Author: ജോജി തോമസ്
നടൻ ഉണ്ണി മുകുന്ദനെതിരെ പോലീസ് കേസെടുത്തു. നടൻ തന്നെ മർദിച്ചെന്ന് മാനേജർ വിപിൻ കുമാറിൻ്റെ പരാതിയിലാണ് നടപടി.
ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് വിപിൻ കുമാർ പറയുന്നു. കൊച്ചിയിലെ തന്റെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാർ പരാതി നൽകിയത്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്.
Read Moreനെല്ലിയാമ്പതിയിൽ പുലിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി.
നെല്ലിയാമ്പതി റോഡിൽ പുലിയെ തലയ്ക്കു പരിക്കേറ്റ നിലയിൽ കണ്ടെത്തി. സീതാർകുണ്ട് പോബ്സൺ എസ്റ്റേറ്റ്റോഡിലാണ് പുലിയെ കണ്ടെത്തിയത്. ജീപ്പ് ഡ്രൈവർമാരാണ് പരിക്കേറ്റ നിലയില്‍ പുലിയെ റോഡരികില്‍ അവശനിലയിൽ കണ്ടെത്തിയത്. നെല്ലിയാമ്പതി ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചെങ്കിലും കൊല്ലങ്കോട് റേഞ്ച് വനമേഖലയിൽ പെട്ട സ്ഥലമായതിനാൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രമോദിന്റെ നേതൃത്വത്തിൽ ആർആർടി ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി പുലിയെ കൂട്ടിലാക്കി എസ്റ്റേറ്റിലെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. മണ്ണുത്തി സർവകലാശാല ഡോക്ടർമാർ എത്തി ചികിത്സ നടപടികൾ സ്വീകരിച്ചു. നാലുവയസ്സ് പ്രായം തോന്നിക്കുന്ന ആൺ പുലിക്കുട്ടിയാണ്. […]
Read More