Author: ജോജി തോമസ്

റബ്ബർ ടാപ്പിംഗ് തൊഴിലാളികളും തോട്ടം ഉടമകളും പ്രതിസന്ധിയിൽ.

റബ്ബർ മേഖലയിൽ ടാപ്പിംഗ് തൊഴിലാളികളും കർഷകരും പ്രതിസന്ധിയിൽ. കടുത്ത ചൂടിനെ തുടർന്ന് ഫെബ്രുവരി അവസാനവും മാർച്ച് പകുതിയോടെയും നിർത്തിവെച്ച ടാപ്പിംഗ് പുനരാരംഭിക്കാത്തതുമൂലം തൊഴിൽ നഷ്ടപ്പെടുന്നതായി പരാതി. ശക്തമായ വേനൽ മഴയ്ക്ക് പിന്നാലെ കാലവർഷവും നേരത്തെ എത്തിയതോടെ ബഹുഭൂരിപക്ഷം തോട്ടങ്ങളിലും മഴമറ ( പ്ലാസ്റ്റിക് ഷെയ്ഡ്) സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഇതുമൂലം മഴ ആരംഭിച്ചിട്ടും റബ്ബർ ടാപ്പിംഗ് ആരംഭിക്കാത്തതു മൂലം തൊഴിലാളികൾക്ക് തൊഴിലും ഉടമകൾക്ക് വരുമാനവും നഷ്ടമാകുന്നു. വേനൽ മഴയെ തുടർന്ന് കാലവർഷവും നേരത്തെ എത്തിയതോടെ റബ്ബർ മരങ്ങളിൽ പശ […]

Read More

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്… കാഴ്ചകൾ മനോഹരമാണ് 😍 ഒപ്പം മലയോര മേഖലയിലെ ഇടങ്ങൾ അപകടം നിറഞ്ഞതുമാണ്.⚠️ 👇

കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തിലെ അപകടം. കാൽവഴുതി വീണ അപകടത്തിൽ മുതലമട നെണ്ടൻകിഴായ സ്വദേശി സജീഷ് അപകടത്തിൽപ്പെട്ടു. സുരക്ഷ ഉറപ്പാക്കിയുള്ള സഞ്ചാരങ്ങൾ നടത്തുക.. ജാഗ്രതൈ..

Read More

മദ്യപിക്കാൻ പണം നൽകിയില്ല!! അമ്മയെ മകൻ കമ്പികൊണ്ട് ക്രൂരമായി ആക്രമിച്ചു.. ഗുരുതര പരിക്ക്.. പാലക്കാട് ചിറ്റൂരാണ് സംഭവം.👇

മദ്യപിക്കാൻ പണംനൽകാത്തതിന് മകൻ അമ്മയെ കമ്പികൊണ്ട് ക്രൂരമായി ആക്രമിച്ചു. പാലക്കാട് ചിറ്റൂരിനടുത്ത് കന്നിമാരി സ്വദേശി ജയപ്രകാശാണ് അമ്മ കമലാക്ഷിയെ ആക്രമിച്ചത്. ജയപ്രകാശിനെ (48) പോലീസ് അറസ്റ്റുചെയ്തു. ഗുരുതരമായി പരിക്കേറ്റ കമലാക്ഷിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ ജയപ്രകാശിനെ ചിറ്റൂർ പോലീസ് അറസ്റ്റുചെയ്തു.

Read More

അട്ടപ്പാടിയിൽ കാട്ടാന എടുത്തെറിഞ്ഞ സംഭവം; പരിക്കേറ്റയാൾ മരിച്ചു.

അഗളി അട്ടപ്പാടി ചീരക്കടവിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ  പുതൂർ പഞ്ചായത്ത് ചീരക്കടവ് ഉന്നതിയിലെ മല്ലൻ (70) ചികിത്സയിലിരിക്കെ മരണപ്പെട്ടു. കാട്ടാന ആക്രമണം ഉണ്ടായ സ്ഥലത്തുനിന്നും പരിക്കേറ്റ മല്ലനെ രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഇന്ന് മല്ലൻ മരണപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിയോടെ ചീരക്കടവിൽനിന്ന് ഒരു കിലോമീറ്റർ അകലെ നെച്ചിക്കോണം പ്രദേശ ത്തായിരുന്നു സംഭവം. നാൽക്കാലിക ളെ മേയ്ക്കുന്നതിനിടെ മല്ലൻ മൂന്നംഗ കാട്ടാനക്കൂട്ടത്തിനുമുന്നിൽ പെടുക യായിരുന്നു. കാട്ടാന എടുത്തെറിഞ്ഞ തിനെതുടർന്നു മല്ലൻ്റെ നട്ടെല്ലിനും വാ രിയെല്ലുകൾക്കും തോളെല്ലിനും പരിക്കേറ്റിരുന്നു.

Read More