Author: ബെന്നി വർഗീസ്

വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.

  പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയതിന് പിന്നാലെ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ ഷണ്‍മുഖം(18), തിരുപ്പതി(18) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.   ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടാകുന്നത്. അവധിദിവസം ചെലവഴിക്കാൻ സഹപാഠികളോടൊപ്പമാണ് വിദ്യാര്‍ഥികളെത്തിയത്. ഡാമില്‍ കുളിക്കാനിറങ്ങിയ എട്ടു വിദ്യാര്‍ഥികളില്‍ മൂന്നു പേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. വിഷ്ണുകുമാര്‍ എന്ന വിദ്യാര്‍ഥിയെ പ്രദേശത്തുള്ള രണ്ടു കുട്ടികള്‍ പിടിച്ചുകയറ്റി രക്ഷപ്പെടുത്തി. പക്ഷേ ഷണ്‍മുഖത്തെയും, തിരുപ്പതിയേയും കാണാതാകുകയായിരുന്നു.   ഇവര്‍ക്കായി ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഒന്നര മണിക്കൂറിലധികം നീണ്ട […]

Read More

ഭാരതിയമ്മയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു

ഭാരതിയമ്മയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു     പാലക്കാട് കുനിശ്ശേരി സ്വദേശിയായ എൺപത്തിനാലുകാരിയായ ഭാരതിയമ്മയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. ഭാരതിയമ്മ നാല് വര്‍ഷം കോടതി കയറിയിറങ്ങേണ്ടി വന്നുവെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. […]

Read More

കഞ്ചിക്കോട് കാര്‍ തടഞ്ഞു നിര്‍ത്തി പണം തട്ടിയ കേസില്‍ മൂന്ന് പേർ അറസ്റ്റിൽ

പാലക്കാട്‌: കഞ്ചിക്കോട് കാര്‍ തടഞ്ഞു നിര്‍ത്തി പണം തട്ടിയ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പാലക്കാട് കോങ്ങാട് നിന്നാണ് മൂവരെയും പിടികൂടിയത്. പ്രതികളില്‍ ഒരാളുടെ വീട്ടില്‍ നിന്ന് പത്തുലക്ഷം രൂപയും കണ്ടെടുത്തു. കഞ്ചിക്കോട് ദേശീയപാതയില്‍ പെരിന്തല്‍മണ്ണ സ്വദേശികളുടെ കാര്‍ തടഞ്ഞുനിര്‍ത്തി നാലര കോടിയോളം രൂപ കൊള്ളയടിച്ച കേസിലാണ് മൂന്ന് പേരെ കസബ പോലീസ് പിടികൂടിയത്. തൃശൂര്‍ സ്വദേശി വിജില്‍, മുണ്ടൂര്‍ കോങ്ങാട് സ്വദേശികളായ അസീസ്, വിനോദ് എന്നിവരാണ് കോങ്ങാട് നിന്ന് പിടികൂടിയത്. കോയമ്പത്തൂർ, തൃശ്ശൂര്‍ സ്വദേശികളാണ് […]

Read More

പന്നിയങ്കര ടോൾ പിരിവ് നിർത്തി വെക്കണം. രമ്യ ഹരിദാസ് എം. പി

പന്നിയങ്കര ടോൾ പിരിവ് നിർത്തി വെക്കണം. രമ്യ ഹരിദാസ് എം. പി മണ്ണുത്തി – വടക്കഞ്ചേരി ദേശീയ പാതയിൽ വഴക്കുമ്പാറയിൽ റോഡ് ഇടിഞ്ഞു ഭാഗികമായി ഗതാഗത സ്തംഭനം ഉണ്ടായി ഒരു മാസം കഴിഞ്ഞിട്ടും യാതൊരു പ്രവൃത്തിയും അവിടെ ചെയ്തിട്ടില്ലായെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും രമ്യ ഹരിദാസ് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.   വഴക്കുമ്പാറയിലെ പണികൾ അടിയന്തിരമായി തീർത്ത് ഗതാഗത യോഗ്യമാക്കണമെന്നും കൂടാതെ പലയിടത്തും രൂപപ്പെട്ടിട്ടുള്ള കുഴികൾ അടക്കുന്നതിന് നടപടിയുണ്ടാകണമെന്നും കേന്ദ്രമന്ത്രിക്കുള്ള കത്തിൽ പറഞ്ഞു. തകർന്ന റോഡിന്റെ പണി […]

Read More

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ക്രമക്കേടുകള്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് രമ്യ ഹരിദാസ്.എം.പി.

തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഭരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും. ആശുപത്രി സൂപ്രണ്ട് തസ്തികയില്‍, പ്രവര്‍ത്തിക്കുവാന്‍ ഇപ്പോഴത്തെ സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോക്ടര്‍ നിഷ എം ദാസ് യോഗ്യതയില്ലാത്തവരാണെന്നും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി രമ്യ ഹരിദാസ്.എം.പി. കേന്ദ്രവിഷ്‌കൃതയായ പി എം ജെ ആര്‍ വൈ സ്‌കീമില്‍ പാവപ്പെട്ട രോഗികള്‍ക്ക് ലഭിക്കേണ്ട ചികിത്സ സഹായങ്ങള്‍ യഥാവിധി ലഭിക്കുന്നില്ലെന്നും,അഴിമതിയാണ് നടമാടുന്നത്. നിയമനങ്ങളിലും, മരുന്നു വാങ്ങുന്നതിലും വലിയതോതില്‍ അഴിമതി നടന്നുകൊണ്ടിരിക്കുന്നു എന്നും അടുത്തകാലത്ത്, ആശുപത്രി വികസന സൊസൈറ്റി ചെയര്‍മാന്‍ […]

Read More

വടക്കഞ്ചേരിയിൽ ഡെങ്കിപ്പനി ബാധിതർ കൂടുന്നു.

ബെന്നി വർഗീസ് പാലക്കാട് : വടക്കഞ്ചേരിയിൽ പനിബാധിതർക്കൊപ്പം ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വർധന. ജൂലൈ മാസത്തിൽ മാത്രം 20 ഡെങ്കിപ്പനി കേസുകളാണ് വടക്കഞ്ചേരി ഗവ.ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ കണക്കുകൾ വേറെയാണ്. ശരാശരി ഒരു ദിവസം വടക്കഞ്ചേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ 30 പനി കേസുകളെങ്കിലും വരുന്നുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ കെ. പ്രദീപ് പറഞ്ഞു. ഫീൽഡ് സ്റ്റാഫ് വഴി ശരാശരി 20 പേരെയും കണ്ടെത്തുന്നുണ്ട്. പഞ്ചായത്തിലെ എല്ലാ വാർഡിലും തന്നെ പനിക്കാരുണ്ട്. വടക്കഞ്ചേരി പോലീസ് […]

Read More

ആളുമാറി അറസ്റ്റ് ചെയ്തത് 80കാരിയെ: കുനിശ്ശേരി സ്വദേശിയായ വയോധിക കോടതി കയറിയിറങ്ങിയത് 4 വർഷം

ബെന്നി വർഗീസ് ആളുമാറി അറസ്റ്റ് ചെയ്തത് 80കാരിയെ: കുനിശ്ശേരി സ്വദേശിയായ വയോധിക കോടതി കയറിയിറങ്ങിയത് 4 വർഷം പാലക്കാട് ആളുമാറി അറസ്റ്റ് ചെയ്യപ്പെട്ട 80 വയസ്സുകാരി കോടതി കയറിയിറങ്ങിയത് നാലുവർഷം. പാലക്കാട് പൊലീസിന്റെ ഗുരുതര മനുഷ്യാവകാശ ലംഘനത്തിന്റെ വാർത്തയാണ് പുറത്തുവരുന്നത്. 84 വയസ്സുള്ള ഭാരതിയമ്മക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താനല്ല പ്രതിയെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ലെന്ന് ഈ വൃദ്ധ പറയുന്നു. താനൊരു ദിവസം വീട്ടിലിരിക്കുമ്പോൾ […]

Read More

പി.ആര്‍.ഡി ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് ഓഗസ്റ്റ് 11 വരെ അപേക്ഷിക്കാം

പി.ആര്‍.ഡി ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് ഓഗസ്റ്റ് 11 വരെ അപേക്ഷിക്കാം   പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് ഓഗസ്റ്റ് 11 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടാഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. ഡിജിറ്റല്‍ എസ്.എല്‍.ആര്‍/മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ […]

Read More

യൂത്ത് ഫെസ്റ്റ് 2023: എന്‍ട്രികള്‍ ക്ഷണിച്ചു

യൂത്ത് ഫെസ്റ്റ് 2023: എന്‍ട്രികള്‍ ക്ഷണിച്ചു കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എച്ച്.ഐ.വി/എയ്ഡ്‌സിനെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി ജില്ലാ അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ നടത്തും. കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി( പ്രായപരിധി 17 നും 25 നും മധ്യേ) നാടകം, റീല്‍സ്, മാരത്തോണ്‍ എന്നീ ഇനങ്ങളിലാണ് മത്സരം നടത്തുക. ഐ.ടി.ഐ, പോളിടെക്‌നിക്ക്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, പ്രഫഷണല്‍ കോളേജുകള്‍ തുടങ്ങി […]

Read More