Author: ജോജി തോമസ്

നിലമ്പൂരിൽ എം. സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി.

നി​ല​മ്പൂരി​ൽ സി​പി​എം നേ​താ​വും മു​ൻ എം​എ​ൽ​എ ​യു​മാ​യ എം. ​സ്വ​രാ​ജ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കും. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നാ​ണ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. രാഷ്ട്രീ​യ പോ​രാ​ട്ട​ത്തി​ന് സ്വ​രാ​ജ് മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യ​മു​ള്ള മ​ണ്ഡ​ല​മാ​ണ്. സ​ഖാ​വ് കു​ഞ്ഞാ​ലി​യു​ടെ നാ​ടാ​ണ്. നി​ല​മ്പൂ​രി​ൽ സ്വ​രാ​ജ് സ​മ്മ​ത​നാ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Read More

പോത്തുണ്ടി അണക്കെട്ടിലെ തകരാറിലായ ഷട്ടർ പുനസ്ഥാപിച്ചു.

പോത്തുണ്ടി അണക്കെട്ടിലെ തകരാറിലായ ഇടതുകര കനാൽ ഷട്ടർ അറ്റകുറ്റപ്പണി നടത്തി പുനസ്ഥാപിച്ചു. പാലക്കാട്‌ മെക്കാനിക്കൽ എൻജിനീയറിങ് ഡിവിഷന്റെ നേതൃത്വത്തിലാണ് ഇടതുകര കനാലിലേക്ക് വെള്ളം തുറക്കുന്ന ഷട്ടർ പുനസ്ഥാപിച്ചത്. കഴിഞ്ഞ രണ്ടുദിവസമായി വിദഗ്ധരുടെ നേതൃത്വത്തിൽ ഇരുമ്പ് വടങ്ങളും, കപ്പികളും, പുള്ളറുകളും ഷട്ടർ വലിക്കുന്ന ഡാമിലെ ക്രയിനും ഉപയോഗിച്ച് വിദഗ്ധരുടെ നേതൃത്വത്തിൽ കുടുങ്ങിക്കിടന്ന ഷട്ടർ ഉയർത്തി തകരാറുകൾ പരിഹരിച്ച് പുനസ്ഥാപിച്ചത്. അണക്കെട്ടിലെ തകരാറിലായി കുടുങ്ങിക്കിടന്ന ഷട്ടർ പുറത്തെടുത്ത് പുനഃസ്ഥാപിക്കുന്നതിന് ജലസേചന വകുപ്പ് 3 ലക്ഷം രൂപയുടെ കരാർ നടപടികൾ മെക്കാനിക്കൽ […]

Read More

കനത്ത മഴ; വിതയും ഞാറ്റടിയും വെള്ളത്തിൽ മുങ്ങി.

തുടർച്ചയായ കനത്ത മഴയിൽ ഒന്നാംവിള വിത നടത്തിയതും ഞാറുപാകിയ നെൽപ്പാടങ്ങളും വെള്ളത്തിൽ മുങ്ങി. ഞാറ്റടി തയ്യാറാക്കാനായി വിത്തുപാകിയ തിരുവഴിയാട് പുത്തൻതറ പാടശേഖര മേഖലയിലെ നിരവധി നെൽപ്പാടങ്ങൾ വെള്ളം വാർന്നു പോകാതെ മുളച്ചു പൊന്തിയ ഞാറ്റടികൾ നാലുദിവസത്തിലേറെയായി വെള്ളത്തിനടിയിലാണ്. കൈപ്പഞ്ചേരി, ഇടിയം പൊറ്റ മേഖലകളിലെ പൊടിയിൽ വിതച്ച നെൽപ്പാടങ്ങളിലും വെള്ളം മുങ്ങി കിടക്കുകയാണ്. ദിവസങ്ങളായി വെള്ളം മുങ്ങി കിടക്കുന്നതിനാൽ മുളച്ചു വന്ന നെൽ ചെടികൾ അഴുകി തുടങ്ങിയതായി കർഷകർ പറഞ്ഞു. ഉമ ഇനത്തിൽപ്പെട്ട മൂപ്പ് കുറഞ്ഞ നെല്ലാണ് മിക്ക […]

Read More