തൃശ്ശൂര്‍ ജില്ലയില്‍ നാളെ (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യു ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. […]
Read MoreAuthor: ജോജി തോമസ്
കനത്ത മഴ; തമിഴ്നാട് മരണം 13 ആയി. മരണസംഖ്യ കൂടാൻ സാധ്യത.
ഫിൻജാൽ ചുഴലിക്കൊടുങ്കാറ്റ് ശക്തി കുറഞ്ഞ് അതിത്രീവ ന്യൂനമർദമായി മാറി. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഫിൻജാൽ പൂർണമായും കരയിൽ പ്രവേശിച്ചത്. പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്.
Read Moreബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരേ കൊലവിളി മുദ്രാവാക്യവുമായി യുവമോര്‍ച്ച. കണ്ണൂര്‍ അഴീക്കോടാണ് സംഭവം.
“ഒറ്റുകാരാ സന്ദീപേ, പട്ടാപകലില്‍ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം’ എന്ന് പലതവണ പ്രകോപന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രകടനം നടത്തിയത്. പ്രസ്ഥാനത്തെ അപമാനിക്കാന്‍ ബലിദാനികളെ കൂട്ടുപിടിച്ചെന്നും പ്രസ്ഥാനത്തെ ഒറ്റുകൊടുത്തവനാണെന്നും മുദ്രാവാക്യത്തില്‍ ഉയര്‍ന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം, ബിജെപിയുടെ അസഹിഷ്ണുതയുടെ ഏറ്റവും വലിയ തെളിവാണ് ഇതെന്നും താന്‍ അവിടം വിട്ടത് ശരിയായ തീരുമാനമായിരുന്നുവെന്നും സന്ദീപ് പറഞ്ഞു. യഥാര്‍ഥ ഒറ്റുകാരുള്ളത് ബിജെപി ഓഫീസിനുള്ളിലാണെന്നാണ് തന്നെ ഒറ്റുകാരനെന്ന് വിളിക്കുന്നവരോട് പറയാനുള്ളത്. വെറുപ്പിന്‍റെ രാഷ്ട്രീയത്തിനെതിരേ കോണ്‍ഗ്രസിനോട് ചേര്‍ന്ന് മുന്നോട്ടുപോകുമെന്നും സന്ദീപ് പറഞ്ഞു.
Read Moreനെന്മാറയിൽ കേരരക്ഷാവാരം ഉദ്ഘാടനം ചെയ്തു.
കേരരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്തു. തെങ്ങുകളുടെ ഉത്പാതന ക്ഷമത വർധിപ്പിക്കുക. രോഗ കിട ബാധ തടയുക. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക, എന്നീ ലക്ഷ്യത്തോടെ, കേരരക്ഷാവാരം ആചരിച്ചു. കൃഷിഭവൻ പരിധിയിൽ പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങുകളുടെ മണ്ട വൃത്തിയാക്കി ജൈവ കീടനാശിനി തളിക്കുന്ന പദ്ധതിക്ക് നെന്മാറ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ, കൽനാട്, തേവർമണി രവിചന്ദർന്റെ തോട്ടത്തിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സംയുക്ത പാടശേകര സ്ഥിതി സെക്രട്ടറി, എം. രാമൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ കൃഷി ഓഫീസർ വി. […]
Read Moreഎന്നാലും ഇങ്ങനെയൊക്കെ ആകാവോ പോലീസെ..😎
‘പോലീസ് ഷൈൻ ടോമിനെ’ കണ്ട് ഒറിജിനൽ പോലീസാണെന്ന് കരുതി സഡൻ ബ്രേക്കിട്ടു! മലപ്പുറം എടപ്പാളിൽ ബൈക്ക് തെന്നിവീണ് യുവാവിന് പരിക്ക്. സിനിമാ ചിത്രീകരണത്തിനിടെയാണ് അപകടം.
Read More