Author: ബെന്നി വർഗീസ്

വി-ഗാര്‍ഡ് അറ്റാദായത്തില്‍ 20.3 ശതമാനവും അറ്റ വരുമാനത്തില്‍ 19.3 ശതമാനവും വര്‍ധന

മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2023-24 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 1214.76 കോടി രൂപ സംയോജിത അറ്റ വരുമാനം നേടി. മുന്‍ വര്‍ഷം ഇതേകാലയളവിലെ 1018.29 കോടി രൂപയില്‍ നിന്നും 19.3 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ 64.22 കോടി രൂപയുടെ സംയോജിത അറ്റാദായവും നേടി. മുന്‍വര്‍ഷത്തെ 53.37 കോടി രൂപയില്‍ നിന്നും 20.3 ശതമാനമാണ് ലാഭത്തിലുണ്ടായ വര്‍ധന. ആദ്യ പാദത്തില്‍ ബിസിനസ് മികച്ച പ്രകടനമാണ് […]

Read More

‘കേരളയല്ല; കേരളം’: പ്രമേയം നിയമസഭ പാസാക്കി

തിരുവനന്തപുരം> സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം ‘കേരള’ എന്നതിന് പകരം ‘കേരളം’  എന്നാക്കി മാറ്റുന്നതിനുള്ള പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. ‘കേരളം’ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. പേര് ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികള്‍  കൈക്കൊള്ളണമെന്ന് നിയമസഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ‘നമ്മുടെ സംസ്ഥാനത്തിന്റെ നാമധേയം മലയാള ഭാഷയില്‍ കേരളം എന്നാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ടത് 1956 നവംബര്‍ 1-നാണ്. കേരളപ്പിറവി ദിനവും നവംബര്‍ 1-നാണ്. മലയാള ഭാഷ […]

Read More

വടക്കഞ്ചേരി സപ്ലൈകോ മോഷണം: ബൈക്ക് തിരിച്ചറിഞ്ഞതായി പോലീസ്

വടക്കഞ്ചേരി സപ്ലൈകോ മോഷണം: ബൈക്ക് തിരിച്ചറിഞ്ഞതായി പോലീസ് വടക്കഞ്ചേരി: ബസ് സ്റ്റാൻ ഡിലുള്ള സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് മോഷ്ടാക്കളെത്തിയ ബൈക്ക് വടക്കഞ്ചേരി പോലീസ് തിരിച്ചറിഞ്ഞു. വിവിധയിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് രണ്ടുപേർ ബൈക്കിലെ ത്തിയതായും മോഷണം നടത്തി തിരിച്ചുപോകുന്നതായും സ്ഥിരീകരിച്ചത്.യമഹയുടെ പുതിയ മോഡലായ എം.ടി. 15 ബൈക്കിലാണ് പ്രതികൾ വന്നതെന്ന് വടക്കഞ്ചേരി എസ്.ഐ. ജീഷ്മോൻ വർഗീസ് പറഞ്ഞു.ഗോൾഡൻ കളറുള്ള യമഹ ബൈക്കിലാണ് മോഷ്ടാക്കൾ എന്ന് കരുതുന്ന രണ്ട് യുവാക്കൾ കവർച്ച നടത്തിയതായി […]

Read More

കെ എസ്.ആർ.ടി.സി. ബസിൽ കടത്തിയ 24.78 ലക്ഷം രൂപയുമായി എറണാകുളം സ്വദേശി അറസ്റ്റിൽ.

വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ കെ എസ്.ആർ.ടി.സി. ബസിൽ കടത്തിയ 24.78 ലക്ഷം രൂപയുമായി എറണാകുളം സ്വദേശി അറസ്റ്റിൽ. പെരുമ്പാവൂർ ടി.ബി. റോഡ് ലക്ഷ്മി നിവാസ് താനാജി യശ്വന്ത് യാംഗർ (58) ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് വാളയാർ എക്സൈസ് ഇൻസ്പെക്ടർ കെ. നിഷാന്തിന്റെയും ടാസ്സ് ഫോഴ്സിന്റെയും നേതൃത്വത്തിൽ വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വാളയാർ പോലീസിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ വി പിൻദാസ്, പ്രിവന്റീവ് ഓഫീസർമാരായ […]

Read More

പാലക്കാട് വൻ MDMA വേട്ട ! 161 ഗ്രാം MDMA യുമായി മലപ്പുറം സ്വദേശി പിടിയിൽ.

പാലക്കാട് ടൗൺ നോർത്ത് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ ഒലവക്കോട് താണാ വിൽ വെച്ച് വെച്ച് 161 ഗ്രാം MDMA യുമായി അഷറഫ്*കുന്നത്തേരി , പാറക്കടവ്, മൂന്നിയൂർ, മലപ്പുറം ജില്ല എന്നയാളാണ് പിടിയിലായത്. പാലക്കാട് ജില്ലാ പോലിസ് പിടികൂടിയ വലിയ കേസുകളിലൊന്നാണിത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതി ലഹരിമരുന്ന് എത്തിച്ചത്. മലപ്പുറം ജില്ലയിലെ ലഹരി വില്പന സംഘത്തിലെ മുഖ്യ കണ്ണിയാണ് പ്രതി. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം […]

Read More

ഫുട്‌ബോള്‍ കളിക്കിടെ നടന്ന തര്‍ക്കത്തിന് വീട് കയറി ആക്രമണം; വീട്ടമ്മ ഉള്‍പ്പടെ 3 പേര്‍ക്ക് പരിക്കേറ്റു.

  പാലക്കാട്‌ : ഫുട്‌ബോള്‍ കളിക്കിടെ നടന്ന തര്‍ക്കത്തിന് വീട് കയറി ആക്രമണം വീട്ടമ്മ ഉള്‍പ്പടെ 3 പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് മാങ്കുറിശ്ശി തരുവക്കോടാണ് സംഭവം മാരകായുധങ്ങളുമായി എത്തിയ 12 അംഗ സംഘമാണ് ആക്രമണം നടത്തിയത്. ബിനോയ്, അമ്മ ബിന്ദു, അയല്‍വാസിയായ സുബൈര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.   ഇന്നലെ വൈകീട്ടാണ് സംഭവം. അക്രമി സംഘം ബിനോയുടെ വീട്ടിലേക്കെത്തി അക്രമിക്കുകയായിരുന്നു. ഈ സമയം ബിനോയും അമ്മ ബിന്ദുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബഹളംകേട്ട് അയല്‍വാസിയായ സുബൈര്‍ ഓടിയെത്തുകയായിരുന്നു. ഓടികൂടിയ അയല്‍വാസികളുടെ […]

Read More

ഷൂവിൽ ദ്വാരമുണ്ടാക്കി മൊബൈൽ ഫോൺ അകത്ത് വച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച യുവാവ് പിടിയിലായി

ഷൂവിൽ ദ്വാരമുണ്ടാക്കി മൊബൈൽ ഫോൺ അകത്ത് വച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച യുവാവ് പിടിയിലായി കണ്ണൂർ : ഷൂവിൽ ദ്വാരമുണ്ടാക്കി മൊബൈൽ ഫോൺ അകത്ത് വച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച യുവാവ് പിടിയിലായി. കല്യാശ്ശേരി മാങ്ങാട് സ്വദേശി മുഹനാസാണു (31) ടൗൺ പൊലീസിന്റെ പിടിയിലായത്. കണ്ണൂർ നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലാണു സംഭവം. സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന സ്ഥാപനത്തിലെത്തി സ്ത്രീകളുടെ സമീപത്തുനിന്നാണു ദൃശ്യങ്ങൾ പകർത്തിയത്. സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാർ ചോദ്യം ചെയ്തപ്പോഴാണ് ഷൂസിൽ മൊബൈൽ […]

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബർ 5ന്

തിരുവനന്തപുരം> പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് സെപ്തംബർ 5ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ സെപ്തംബർ എട്ടിനാണ്. വ്യാഴാഴ്ച  വിഞ്ജാപനം പുറത്തിറക്കും. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 17 ആണ്. 21നകം പിൻവലിക്കാം. മാതൃകാപെരുമാറ്റചട്ടം നിലവിൽ വന്നു. എംഎൽഎയായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്.

Read More

രാഹുൽഗാന്ധി ലോകസഭയിൽ എത്തി

രാഹുൽഗാന്ധി ലോകസഭയിൽ എത്തിഎ.ഐ.സി.സി നേതാവ് രാഹുല്‍ ഗാന്ധിക്ക് വീണ്ടും എം.പി.സ്ഥാനം തിരിച്ചുകിട്ടി. രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി. ഇന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനം ഇറക്കിയത്. രാഹുലിന് എം.പിസ്ഥാനം തിരിച്ചുകിട്ടുന്നത് 134 ദിവസത്തിന് ശേഷമാണ്.   രാഹുലിന് എം.പി.സ്ഥാനം തിരിച്ചുകിട്ടിയതിനെ തുടര്‍ന്ന് എ.ഐ.സി.സി ആസ്ഥാനത്ത് നേതാക്കളുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി. അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന വിധിക്കു സ്റ്റേ വന്നതോടെ, രാഹുല്‍ ഗാന്ധിക്കുള്ള അയോഗ്യത നീങ്ങിയിരുന്നു. എന്നാല്‍, ലോക്‌സഭാംഗത്വം റദ്ദാക്കിക്കൊണ്ടു ലോക്‌സഭാ സെക്രട്ടേറിയറ്റ് നേരത്തെ വിജ്ഞാപനമിറക്കിയതിനാല്‍ ഇതു പുനഃസ്ഥാപിച്ചുള്ള വിജ്ഞാപനവും […]

Read More

ആധാർ പുതുക്കൽ: സൗജന്യസേവനം ഈ തിയ്യതി വരെ മാത്രം

  ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ടുകൾ എടുക്കാനും, സർക്കാർ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുൾപ്പെടെ എന്തിനും ഏതിനും ആധാർ നിർബന്ധമാണ്. പ്രധാന തിരിച്ചറിയൽ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ കൃത്യമായിരിക്കണം.   മാത്രമല്ല ആധാർ നമ്പറുകളുള്ള എല്ലാ വ്യക്തികളും എൻറോൾമെന്റ് തിയതി മുതൽ 10 വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)ശുപാർശ ചെയ്തിട്ടുണ്ട്. ആധാർ കാർഡ് ഉപയോക്താക്കൾക്ക് സെപ്റ്റംബർ 30 വരെ സൗജന്യമായി ആധാർ രേഖകൾ […]

Read More