Author: ജോജി തോമസ്

ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു. സംഭവം മലപ്പുറം തിരൂരിൽ.

ഒഴൂർ സ്വദേശിയായ യുവതി സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ ആണ് കത്തി നശിച്ചത്. തിരൂരിൽ നിന്നും ഒഴൂരിലേക്ക് പോകുന്ന വഴി പൂക്കയിലെത്തിയപ്പോൾ സ്കൂട്ടറിൽനിന്നും പുകയുയരുന്നത് നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഉടനെ തന്നെ സ്കൂട്ടർ നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു.

Read More

കുട്ടികളെ ക്ലാസ് മുറികളിൽ ഒരുതരത്തിലും കളിയാക്കരുത്: അധ്യാപകർക്ക് കർശന നിർദേശവുമായി മന്ത്രി.

ക്ലാസ് മുറികളിൽ വിദ്യാർത്ഥികളെ ബോഡി ഷെയ്മിങ് നടത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ലെന്ന് കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളെ സ്കൂളിൽ എത്തിക്കുന്നതിനായി ഈടാക്കുന്ന വാഹന വാടക ഉൾപ്പെടെയുള്ള ഫീസ് കാര്യങ്ങൾ ക്ലാസ്മുറികളിൽ മറ്റ് കുട്ടികളുടെ സാന്നിധ്യത്തിൽ അധ്യാപകരോ സ്കൂൾ അധികൃതരോ വിദ്യാർത്ഥികളോട് ചോദിക്കരുതെന്നും മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു.  ഇപ്പോൾ എല്ലാ രക്ഷിതാക്കൾക്കും മൊബൈൽ ഫോൺ ഉണ്ട്. അവരോട് നേരിട്ട് വേണം ഇത്തരം കാര്യങ്ങൾ ഉന്നയിക്കാൻ. പഠനയാത്രയ്ക്ക് പണം ഇല്ല […]

Read More

കടപ്പാറ വനം റോഡില്‍ ഓട്ടോറിക്ഷ മറിഞ്ഞ് അഞ്ചുപേര്‍ക്കു പരിക്ക്.

വടക്കഞ്ചേരി കടപ്പാറ വനത്തിനകത്തേക്കുള്ള തളികക്കല്ല് റോഡില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാർക്കും ഓട്ടോഡ്രൈവർക്കും പരിക്കേറ്റു.വനത്തിനുള്ളിലുള്ള തളികകല്ല് ആദിവാസി കോളനിയിലെ പൊന്നൻ (80), ഭാര്യ പാഞ്ചാലി, ബന്ധുവായ യുവാവ്, ഒരു കുട്ടി, ഓട്ടോ ഡ്രൈവർ കടപ്പാറ ആന്‍റണി (68) എന്നിവർക്കാണു പരിക്കേറ്റത്.  ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ പൊന്നനേയും ഭാര്യ പാഞ്ചാലിയേയും പിന്നീട് തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുമാറ്റി. ഇന്നലെ രാവിലെ പത്തു മണിയോടെയായിരുന്നു അപകടം. തളികകല്ല് കോളനിയില്‍നിന്നും പോത്തൻതോട് പാലംകടന്ന് തിപ്പിലിക്കയം ഇറക്കത്തിലാണ് നിയന്ത്രണംവിട്ട് […]

Read More

പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല! ഭരണപരിഷ്ക്കാര കമ്മീഷന്‍ ശുപാര്‍ശകള്‍ ഭേദഗതികളോടെ അംഗീകരിച്ചു.

നാലാം ഭരണപരിഷ്കാര കമ്മീഷന്റെ പരിശോധനയ്ക്ക് നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ  ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്ന ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.   KSR, KS&SSRs, Conduct rules എന്നിവ സംയോജിപ്പിച്ച് കേരള സിവില്‍ സര്‍വ്വീസ് കോഡ് രൂപീകരിക്കും. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി. സബോഡിനേറ്റ് സര്‍വ്വീസിലും സ്റ്റേറ്റ് സര്‍വ്വീസിലും പ്രൊബേഷന്‍  ഒരു തവണ മാത്രമാകും. എല്ലാ വകുപ്പുകളും രണ്ട് വര്‍ഷത്തിനകം വിശേഷാല്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കും. […]

Read More

കാണാതായ വയോധികയെ കുറിച്ച് വിവരം ലഭിച്ചില്ല! വനമേഖലയിലും തിരച്ചിൽ നടത്തി.

കാണാതായ വയോധികയെ കുറിച്ച് ഒരാഴ്ചയായും വിവരം ലഭിച്ചില്ല. ഒലിപ്പാറ പൈതല പരേതനായ കറുപ്പന്റെ ഭാര്യ തങ്ക (70) യെയാണ് ഒരാഴ്ചയായിട്ടും വിവരം ലഭിക്കാത്തത്. നവംബർ 18ന് നെന്മാറ കണിമംഗലത്തെ വാടകവീട്ടിൽ നിന്നും ഇറങ്ങിപ്പോയ തങ്കയെ കാണാനില്ലെന്ന് മകൾ ചന്ദ്രിക നെന്മാറ പോലീസിൽ പരാതി നൽകിയിരുന്നു. കാണാതായ നാൾ മുതൽ പ്രാദേശിക സാമൂഹ്യ മാധ്യമ കൂട്ടായ്മകളിലും മറ്റും ഫോട്ടോ സഹിതം പ്രദേശവാസികൾ അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് അയിലൂർ പഞ്ചായത്തിലെ പൂഞ്ചേരി ഭാഗത്ത് ടാപ്പിംഗ് തൊഴിലാളി ജോബി റബ്ബർ തോട്ടത്തിന് […]

Read More

അടിച്ചു കേറിവാട മക്കളെ..

നെല്ലിയാമ്പതി ചുരം റോഡിൽ വീണ്ടും കാട്ടാനയും കുട്ടിയും; ഗതാഗതം തടസപ്പെട്ടു. ജോജി തോമസ് ✍️ നെല്ലിയാമ്പതി ചുരം റോഡിൽ പതിനാലാം വളവിൽ വീണ്ടും കാട്ടാനയും കുട്ടിയും. ഇന്നലെ വൈകുന്നേരം 4 ന് കാട്ടാനയും കുട്ടിയും റോഡിൽ നിലയുറപ്പിച്ചതോടെ വാഹന ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു. നെല്ലിയാമ്പതി കണ്ടു മടങ്ങിയ വിനോദ സഞ്ചാരികൾ വഴിയിൽ കുടുങ്ങി. നിലയുറപ്പിച്ച കാട്ടാനയും കുട്ടിയും റോഡിൽ നിന്നും കാട്ടിലേക്കു കയറിപോയതോടെ ഗതാഗതം പുനംസ്ഥാപിക്കപ്പെട്ടു. രണ്ടുദിവസങ്ങളായി കാട്ടാനയും കുട്ടിയും ചുരം റോഡിന് സമീപമായി കാണുന്നത് പതിവായി. […]

Read More