Author: ജോജി തോമസ്

ചാ​ല​ക്കു​ടി​യിൽ വന്‍ തീ​പി​ടി​ത്തം.. പെ​യി​ന്‍റ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടയായതിനാലുംതൊ​ട്ട​ടു​ത്ത് ഗ്യാ​സ് ഗോ​ഡൗ​ണ് ആയതിനാലും പരിഭ്രാന്തിയിൽ ജനങ്ങൾ. അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാട്ടു​കാ​രും പോലീ​സും ചേ​ര്‍​ന്ന് തീ​യ​ണ​യ്ക്കാ​നു​ള്ള ശ്രമം തു​ട​രുന്നു. ഇന്നു രാവിലെ ഒമ്പതോടെയാണ് തീപിടുത്തം ഉണ്ടായത്.

തൃ​ശൂ​ര്‍ ചാ​ല​ക്കു​ടി​യി​ലെ പെ​യി​ന്‍റ് ഹാ​ര്‍​ഡ്‌​വെ​യ​ര്‍ ക​ട​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ക​ടയുടെ തൊ​ട്ട​ടു​ത്ത് ഗ്യാ​സ് ഗോ​ഡൗ​ണ്‍ ഉ​ള്ള​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്. സി​ലി​ണ്ട​റു​ക​ള്‍ അ​തി​വേ​ഗം ഇ​വി​ടെ​നി​ന്ന് മാ​റ്റു​ക​യാ​ണ്

Read More

സന്നദ്ധ പ്രവർത്തകർ നെല്ലിയാമ്പതിയിൽ അഴുക്കുചാല്‍ വൃത്തിയാക്കി. പി ഒ ജോസഫും സംഘവും നേതൃത്വം നൽകി.

അഴുക്കുചാലിൽ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ ശ്രമദാനത്തിലൂടെ നീക്കം ചെയ്തു. നെല്ലിയാമ്പതി പുലയമ്പാറ ടൗണിലെ അഴുക്കുചാലുകളും മാലിന്യ കൂമ്പാരങ്ങളുമാണ് സന്നദ്ധ പ്രവർത്തകർ വൃത്തിയാക്കിയത്. ഏറെ കാലമായി ഹോട്ടൽ, റിസോർട്ട് മാലിന്യങ്ങളും ചപ്പുചവറുകളും വന്നടിഞ്ഞാണ് ഓടകൾ നിറഞ്ഞും പാതയോരത്ത് കുമിഞ്ഞുകൂടിയും ദുർഗന്ധം പരത്തിയിരുന്ന മാലിന്യം നീക്കി ടൗണും പരിസരവും വൃത്തിയാക്കിയത്. സന്നദ്ധ പ്രവർത്തകനായ പി.ഒ ജോസഫിന്റെ നേതൃത്വത്തിൽ സ്റ്റീഫൻ, വേണു എന്നിവരും നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്റ് വെജിറ്റിബിൾ ഫാമിലെ ജീവനക്കാരായ നാരായണൻകുട്ടി, വാസിം, മഹേഷ്, റപ്പായി എന്നിവരും ഒത്തുചേർന്ന് […]

Read More

കാലവർഷക്കെടുതിയിൽ കൃഷിനാശം സംഭവിച്ച നെൽ കർഷകർക്ക് സൗജന്യ നിരക്കിൽ നെൽവിത്ത് വിതരണം ചെയ്‌തു. നെന്മാറ കൃഷി ഭവൻ പരിധിയിലെ 19 പാടശേഖര സമിതികൾക്കാണ് നെൽവിത്ത് വിതരണം ചെയ്ത‌ത്. കാലം തെറ്റി പെയ്യ മഴയിൽ 450 ഏക്കർ സ്ഥലത്തെ നെൽകൃഷിയും ഞാറ്റടിയുമാണ് വെള്ളക്കെട്ട് മൂലം നശിച്ചുപോയത്. ഇവർക്ക് സർക്കാരിന്റെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുകയിൽ നിന്നാണ് 9990 കിലോ നെൽവിത്ത് നൽകിയത്. സംയുക്ത്‌ത പാടശേഖര സമിതി പ്രസിഡന്റ് കെ. പങ്കജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ വിത്ത് വിതരണം ഉദ്ഘടാനം ചെയ്തു. കൃഷി ഓഫീസർ വി. അരുണിമ, അസിസ്റ്റൻറ് കൃഷി ഓഫീസർ സി. സന്തോഷ്, കൃഷി അസിസ്റ്റന്റ് വി. ലിഗിത, പാടശേഖരസമിതി പ്രതിനിധികളായ എം. രാമൻകുട്ടി, കെ. എൻ. പൊന്നു, എൻ. ചന്ദ്രൻ, ഡി. ഷണ്മുഖൻ, കെ. സുദേവൻ എന്നിവർ പ്രസംഗിച്ചു.

Read More

ഇസ്രയേലി നഗരങ്ങള്‍ക്ക് മുകളില്‍ ഇറാന്റെ മിസൈല്‍ വർഷം; ഇറാന്റെ എണ്ണപ്പാടങ്ങള്‍ ആക്രമിച്ച് ഇസ്രയേല്‍.. സംഘർഷം രൂക്ഷം.👇

ഇറാൻ ഇസ്രയേൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങൾക്കുമേൽ ഇറാന്റെ മിസൈൽ വർഷം ഉണ്ടായി. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇസ്രായേലി നഗരങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. അതേസമയം ഇറാന്റെ എണ്ണപ്പാടങ്ങളിൽ അടക്കം ഇസ്രയേൽ കനത്ത ആക്രമണം നടത്തി. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വ്യാപക നാശമുണ്ട്. ഇറാനിലെ ബന്ദര്‍ അബ്ബാസിലും ഇസ്രയേല്‍ ആക്രമണം നടത്തി. ഇന്നലെ രാത്രിയാണ് ഇറാനിയൻ നാവികസേനയുടെ പ്രധാന കേന്ദ്രമായ ബന്ദർ അബ്ബാസിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചടി […]

Read More

മോട്ടർ വാഹന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പാലക്കാട് നഗരത്തിലെ ബസുകളിൽ മിന്നൽ പരിശോധന നടത്തി.

പാലക്കാട് മോട്ടർ വാഹനവകുപ്പ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസറുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ എയർ ഹോൺ ഉപയോഗിച്ചു സർവീസ് നടത്തിയ 23 ബസുകൾ കണ്ടത്തി. നിയമലംഘനങ്ങൾക്ക് 76,000 രൂപ പിഴയീടാക്കി.

Read More