Author: ജോജി തോമസ്

പോത്തുണ്ടി ചെക്ക് പോസ്റ്റിനടുത്ത് പകൽ കാട്ടാന ഇറങ്ങി.

പോത്തുണ്ടി ചെക്പോസ്റ്റിനു സമീപം പകൽ കാട്ടാന ഇറങ്ങി. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ആനയെത്തിയത്. പോത്തുണ്ടി അണക്കെട്ടിന്റെ ഇടത്തെയറ്റത്തെ കുട എന്ന പേരിൽ അറിയപ്പെടുന്ന ചുരം റോഡ് വളവിലെ വനം വകുപ്പിന്റെ ഗേറ്റ് തകര്‍ത്താണ് പിടിയാന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്കിടയിലൂടെ റോഡിലൂടെ നടന്ന് പോത്തുണ്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസിനു മുന്നിലെത്തിയത്. അതുവഴി വാഹനത്തിൽ വന്ന യാത്രക്കാർക്കും മറ്റും കാട്ടാന കൗതുക കാഴ്ച നൽകി. ഏറെനേരം റോഡിൽനിന്ന ആന സെക്ഷൻ ഫോറസ്റ്റ് ഓഫീസിന് പിൻവശത്ത് കൂടെ ഇറങ്ങിപ്പോയതായാണ് അറിവ്.

Read More

നെന്മാറയിൽ മർദ്ദനത്തിൽ പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരണപ്പെട്ടു.

മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മധ്യവയസ്കൻ മരിച്ചു. നെന്മാറ പുഴക്കൽ തറ ചാത്തൻ കുളം വീട് മുരളി മോഹൻ (52) എന്ന കണ്ണനാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നെന്മാറ പുത്തൻ തറയിലുള്ള ഇളയ മകളുടെ ഭർത്താവിന്റെ വീട്ടിലാണ് മദ്യപിച്ച് ബഹളം വെച്ച് വഴക്കുണ്ടാക്കിയതിനെ തുടർന്ന് മടങ്ങി വരുമ്പോൾ നെന്മാറ മുണ്ടിയങ്കാവിനു സമീപം മൂന്നുപേർ ഇരുചക്ര വാഹനത്തിൽ വന്ന് തടഞ്ഞുനിർത്തി അടിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ […]

Read More

നെല്ല് സംഭരണം; കർഷകന് പണം അനുവദിച്ചില്ല! കർഷകന് 20,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി.

സർക്കാർ അളന്ന നെല്ലിന്റെ പണം അക്കൗണ്ടിൽ ഉണ്ടായിട്ടും അനുവദിക്കാത്തതിനെത്തുടർന്നു നെൽക്കർഷകന് 20,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി വിധിച്ചു. കേരള ബാങ്കും കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷനും ചേർന്നു കർഷകന് 20,000 നഷ്ടപരിഹാരം നൽകണമെന്നാണ് ഉപഭോക്തൃ കോടതി ഉത്തരവിറക്കിയത്. മാത്തൂർ ആലംകുളങ്ങര പൂവക്കോട് ജി.ശിവരാജനെയാണ് പണം കൊടുക്കാൻ കോടതി വിധിച്ചത്. തുക 45 ദിവസത്തിനകം നൽകിയില്ലെങ്കിൽ മാസം തോറും അഞ്ഞൂറ് രൂപ പിഴയായി നൽകണം. 2022-23 ലെ ഒന്നാം വിളയുടെ നെല്ല് അളന്നതിന്റെ പണം […]

Read More

സ്‌കൂൾ കായികമേള സമാപന വേദിയിൽ പോലീസും വിദ്യാർഥികളും തമ്മിൽ സംഘർഷം.

സ്‌കൂൾ കായികമേള സമാപന വേദിയിൽ വിദ്യാർഥികളുടെ പ്രതിഷേധം ഇരമ്പി. പോലീസും വിദ്യാർഥികളും തമ്മിൽ സംഘർഷം. പോയിൻറ് നൽകിയതിൽ അപാകതയെന്ന് പരാതി.

Read More

ഇനി പേരിന് മുന്നിൽ ഉലകനായകൻ എന്നുവേണ്ട!! കമൽ ഹാസൻ എന്നോ കമൽ എന്നോ KH എന്നോ വച്ചാൽ മതിയെന്നു താരം.✨

ഇനി ഉലകനായകൻ പോലുള്ള തലക്കെട്ടുകൾ വേണ്ട!! കമൽ ഹാസൻ എന്നോ കമൽ എന്നോ KH എന്നോ വിളിച്ചാൽ മതി’യെന്ന് താരം പറയുന്നു.

Read More

റബർ വിൽപന നിർത്തിവയ്ക്കാന്നുള്ള തീരുമാനവുമായി കർഷകർ. വില 200 രൂപയിൽ കുറയുന്ന സാഹചര്യത്തിൽ റബർ വിൽപന നടത്താതിരിക്കാനാണു റബർ ഉൽപാദക സംഘം ദേശീയ കൂട്ടായ്മയുടെ (എൻസി ആർപിഎസ്) തീരുമാനം.

റബർ വില കിലോഗ്രാമിനു 200 രൂപയിൽ നിന്നു താഴാതെ നിലനിർത്താൻ വിൽപന നിർത്തിവയ്ക്കാനുള്ള തീരുമാനവുമായി കർഷകർ. ഷീറ്റ് വില 200 രൂപയിൽ കുറയുന്ന സാഹചര്യത്തിൽ റബർ വിൽപന നടത്താതിരിക്കാനാണു റബർ ഉൽപാദക സംഘം ദേശീയ കൂട്ടായ്മയുടെ (എൻസി ആർപിഎസ്) തീരുമാനം. ആർഎസ്എസ്-4 ഷീറ്റ് റബർ വില അടിസ്ഥാന വിലയായ 180 രൂപയിൽ എത്തിയതോടെ വ്യാപാരികൾ മാർക്കറ്റിൽ നിന്നു വിട്ടു നിന്നതോടെ വില ഉയരുന്ന സാഹചര്യത്തിലാണു കർഷകരുടെ തീരുമാനം.

Read More

CPMന്റെ പത്തനംതിട്ട ഫേസ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസിൽ പരാതി നൽകാതെ പാർട്ടി. ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തിട്ടില്ല എന്നതാണ് സൂചന.

CPMന്റെ പത്തനംതിട്ട ഫേസ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസിൽ പരാതി നൽകാതെ പാർട്ടി. ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തിട്ടില്ല എന്നതാണ് സൂചന.

Read More

എസ്ഐ ചമഞ്ഞ് വ്യാപാരികളില്‍ നിന്നും പണം തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു.

പയ്യന്നൂര്‍, തളിപ്പറമ്പ് മേഖലകളിലെ വ്യാപാരികളിൽ നിന്ന് പണം തട്ടിയ ചവനപ്പുഴ സ്വദേശി ജെയ്സൻ ആണ് പിടിയിലായത്. പയ്യന്നൂരിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് പണം തട്ടിയെടുക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. സമാന രീതിയിൽ തളിപ്പറമ്പിൽ തട്ടിപ്പ് നടത്തുന്നതിനിടെയാണ് ഇയാൾ ഞായറാഴ്ച പിടിയിലായത്. കഴിഞ്ഞ ദിവസം ഹൈവേ പോലീസ് ചമഞ്ഞ് പയ്യന്നൂരിലെ മെഡിക്കൽ ഷോപ്പിൽ എത്തിയ ഇയാൾ ഫാർമസിയിൽ ഇരുന്ന യുവതിയോട് 410 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോൾ തന്നെ എടുത്ത് തിരിച്ചുതാരം എന്ന് പറഞ്ഞാണ് പണം കൈക്കലാക്കി കടന്നുകളഞ്ഞത്.

Read More

മുനമ്പം ജനതക്ക് ഐക്യദാർഢ്യവുമായി നെന്മാറ ക്രിസ്തുരാജ ഇടവകാംഗങ്ങൾ.

വഖഫ് ബോർഡിന്റെ ഭൂമികൈയേറ്റത്തിന്റെ ഇരകളായ മുനമ്പം ജനത നടത്തുന്ന സമാനതകളില്ലാത്ത അതിജീവന സമരപോരാട്ടത്തിന് എകെസിസി യുടെ നേതൃത്വത്തിൽ നെന്മാറ ക്രിസ്തുരാജ പള്ളി ഇടവക ഐക്യദാർഢ്യം അറിയിച്ചു. വിലകൊടുത്ത് ആധാരം ചെയ്തു വാങ്ങിയ സ്ഥലത്ത് തലമുറകളായി താമസിക്കുന്ന മുനമ്പം നിവാസികളെ വഖഫ് നിയമത്തിന്റെ മുൾമുനയിൽ നിർത്തി റവന്യൂ അവകാശങ്ങൾ നിഷേധിച്ചു എന്ന കുടിയിറക്കുന്ന ഭീഷണിക്കെതിരെ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സമരം വികാരി ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജോജി തോമസ് കുറ്റിക്കാടൻ അധ്യക്ഷനായി. സുജി […]

Read More