Author: ജോജി തോമസ്

പാരസെറ്റമോളിൽ കമ്പി കഷ്ണം. മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നൽകും. പാലക്കാട് മണ്ണാർക്കാടാണ് സംഭവം.

മണ്ണാർക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ലഭിച്ച പാര സെറ്റമോളിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. മണ്ണാർക്കാട് സ്വദേശി ആസിഫിൻ്റെ മകനായി വാങ്ങിച്ച മരുന്നിലാണ് കമ്പി കഷ്ണം കണ്ടത്. മരുന്ന് നൽകാനായി പാരസെറ്റമോൾ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്. മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. അതേസമയം വിഷയത്തിൽ നഗരസഭയും പരാതി നൽകും. 

Read More

സ്കൂളിൽ ഇനി ലെമൺ റൈസും ഫ്രൈഡ് റൈസും; ഉച്ച ഭക്ഷണ മെനു പുറത്തു വിട്ട് സംസ്ഥാന സർക്കാർ. പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെയെണ്ണം കൂടിയതായും മന്ത്രി.

ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി എന്നീ വിഭവങ്ങൾ ഉൾപ്പെടുത്താൻ നിർദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. വിദഗ്ധ സമിതി തയാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിഷ്കരിച്ചിരിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി കൊണ്ടുള്ള റൈസ് വിഭവങ്ങൾ തയാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇവയോടൊപ്പം വെജിറ്റബിൾ കറികളും നൽകും. ഇവ കൂടാതെ പുതിന, നെല്ലിക്ക, മാങ്ങ, ഇഞ്ചി എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള ചമ്മന്തിയും പരിഗണനയിലുണ്ട്.

Read More