Author: ജോജി തോമസ്

സുരക്ഷയില്ലാതെ അതിഥി തൊഴിലാളികളുടെ യാത്ര..👇

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അതിഥി തൊഴിലാളികൾ ജോലിക്കായി യാത്ര നടത്തുന്നു. നിർമ്മാണ മേഖലയിലെ കോൺക്രീറ്റ് ജോലികൾക്കും, കാർഷിക മേഖലയിലെ നടീലിനും അതിഥി തൊഴിലാളികൾ യാത്രചെയ്യുന്നത് ഇരിപ്പിടം പോലും ഇല്ലാത്ത തുറന്ന പെട്ടി ഓട്ടോറിക്ഷകളിൽ. താമസസ്ഥലത്തു നിന്നും അതിരാവിലെ പുറപ്പെടുന്നവർ സ്ഥിരമായി പെട്ടി ഓട്ടോറിക്ഷ പോലെയുള്ളവയാണ് ഉപയോഗിക്കുന്നത്. പിടിച്ചിരിക്കാൻ യാതൊരു സൗകര്യമില്ലാത്ത പിൻവാതിലിൽ പോലും തിക്കി തിരക്കി യാത്ര ചെയ്യുന്നത് വഴിയാത്രക്കാരിലും ഭീതി ഉണ്ടാക്കുന്നു. കുഴികളും വളവും ചെരിവുമുള്ള റോഡുകളിൽ അതിവേഗം വാഹനത്തിൽ യാത്ര ചെയ്യുന്നത് അപകടഭീതി ഉളവാക്കുന്നു. […]

Read More

നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയ 73328 പേർ അടക്കം 1236531 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. രാജസ്ഥാൻ സ്വദേശിയായ മഹേഷ് കുമാറാണ് ഒന്നാമതെത്തിയത്. ആദ്യ പത്ത് റാങ്കിൽ ഒരു പെൺകുട്ടി മാത്രമാണ് ഉള്ളത്. അതേസമയം കേരളത്തിൽ നിന്ന് ആരും ആദ്യ നൂറിൽ ഉൾപ്പെട്ടില്ല. മലയാളികളിൽ കോഴിക്കോട് നിന്ന് പരീക്ഷയെഴുതിയ ദീപ്‌നിയ ഡിബിയാണ് ഒന്നാമതെത്തിയത്. 109ാം റാങ്കാണ് അഖിലേന്ത്യാ തലത്തിൽ ദീപ്‌നിയ നേടിയത്. പാലാ ബ്രില്യൻ്റ് സ്റ്റഡി സെൻ്ററിലെ വിദ്യാർത്ഥിയായിരുന്നു ദീപ്‌നിയ.  ആകെ […]

Read More

ഇടുക്കി പീരുമേട്ടില്‍ വനത്തില്‍വച്ച് മരിച്ച ആദിവാസി സ്ത്രീ സീതയുടെ മരണം കൊലപാതകം. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് നിര്‍ണായക കണ്ടെത്തല്‍. തോട്ടാപ്പുര ഭാഗത്ത്‌ താമസിച്ചിരുന്ന സീത(42) ആണ് മരിച്ചത്. വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭർത്താവ് ബിനു പറഞ്ഞിരുന്നത്. ഇയാൾ പോലീസ് കസ്റ്റഡിയിലുണ്ട്.

സീതയെ കാട്ടാന ആക്രമിച്ചതിന്‍റെ യാതൊരു ലക്ഷണവുമില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ മുഖത്തും കഴുത്തിലും മല്‍പ്പിടുത്തം നടന്ന പാടുകള്‍ കണ്ടെത്തി.തലയിലെ ഇരുവശത്തുമുള്ള മാരക പരിക്കുകള്‍ മരം പോലുള്ള പ്രതലത്തില്‍ ഇടിപ്പിച്ചതിനെ തുടര്‍ന്ന് ഉണ്ടായതാണ്. തലയുടെ പാറയുടെ പിന്‍ഭാഗത്തെ മുറിവ് പാറയില്‍ തലയിടിച്ച് ഉണ്ടായതാണെന്നുമാണ് നിഗമനം.

Read More

ലഹരി വിരുദ്ധ ബോധവൽക്കരണ യാത്രയിൽ ലോക റെക്കോർഡ് സൃഷ്ടിച്ച് ഹൈകോടതി അഭിഭാഷകർ.👇

കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരായ ബിനു വർഗീസ് (58), നിജാസ് താമരശ്ശേരി (28) എന്നിവർ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു. 1) ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും (ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ഒഴികെ)അന്താരാഷ്ട്ര അതിർത്തികളിലൂടെയും ഏറ്റവും ദൈർഘ്യമേറിയ യാത്ര (ഡ്യുവോ)2) മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കാരണത്തിനായി നടത്തിയ ഏറ്റവും ദൈർഘ്യമേറിയ യാത്ര (ഡ്യുവോ) രണ്ട് ഘട്ടങ്ങളിലായി ഇന്ത്യയിലും അയൽരാജ്യങ്ങളിലുടനീളവും വ്യത്യസ്തമായ ഭൂപ്രകൃതികളിലൂടെ സ്വന്തം വാഹനത്തിൽ നടത്തിയ ‘ഭാരത് ദർശൻ യാത്ര’ […]

Read More

കുവൈത്തിൽ കെട്ടിടത്തിൽ നിന്നും താഴേക്ക് വീണ് പ്രവാസിയായ കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി ജോസ് മാത്യു മരിച്ചു.

കുവൈത്തിൽ കെട്ടിടത്തിൽ നിന്നും താഴേക്ക് വീണ് പ്രവാസി മലയാളി മരിച്ചു.മംഗഫിലുള്ള കെട്ടിടത്തിൽനിന്നുംതാഴേക്ക് വീണായിരുന്നുഅപകടം. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശിയായ ജോസ് മാത്യു (42) ആണ് മരിച്ചത്. ഇദ്ദേഹം കുടുംബത്തിനൊപ്പം കുവൈത്തിലായിരുന്നു താമസം. ഭാര്യ നഴ്സ്ആയി ജോലി ചെയ്യുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read More