എലിശല്യത്തെ തുടർന്ന് വിഷം ചേർത്ത് വച്ചിരുന്ന തേങ്ങാ കഷ്ണം കഴിച്ച് 15കാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ തകഴി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിൽ എലിയുടെ ശല്യത്തെ തുടർന്ന് വിഷം ചേർത്ത തേങ്ങാ കഷ്ണം വച്ചിരുന്നു. ഇത് അറിയാതെ എടുത്ത് കഴിക്കുകയായിരുന്നു കുട്ടി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read MoreAuthor: ജോജി തോമസ്
പതിനാലുകാരിയെ ചട്ടുകം വച്ച് പൊളിച്ചു. വീട്ടിൽ പറയാതെ ഉത്സവത്തിനു പോയതിൽ പ്രകോപിതയായാണ് ചെറിയമ്മയാണ് പൊള്ളലേൽപിച്ചത്.
ചെറിയമ്മ ചട്ടുകം ചൂടാക്കി പൊ ള്ളിച്ചതായി പരാതി. അമ്മയുടെ സഹോദരി ചട്ടുകം ചൂടാക്കി കയ്യിലും കാലിലും പൊള്ളിച്ചതായാണു മീനാക്ഷിപുരം പൊലീസ് സ്‌റ്റേഷനിലെത്തി കുട്ടി പരാതി നൽകിയത്. ഇന്നലെ രാവിലെയാണു സംഭവം. കഴിഞ്ഞദിവസം സ്കൂളിൽ പോയ കുട്ടി വീട്ടിൽ പറയാതെ ഉത്സവത്തിനു പോയതിൽ പ്രകോപിതയായാണ് ചെറിയമ്മപൊള്ളലേൽപിച്ചത്. അമ്മയുടെ മരണശേഷം, അമ്മയുടെ സഹോദരിയായ വേമ്പ്ര സ്വദേശി നിക്കൊപ്പമാണ് 10 വർഷമായി പതിനാലുകാരിയും സഹോദരിയും താമസിക്കുന്നത്.
Read Moreപ്രശസ്ത നടൻ ഡൽഹി ഗണേഷ് അന്തരിച്ചു.
പ്രശസ്‌ത തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. രാത്രി 11.30 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്ന് ചെന്നൈയിൽ നടക്കും. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി 400 ലേറെ സിനിമകളിൽ ഡൽഹി ഗണേഷ് അഭിനയിച്ചിട്ടുണ്ട്. 1976 ൽ കെ ബാലചന്ദറിൻ്റെ പട്ടണ പ്രവേശം എന്ന ചലച്ചിത്രത്തിലൂടെയാണ് സിനിമാ അഭിനയത്തിന് തുടക്കംകുറിക്കുന്നത്. നാടകങ്ങളിലൂടെയായിരുന്നു തുടക്കം. സിന്ധുഭൈരവി, നായകൻ, അപൂർവ സഹോദരങ്ങൾ, മൈക്കിൾ മദനകാമരാജൻ തുടങ്ങിയവ ഡൽഹി ഗണേഷ് അഭിനയിച്ച ശ്രദ്ധേയ സിനിമകളാണ്.
Read Moreനിയന്ത്രണം വിട്ട കാർ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം തലക്കടത്തൂരാണ് സംഭവം. അപകടത്തിന്റെ വീഡിയോ ദൃശ്യം 👇
നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്ക് പറ്റിയ വിദ്യാർത്ഥി മരണപ്പെട്ടു.ഇന്നലെ രാവിലെ 9:45 ഓടെ ആണ് അപകടം. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരണപ്പെട്ടത് .തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപമാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ഇന്ന് രാവിലെയാണ് കുട്ടി മരണപ്പെട്ടത്.
Read Moreനീലേശ്വരം വെടിക്കെട്ട് അപകടം; ഒരാൾ കൂടി മരിച്ചു. മരണം അഞ്ചായി
കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണം അഞ്ചായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത് (28) ആണ് മരിച്ചത്.
Read Moreഭക്ഷ്യക്കിറ്റ് വിവാദം; മേപ്പാടി പഞ്ചായത്ത് യാതൊന്നും വിതരണം ചെയ്തിട്ടില്ല! എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ അരി വിതരണം ചെയ്തത് സർക്കാറെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. പഴകിയ ഭക്ഷ്യക്കിറ്റ് വിതരണത്തിൽ മേപ്പാടി പഞ്ചായത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.
പഴകിയ ഭക്ഷ്യക്കിറ്റ് വിതരണത്തിൽ മേപ്പാടി പഞ്ചായത്തിനെതിരെ മുഖ്യമന്ത്രി. ഭക്ഷ്യക്കിറ്റ് വിവാദം; മേപ്പാടി പഞ്ചായത്ത് യാതൊന്നും വിതരണം ചെയ്തിട്ടില്ല, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ അരി വിതരണം ചെയ്തത് സർക്കാരെന്ന് വി. ഡി. സതീശൻ.
Read Moreഅപകട ഭീഷണിയായി നിൽക്കുന്ന ഉണക്ക മരം മുറിച്ചുമാറ്റാൻ നടപടിയായില്ല!!
നെന്മാറ – ചാത്തമംഗലം റോഡിലാണ് ഉണങ്ങിയ മരം അപകട ഭീഷണി ഉയർത്തി നിൽക്കുന്നത്. ചാത്തമംഗലം മാരിയമ്മൻ കോവിലിന് സമീപത്താണ് പൊതുമരാമത്ത് റോഡിൽ ഉണങ്ങി ഇലകൾ കൊഴിഞ്ഞ് വൈദ്യുത ലൈനിന് മുകളിലൂടെ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരമാണ് അധികൃതർ മുറിച്ചു മാറ്റാതെ അപകട ഭീഷണി ഉയർത്തുന്നത്. ഈ മരത്തിന്റെ ഉണങ്ങിയ ചില്ലകൾ വൈദ്യുതി ലൈനിൽ വീണ് വൈദ്യുതി തടസവും റോഡിൽ വീണ് ഗതാഗത തടസവും ഉണ്ടാക്കിയിരുന്നു. അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റാൻ പഞ്ചായത്തിന് അധികാരം നൽകിയിട്ടുണ്ടെന്നാണ് പൊതുമരാമത്ത് അധികൃതർ […]
Read Moreവന്ദേഭാരത് എക്സ്പ്രസിനു നേരെയുണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നു. ഇന്ന് ഉച്ചയ്ക്ക് 2.30ന് കാഞ്ഞങ്ങാട് തെക്കുംപുറത്തു വച്ചാണ് കല്ലേറുണ്ടായത്.
വന്ദേഭാരത് എക്സ്പ്രസിനു നേരെയുണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നു. കാസർഗോഡ് – തിരുവനന്തപുരം റൂട്ടിലോടുന്ന ട്രെയിനിന് നേരെയായിരുന്നു ആക്രമണം. ഇന്ന് ഉച്ചയ്ക്ക് 2.30ന് കാഞ്ഞങ്ങാട് തെക്കുംപുറത്തു വച്ചാണ് കല്ലേറുണ്ടായത്.
Read More