കണ്ണൂർ കേളകത്ത്നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടു പേർമരിച്ചു. കായംകുളം മുതുകുളം സ്വദേശിനി അഞ്ജലി(32), കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെ.സി മോഹൻ എന്നിവരാണ് മരിച്ചത്. രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തിൽഉണ്ടായിരുന്നത്. 9പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Read MoreAuthor: ജോജി തോമസ്
ആംബുലൻസ്മറിഞ്ഞ് രോഗി മരിച്ചു, നാല് പേർ പരിക്ക്. കൊച്ചിയിലാണ് സംഭവം.
എറണാകുളത്ത് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. എറണാകുളം പിറവം മുളക്കുളത്ത് ഇന് രാത്രിയോടെ യാണ് അപകടമുണ്ടായത്. റോഡിൽ നിന്ന് ആംബുലന്‍സ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വാഹനം പൂര്‍ണമായും തകര്‍ന്നു.
Read Moreസീപ്ലെയിൻ പദ്ധതിക്കെതിരെ ഇടുക്കി ജില്ലാ കളക്ടർക്ക് വനം വകുപ്പ് കത്ത് നൽകി. വ
സീപ്ലെയിൻ ഇറങ്ങുന്ന മാട്ടുപ്പെട്ടി ഡാംഅതീവ പരിസ്ഥിതി ലോല മേഖലയിലാണെന്നാണ് വനവകുപ്പിന്റെ റിപ്പോർട്ട്. പദ്ധതിക്കെതിരെ കത്ത് നൽകി വനം വകുപ്പ്.
Read Moreമണ്ണുമാന്തിയന്ത്രവും ഇരുചക്രവാഹനവും കൂട്ടിമുട്ടി ചികിത്സയിലിരുന്നയാൾ മരിച്ചു.
നെന്മാറ പോത്തുണ്ടി റോഡിൽ നെല്ലിക്കുളങ്ങര കാവിനു സമീപം കഴിഞ്ഞദിവസം വൈകിട്ടാണ് അപകടം നടന്നത്. മണ്ണ് മാന്തി യന്ത്രം ഇരുചക്രവാഹനവും കൂട്ടിയിടിച്ച് റോഡിൽ തലയടിച്ച് വീണ പോത്തുണ്ടി അകമ്പാടം തോട്ടശ്ശേരി മാനസം വീട്ടിൽ രാജൻ (65) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മുൻ തപാൽ വകുപ്പ് ജീവനക്കാരനായിരുന്നു. തലയ്ക്കും കൈകാലുകൾക്കും പരിക്കുപറ്റിയ രാജനെ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രി മരിക്കുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതിന് മണ്ണുമാന്തി യന്ത്രം ഡ്രൈവർ നിഷാന്തിനെതിരെ […]
Read Moreപാലക്കാട് വാളയാറില്‍ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. വാളയാര്‍ അട്ടപ്പള്ളം സ്വദേശി മോഹന്‍ (60), മകന്‍അനിരുദ്ധ്(20)എന്നിവരാണ് പന്നിക്കുവെച്ച കെണിയിൽപ്പെട്ട് ദാരുണന്ത്യം സംഭവിച്ചത്. വൈകീട്ട് 6.30ഓടെയാണ് സംഭവം.
തോട്ടില്‍ നിന്ന് പാടത്തേക്ക് വെള്ളം ഒഴുക്കുന്നതിനായാണ് അച്ഛനും മകനും എത്തിയത്. ഇതിനിടെ, പന്നിക്കെണിയില്‍ നിന്ന്ഷോക്കേല്‍ക്കുകയായിരുന്നെന്നാണ് വിവരം. സമീപത്തെ വൈദ്യുതി ലൈനില്‍ നിന്ന് കണക്ഷനെടുത്താണ് പന്നിക്കെണിവെച്ചിരുന്നത്. മൃതദേഹങ്ങള്‍ പാലക്കാട്ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക്മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Moreകണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ; വോട്ടെടുപ്പിൽ പി.പി.ദിവ്യ പങ്കെടുക്കില്ല!
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാശ്രമം പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന്പിന്നാലെ ആണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന പദവിയിൽ നിന്ന് പി. പി. ദിവ്യയെ നീക്കിയത്. ഈസാഹചര്യത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ നടക്കും. വോട്ടെടുപ്പിൽ പി. പി. ദിവ്യ പങ്കെടുക്കില്ല. നിയമോപദേശത്തിന്റെ ഭാഗമായാണ് തീരുമാനം. പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി. പി. ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് […]
Read Moreസംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകൾക്ക് യെല്ലോ അലേർട്ട്.
നാളെ എട്ട് ജില്ലകൾക്കാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ നേരിയതോ/ഇടത്തരമോ ആയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
Read Moreനെന്മാറയിൽ മർദ്ദനത്തിൽ പരിക്കേറ്റ് മരിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ.
മർദ്ദനത്തിൽ പരിക്കേറ്റ് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. നെന്മാറ കല്ലങ്കോട് സ്വദേശികളായ രമേഷ് (37), വൈശാഖ് (25 ) എന്നിവരെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു രണ്ടു പ്രതികളെ കൂടി കിട്ടാനുണ്ടെന്നും പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും നെന്മാറ പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച രാത്രി പുത്തൻ തറയിൽ നിന്നും നടന്നുവന്നിരുന്ന മുരളി മോഹനനുമായി പ്രതികൾ നെന്മാറ മുണ്ടിയൻ കാവിനു സമീപം […]
Read Moreകരിമ്പാറ തളിപ്പാടത്ത് കാട്ടാന ഇറങ്ങി; ഭീതിയിലായി പ്രദേശവാസികൾ
കരിമ്പാറ തളിപ്പാടത്ത് ചൊവ്വാഴ്ച പുലർച്ചെ കാട്ടാന ഇറങ്ങി. റോഡരികിലെ വാഴകളും സമീപത്തെ കള്ളുഷാപ്പിനോട് ചേർന്ന വാഴകളും തിന്നു നശിപ്പിച്ചു. തളിപ്പാടത്ത് കാട്ടാന ഇറങ്ങിയതോടെ കരിമ്പാറ തളിപ്പാടം ചാത്തമംഗലം മേഖലയിലെ പ്രഭാത സവാരിക്കാരാണ് ഭീതിയിലായത്. റോഡരികിലെ വാഴ തിന്നുന്നതിന് 50 മീറ്റർ അപ്പുറത്ത് നിരവധി വീടുകൾ ഉള്ള സ്ഥലമാണ്. അതിരാവിലെ നടക്കാൻ ഇറങ്ങിയവരും വാഹന യാത്രക്കാരുമാണ് മോഴയാന നെന്മാറ കരിമ്പാറ റോഡ് അരികിൽ വാഴ തിന്നുന്നത് കണ്ടത്. വാഹന യാത്രക്കാരനായ സിദ്ദീഖ് റോഡരികിൽ ആനയെ കണ്ടതോടെ പ്രഭാത സഞ്ചാരികളെയും […]
Read More