Author: ജോജി തോമസ്

പാലക്കാട് അഹല്യ ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ തിരുവനന്തപുരം സ്വദേശിനിയായ വിദ്യാർത്ഥിനി.

കഞ്ചിക്കോട് അഹല്യ ക്യാമ്പസിലാണ് സംഭവം. തിരുവനന്തപുരം സ്വദേശി നിതയാണ്(20) മരിച്ചത്. അഹല്യ ക്യാമ്പസിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കഞ്ചിക്കോട് അഹല്യ ആയുർവേദ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു. പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.

Read More

സംസ്ഥാനത്തെ സ്കൂളുകളിൽ ഇല്ലാത്ത അധികാരം ഉപയോഗിച്ച് അധ്യാപക രക്ഷാകർതൃ സമിതികളും (പിടിഎ) സ്കൂൾ മാനേജ്മെൻറ് കമ്മിറ്റികളും (എസ്എംസി) നടത്തുന്ന ഭരണം അവസാനിപ്പിക്കണം; വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

സംസ്ഥാനത്തെ സ്കൂളുകളിൽ ഇല്ലാത്ത അധികാരം ഉപയോഗിച്ച് അധ്യാപക രക്ഷാകർതൃ സമിതികളും (പിടിഎ) സ്കൂൾ മാനേജ്മെൻറ് കമ്മിറ്റികളും (എസ്എംസി) നടത്തുന്ന ഭരണം അവസാനിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്. പി.ടി.എകളും എസ്.എം.സികളും നിക്ഷിപ്തമായ അധികാരങ്ങൾക്കപ്പുറം അധ്യയന-ഭരണ കാര്യങ്ങളിൽ ഇടപെട്ട് സ്കൂളുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി.സ്കൂൾ പി.ടി.എ കമ്മിറ്റികളുടെ പ്രവർത്തനം സംബന്ധിച്ച് പരാതികൾ ഉയരുന്നുണ്ട്. സ്കൂളിലെ പഠന പ്രവർത്തനങ്ങളും സമാധാന അന്തരീക്ഷവും വികസന പ്രവർത്തനങ്ങളും പൊതുജനങ്ങളും രക്ഷാകർതൃ സമൂഹവും ആഗ്രഹിക്കുന്ന രൂപത്തിൽ […]

Read More

കുപ്പിവെള്ളത്തെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗമായി പ്രഖ്യാപിച്ച് എഫ്.എസ്.എസ്.എ.ഐ.

കുപ്പിവെള്ളത്തെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗമായി പ്രഖ്യാപിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). പാക്കേജുചെയ്ത മിനറൽ വാട്ടറുകൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ നിന്ന് സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള നിർബന്ധിത വ്യവസ്ഥ ഒഴിവാക്കാനുള്ള സർക്കാർ ഒക്ടോബറിലെ തീരുമാനത്തെ തുടർന്നാണിത്.

Read More

കനത്ത മഴയിൽ മരക്കൊമ്പ് വീഴാതിരിക്കാൻവെട്ടിച്ചു; അപകടം ഒഴിവാക്കാൻ കാർ വെട്ടിച്ചു! കാർ കുളത്തിൽവീണ് യുവാവിനെ ദാരുണാന്ത്യം. കണ്ണൂരിലാണ് സംഭവം.

കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കണ്ണൂർ അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്. കനത്ത മഴയിൽ ഒടിഞ്ഞു വീണ മരക്കൊമ്പ് കാറിലേക്ക് വീഴാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം. നിയന്ത്രണം വിട്ട് കാർ കുളത്തിലേക്ക് മറിയുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ഒരു പരീക്ഷ കഴിഞ്ഞ് ഇന്ന് പുലർച്ചെ ഇമ്മാനുവൽ നാട്ടിലേക്ക് മടങ്ങാനായി തലശ്ശേരിയിൽ എത്തി. ഡ്രൈവിങിനിടെ കനത്ത മഴയിൽ മരക്കൊമ്പ് പൊട്ടി വീഴുന്നത് ഇമ്മാനുവൽ കണ്ടു. ഇതോടെയാണ് കാർ വെട്ടിച്ചത്. വണ്ടി റോഡരികിലെ വലിയ കുളത്തിലേക്ക് പതിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും […]

Read More

റബ്ബർ ഷീറ്റ് മോഷണം; മൂന്ന് പ്രതികളെ നെന്മാറ പോലീസ് കസ്റ്റഡിയിൽ എടുത്തു.

അഴയിൽ ഉണക്കാനിട്ട റബ്ബർ ഷീറ്റ് മോഷണം നടത്തിയ പ്രതികളെ നെന്മാറ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്ചക്ക് മുമ്പ് അയിലൂർ പാളിയമംഗലം കുറുമ്പൂർ കളം വീട്ടിൽ സുരേഷ് കുമാർ, പാളിയമംഗലം മറ്റത്തെ വീട്ടിൽ ഷാജി എന്നിവരുടെ റബ്ബർ ഷീറ്റാണ് മോഷണം പോയത്. പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് സ്ഥലത്തെ സിസിടിവി പരിശോധിച്ചതിൽ റബ്ബർ ഷീറ്റ് മോഷണം നടത്തിയ അയിലൂർ പൂളക്കൽ പറമ്പ് രമേഷ് (44) , കയറാടി പട്ടുകാട് സൻസാർ (22), കൽമുക്ക് നെല്ലിക്കാട്ട് പറമ്പ് പ്രമോദ് (29) എന്നിവർക്കെതിരെ നെന്മാറ […]

Read More

കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി; അഞ്ച് മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം.

കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. തിങ്കളാഴ്ച രാത്രി ആലപ്പുഴ കളർകോടുവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ടാനം മെഡിക്കൽ കേളജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

Read More

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും; മറ്റ് വഴികളില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് നിരക്ക് വ‍ർധനവ് പ്രഖ്യാപിച്ചത്. നിരക്ക് വർധന ജനങ്ങൾക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കുമെന്നും നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങൾക്ക് ബുദ്ധിമുട്ടാവാത്ത രീതിയിൽ നിരക്ക് വർധിപ്പിക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. റെഗുലേറ്ററി കമ്മീഷൻ ഹിയറിംഗ് കഴിഞ്ഞുവെന്നും റെഗുലേറ്ററി കമീഷൻ ഉടൻ കെഎസ്ഇബിക്ക് റിപ്പോർട്ട് കൈമാറുമെന്നും മന്ത്രി അറിയിച്ചു. റെഗുലേറ്ററി കമ്മീഷൻ റിപ്പോർട്ട് കിട്ടിയാലുടൻ സർക്കാർ ചർച്ച ചെയ്യുമെന്നും കെ കൃഷ്ണൻകുട്ടി കൂട്ടിച്ചേ‍ർത്തു. സംസ്ഥാനം കടുത്ത […]

Read More