങ്ങള്‍ നിര്‍ത്താൻ പോകുന്നു’ വിജയ പ്രസംഗത്തിൽ ട്രംപ്.
ഇനി യുദ്ധമില്ലാത്ത ലോകമെന്നും നിയുക്ത അമേരിക്കൻ പ്രസിഡന്റ്. ലോകം മുഴുവനായുള്ള യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളായിരിക്കും തന്‍റെ പ്രധാന നയതന്ത്ര തീരുമാനങ്ങളിലൊന്ന് എന്ന് സൂചിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്. കേവല ഭൂരിപക്ഷം നേടിയതിനു ശേഷം നടത്തിയ പ്രസംഗത്തിലാണ് ട്രംപ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. എവിടെ നടക്കുന്ന യുദ്ധമെന്ന് വ്യക്തമാക്കിയില്ലെങ്കിലും റഷ്യയേയും ഇസ്രയേലിനേയും ഉദ്ദേശിച്ചാണ് ട്രംപിന്‍റെ പ്രസ്താവന എന്നാണ് ജിയോപൊളിറ്റിക്കല്‍ വിദഗ്ധർ വിലയിരുത്തുന്നത്. “ഞാൻ യുദ്ധങ്ങള്‍ ആരംഭിക്കാൻ പോകുന്നില്ല, ഞാൻ യുദ്ധങ്ങള്‍ നിർത്താൻ പോകുന്നു. ഐഎസിനെ പരാജയപ്പെടുത്തിയതൊഴിച്ചാല്‍ കഴിഞ്ഞ നാല് വർഷമായി […]
Read Moreകൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി. വീഡിയോ കാണാം 👇
കൽപ്പാത്തി രഥോത്സവത്തിന് നാലുക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറി. കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്‌മീനാരായണ പെരുമാൾ ക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ രാവിലെ 10.15 നും 12 നും ഇടയിലായിരുന്നു കൊടിയേറ്റം.
Read Moreമേപ്പാടിയിലെ ദുരന്തബാധിതർക്കു നൽകിയ അരിയിൽ പുഴുവരിച്ച നിലയിലും, ഉപയോഗിച്ച വസ്ത്രങ്ങളും
മേപ്പാടിയിലെ ദുരന്തബാധിതർക്കു പുഴുവരിച്ച നിലയിലുള്ള അരിയും, ഉപയോഗിച്ച തരത്തിലുള്ള വസ്ത്രങ്ങളും നൽകിയ സംഭവം വിവാദമായി. ഇവർക്ക് നൽകിയത് റവന്യൂ വകുപ്പെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കിറ്റ് പൂഴ്ത്തിവച്ചതെന്ന് അജ്മൽ സാജിദ്. മേപ്പാടിയിൽ അരി വിതരണം ചെയ്തവർ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ജി.ആർ. അനിൽ കൂട്ടിച്ചേർത്തു.
Read Moreനെന്മാറ സംഗം കോളേജ് പ്രിൻസിപ്പാൾ ഷണ്മുഖന്റെ ഭാര്യ ഉഷ (63) അന്തരിച്ചു.
നെന്മാറ സംഗം കോളേജ് പ്രിൻസിപ്പാൾ ഷൺമുഖൻ ഭാര്യ ഉഷ (63) അന്തരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ. മക്കൾ: നിധിൻ, നിഖിൽ (ജർമനി).
Read Moreവടക്കഞ്ചേരി മൂലങ്കോട്ടിലെ ഒരു ഗ്രാമം നാളെ വിമാനത്തിൽ പറക്കും.
പാലക്കാട് മൂലങ്കോട്ടിലെ ഒരു ഗ്രാമമാകെ വിമാനയാത്രയ്ക്ക് സജ്ജമാകുകയാണ്. വിമാനയാത്ര സ്വപ്നം മാത്രമായിരുന്ന അനവധിപേരുടെ ജീവിതാഭിലാഷം യാഥാർഥ്യമാകുകയാണ്. മൂലങ്കോട് ജനകീയവായന ശാല ആൻഡ് കലാസമിതിയുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്താറുള്ള വിനോദയാത്രയുടെ ഭാഗമായാണ് ഇത്തവണ ഒരു ഗ്രാമമാകെ വിമാനത്തിൽ പറക്കുന്നത്. മൂലങ്കോട്, കാരപ്പാടം പ്രദേശത്തെ 128 പേരാണ് വ്യാഴാഴ്ച വിമാനത്തിൽ നെടുമ്പാശേരിയിൽനിന്ന് ബംഗളൂരുവി ലേക്ക് പറക്കുന്നത്. രണ്ടുദിവസം ബംഗളൂരുവിൽ കറങ്ങിയ ശേഷം ഞായറാഴ്ച ട്രെയിനിൽ നാട്ടിൽ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ഒമ്പതുമാസമായ എയ്‌വ മോൾ മുതൽ 74 വയസ്സുള്ള രാധ […]
Read Moreനടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ല! മന്ത്രി പദവിയിൽ ശ്രദ്ധിച്ച് മുന്നോട്ട് പോകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നിർദേശിച്ചു.
നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ല. മന്ത്രി പദവിയിൽ ശ്രദ്ധിച്ച് മുന്നോട്ട് പോകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നിർദേശം നൽകിയതായാണ് വിവരം. സുരേഷ് ഗോപി മണ്ഡലത്തിലും ഓഫീസിലും ശ്രദ്ധിക്കാനാണ് നേതാക്കൾ നിർദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സുരേഷ് ഗോപി ഏറ്റെടുത്ത സിനിമകൾ തുടർന്നേക്കില്ലെന്നാണ് സുചന.
Read More