Author: ജോജി തോമസ്
ഡ്രൈവിംഗ് ഗ്രൗണ്ടിൽ മാറ്റങ്ങളുമായി ഗതാഗത വകുപ്പ്; ആധുനിക സൗകര്യങ്ങളും, ക്രമീകരണങ്ങളുമായി അനുമതി.
ഡ്രൈവിംഗ് ഗ്രൗണ്ടിൽ മാറ്റങ്ങളുമായി ഗതാഗത വകുപ്പ്മുന്നോട്ട്. ആധുനിക സൗകര്യങ്ങളും, ക്രമീകരണങ്ങളുമായി സ്വകാര്യ മേഖലയിൽ ഡ്രൈവിംഗ് ഗ്രൗണ്ടുകൾ തുടങ്ങാൻ അനുമതി നൽകി ഉത്തരവിറക്കി. 12 പേർക്കാണ് അനുമതി നൽകിയിട്ടുള്ളത്. മാനദണ്ഡങ്ങൾ പാലിച്ച് ഗ്രൗണ്ടുകൾ ഒരുക്കണം. തുടർന്ന് RTO മാരുടെ നേതൃത്വത്തിൽ ഗ്രൗണ്ട് പരിശോധിക്കും. മാനദണ്ഡങ്ങൾപാലിച്ചെന്ന് പരിശോധനയിൽ ഉറപ്പാക്കിയ ശേഷമാകും അന്തിമ അനുമതി. ദിവസേനയുള്ളടെസ്റ്റുകളുടെ എണ്ണം കുറച്ചും, കാലഹരണപ്പെട്ട വാഹനങ്ങൾ ഒഴിവാക്കിയുമെല്ലാം ആദ്യഘട്ട പരിഷ്‌ക്കാരങ്ങൾ നടപ്പാക്കി . ഇനി രണ്ടാം ഘട്ടമാണ്. ആധുനിക സൗകര്യങ്ങൾ ഉള്ള വലിയ ഡ്രൈവിംഗ് ടെസ്റ്റ് […]
Read Moreവയനാട് ദുരിതബാധിതര്‍ക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തര്‍ക്കെതിരേ കേസ്. എഐവൈഎഫ് നേതാവ് നല്‍കിയ പരാതിയിലാണ് കായംകുളം പോലീസ് കേസെടുത്തത്.
ആലപ്പുഴ കായംകുളം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റിയംഗം സിബി ശിവരാജന്‍, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് അമല്‍ രാജന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ സെപ്റ്റംബര്‍ 1 ന് സിപിഎം നിയന്ത്രിക്കുന്ന തണല്‍ എന്ന കൂട്ടായ്മയുടെ പേരിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. 100 രൂപ നിരക്കില്‍ 1200ഓളം ബിരിയാണികള്‍ ആണ് വിറ്റത്. പിരിച്ചെടുത്ത തുക സര്‍ക്കാരിലേക്ക് കൈമാറാതെ വെട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസ്. എഐവൈഎഫ് നേതാവ് നല്‍കിയ പരാതിയിലാണ് കായംകുളം പോലീസ് കേസെടുത്തത്.
Read Moreസ്കൂൾ കായിക മേള; കോതമംഗലം മാർ ബേസിൽ സ്‌കൂൾ ഹൈക്കോടതിയിലേക്ക്.
സ്കൂൾ കായിക മേളയിലെ പ്രതിഷേധം; മികച്ച സ്‌കൂളുകളെ തിരഞ്ഞെടുത്തതിൽ അപാകത; കോതമംഗലം മാർ ബേസിൽ സ്‌കൂൾ ഹൈക്കോടതിയിലേക്ക്. മേളയുടെ സമാപന ചടങ്ങിൽവിദ്യാർത്ഥികളും പോലീസും തമ്മിൽ സംഘർഷം നടന്നിരുന്നു. പോയൻറ് നൽകിയതിൽ അപാകതയുണ്ടെന്ന കാരണത്താലാണ് സംഘർഷം നടന്നത്.
Read Moreകല്‍പാത്തി രഥോത്സവത്തിനോടനുബന്ധിച്ച് പാലക്കാട് 15ന് ഗതാഗത നിയന്ത്രണം
കല്‍പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് നവംബർ 15ന് വൈകുന്നേരം അഞ്ച് മുതല്‍ പത്ത് മണിവരെ പാലക്കാട് ഒലവക്കോട് ശേഖരീപുരം, കല്‍മണ്ഡപം ബൈപാസില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വാളയാർ ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന വലിയ വാഹനങ്ങള്‍ വാളയാർ ടോള്‍ പ്ലാസ ഹൈവേയില്‍ പാർക്ക് ചെയ്യുകയും ചെറിയ വാഹനങ്ങള്‍ കോട്ടമൈതാനം, കെ.എസ്.ആർ.ടി.സി, മേലാമുറി, പറളി, മുണ്ടൂർ വഴി പോകേണ്ടതുമാണ്. കോഴിക്കോട്, മണ്ണാർക്കാട് ഭാഗത്തുനിന്ന് വാളയാർ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ മുണ്ടൂർ ഭാഗത്ത് പാർക്ക് ചെയ്യണം. ചെറിയ വാഹനങ്ങള്‍ […]
Read More