Author: ജോജി തോമസ്

എറണാകുളം സൗത്തിലെ ആക്രി ഗോഡൗണിൽ തീപിടിത്തം. എറണാകുളം സൗത്ത് പാലത്തിന് അടുത്താണ് സംഭവം.

എറണാകുളം സൗത്തിലെ ആക്രി ഗോഡൗണിലും തീപിടിത്തമുണ്ടായി. എറണാകുളം സൗത്ത് പാലത്തിന് അടുത്ത് ആണ് സംഭവം.പുലർച്ചെ ഒന്നോടെയാണ് തീപിടിത്തമുണ്ടായത്. സിനിമാ നിർമാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് സ്ഥലത്ത് എത്തി മണിക്കൂറുകളുടെ പ്രയത്നത്തിനൊടുവിലാണ് തീയണച്ചത്.

Read More

നെടുമ്പാശേരി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിൽ തീപിടിത്തം. ഒരു കാർ പൂർണമായും മൂന്ന് കാറുകൽ ഭാഗീകമായും കത്തി നശിച്ചു. പുലർച്ചെ ഒന്നോടെയാണ് തീപിടുത്തം.

ഹോട്ടലിലെ പാർക്കിംഗ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ഒരു കാർ പൂർണമായും മൂന്ന് കാറുകൽ ഭാഗീകമായും കത്തി നശിച്ചു. സ്ഥലത്തുണ്ടായിരുന്ന ബൈക്കുകളും കത്തി നശിച്ചു. ഹോട്ടലിലെ മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.

Read More

നെല്ല് സംഭരണം തുടങ്ങിയിട്ട് മാസങ്ങൾ; വില പോലും നിശ്ചയിക്കാതെ സർക്കാർ..

ഒന്നാം വിള നെല്ല് സംഭരണം സപ്ലൈകോ ആരംഭിച്ചിട്ട് മാസങ്ങളായി. നെല്ല് സംഭരിച്ച കർഷകർക്ക് സപ്ലൈകോ പി ആർ എസും നൽകിത്തുടങ്ങി. കർഷകർക്ക് തൂക്കവും രജിസ്ട്രേഷൻ നമ്പറും ബാങ്കിന്റെ പേരും രേഖപ്പെടുത്തിയ പി.ആർ.എസ് ഒക്ടോബറിൽ ആദ്യവാരം മുതൽ ലഭിച്ചതാണ്. സാധാരണ പി. ആർ. എസ്. ലഭിച്ച ശേഷം കർഷകർ അക്കൗണ്ട് ഉള്ള വിവിധ ബാങ്കുകളിലേക്ക് തുക നൽകാൻ സപ്ലൈകോ ബാങ്കുകളുമായി കരാറിൽ ഏർപ്പെട്ട് തുക വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. എന്നാൽ ഉപതിരഞ്ഞെടുപ്പും മറ്റും വന്നതിനെ തുടർന്ന് ഒന്നാം വിള […]

Read More

മീറ്റര്‍ റീഡിങ് എടുക്കുമ്പോൾ തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന, പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വിജയമെന്ന് കെഎസ്ഇബി..

മീറ്റര്‍ റീഡര്‍ റീഡിങ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ ഉപഭോക്താക്കള്‍ക്ക് അനായാസം ബില്‍ തുക അടയ്ക്കാന്‍ സാധിക്കുന്ന പദ്ധതിയാണിത്. ഡെബിറ്റ്/ക്രെഡി റ്റ് കാര്‍ഡ് മുഖേനയോ, ഭീം, ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ ഭാരത്ബില്‍ പേ ആപ്ലിക്കേഷനുകളിലൂടെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ബില്‍ തുക അടയ്ക്കാന്‍ കഴിയും. ഇനി നമുക്കും ശീലമാക്കാം.

Read More

ഓട്ടോക്കൂലിയായി 50 രൂപ അധികം വാങ്ങി; ഓട്ടോ ഡ്രൈവര്‍ക്ക് പിഴ.

കാക്കനാട്: യാത്രക്കാരനോട് ഓട്ടോക്കൂലിയായി അധികപണം വാങ്ങിയ ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. പുതുവൈപ്പ് സ്വദേശിയായ ഡ്രൈവര്‍ പ്രജിത്തിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് വീട്ടിലെത്തി പിടികൂടിയത്. ഒപ്പം വന്‍ തുക പിഴയായും ഈടാക്കി.കഴിഞ്ഞ ദിവസമാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ യാത്രാക്കൂലി ഇനത്തില്‍ 50 രൂപയാണ് അധികം വാങ്ങിയത്. പുതുവൈപ്പ് ബീച്ചില്‍ നിന്നും പാലാരിവട്ടം സംസ്‌കാര ജംഗ്ഷനിലേക്കാണ് പ്രജിത്തിനെ ഓട്ടം വിളിച്ചത്. പതിമൂന്നര കിലോമീറ്റര്‍ ഓടിയതിന് ഡ്രൈവര്‍ 420 രൂപ ആവശ്യപ്പെട്ടു. റോബിന്‍ ഇത് ചോദ്യം ചെയ്‌തെങ്കിലും ഡ്രൈവര്‍ 400 […]

Read More

നെല്ലിയാമ്പതിയിൽ യെല്ലോ ലൈൻ ക്യാമ്പയിൻ നടത്തി.

കോട്പ -2003 നിയമ പ്രകാരം നെല്ലിയമ്പതിയിലെ നിലവിലുള്ള നാലു വിദ്യാഭ്യാസ സ്ഥാപങ്ങളെയും പുകയില രഹിത വിദ്യാലയങ്ങളായി ഉയർത്തുന്നതിനു വേണ്ടി, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെയും, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ യെല്ലോ ലൈൻ ക്യാമ്പയിൻ നടത്തി. വിദ്യാലയത്തിന്റെ പുറം മതിലിൽ നിന്നും, 100 യാർഡ് അകലെവരെ പുകവലിയും, മറ്റു പുകയില ഉൽപന്നങ്ങളും നിർബന്ധമായും ഉപയോഗിക്കാൻ പാടില്ല എന്നും, വിദ്യാലയത്തിന്റെ പരിസരത്തുള്ള റോഡുകളിൽ 100 യാർഡ് അകലെ റോഡിന്റെ കുറുകെ “കോട്പ -2003, പുകയില നിരോധിത മേഖല” എന്ന് മഞ്ഞ നിറത്തിൽ […]

Read More