ഇന്ന് വൈകിട്ട് 6.30 ന് പൊള്ളാച്ചിയിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസും പാലക്കാട് നിന്നും കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് വരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. നിസ്സാര പരിക്കേറ്റ രണ്ട് ബസുകളിലുമായി ഉണ്ടായിരുന്ന മുപ്പതോളം യാത്രക്കാരെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഗുരുതരപരിക്കുകളോടെ സ്വകാര്യ ബസിന്റെ ഡ്രൈവർ കൊഴിഞ്ഞാമ്പാറ നെല്ലിപ്പള്ളം സ്വദേശി ശരവണൻ (34 ) കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Read MoreAuthor: ജോജി തോമസ്
മഴ: പോത്തുണ്ടി ഡാമിൽ ജലനിരപ്പ് ഉയർന്നു.
പോത്തുണ്ടി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ രേഖപ്പെടുത്തി. കഴിഞ്ഞ രാത്രി 66 എം എം മഴ ലഭിച്ചു. 55 അടി സംവരണശേഷിയുള്ള പോത്തുണ്ടി ഡാമിൽ ജലനിരപ്പ് നിലവിൽ 48.42 അടിയായി ഉയർന്നു. ഡിസംബർ ഒന്നിന് 47.95 അടിയായിരുന്നു ജലനിരപ്പ്. ഞായറാഴ്ച 27 എം എം മഴയും ലഭിച്ചു. നിലവിൽ ജലസേചനത്തിനായി വലതു കര കനാലിലൂടെ 15.76 സെന്റീമീറ്റർ വെള്ളം വിതരണം നടത്തുന്നതിനിടെയാണ് ഡാമിൽ ജലനിരപ്പ് ഉയർന്നത്. കനാലുകളിലൂടെ ജലവിതരണം നടത്തുന്നതിനിടെ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നത് സാധാരണമല്ല. നവംബർ […]
Read More