പ്രണയം എതിർത്തതിന് മുത്തശ്ശിയെയും സഹോദരഭാര്യയെയും 19കാരനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം വർഷ ഫാർമസി വിദ്യാർത്ഥി ഗുണശീലനും സുഹൃത്ത് റിഷികുമാറുമാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ മധുരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. കൊലപാതകത്തിന് പിന്നിൽ പ്രണയം എതിർത്തതിലുള്ള വൈരാഗ്യമാണെന്ന് പ്രതികൾ സമ്മതിച്ചു.മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊന്നതിന് ശേഷം മൃതദേഹം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഒളിപ്പിക്കുകയായിരുന്നു. ഇരുവരുേയും കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. ഫാർമസി വിദ്യാർത്ഥിയായ ഗുണശീലന്റെ സഹപാഠിയുമായുള്ള പ്രണയബന്ധം മുത്തശിയും സഹോദര ഭാര്യയും എതിർത്തിരുന്നു. ഇതിനെത്തുടര്‍ന്ന് വീട്ടിൽ […]
Read MoreAuthor: ബെന്നി വർഗീസ്
പറവൂർ ചേന്ദമംഗലത്ത് കാർ കത്തിനശിച്ചു; കാറിലുണ്ടായവർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.
ചേന്ദമംഗലം കവലയ്ക്ക് സമീപമായിരുന്നു അപകടം. അയ്യമ്പള്ളി സ്വദേശി ഗോപകുമാറും മറ്റ് മൂന്ന് പേരുമാണ് കാറിലുണ്ടായിരുന്നത്. പറവൂരിൽ വസ്ത്രം വാങ്ങാനെത്തിയതായിരുന്നു ഇവർ. ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. കാർ പൂർണ്ണമായും കത്തി നശിച്ചു.
Read Moreവാഹനങ്ങളിൽ രൂപമാറ്റം നടത്തുന്നവർക്കെതിരേ കർശന നടപടിയുമായി മോട്ടോർവാഹന വകുപ്പ്.
ഒരിക്കൽ പിടികൂടി പിഴയടപ്പിച്ച വാഹനങ്ങൾ സമാന നിയമലംഘനങ്ങളുമായി വെഹിക്കിൾ ഇൻസ്പെക്ടർമാർ വീണ്ടും പിടികൂടി. ഒരുവട്ടം നടപടിയെടുത്തിട്ടും തെറ്റ് ആവർത്തിച്ചതോടെ ഈ പണി ചെയ്തവർക്കെതിരേ ഉഗ്രൻ പണിയുമായി രംഗത്തിറങ്ങുകയാണ് മോട്ടോർവാഹന വകുപ്പ്.2019-ലെ പുതുക്കിയ ദേശീയ റോഡ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് വാഹനങ്ങളിലെ രൂപമാറ്റം വരുത്തുന്ന വർക്ക് ഷോപ്പുകൾ, ഡീലർമാരുടെ സർവീസ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരേ നടപടിയെടുക്കുക. ഒരു വാഹനത്തിന് മാത്രം രൂപമാറ്റം വരുത്തിയാൽ ഒരു ലക്ഷം രൂപയാണ് പിഴ. ഗുരുതരമായ കുറ്റകൃത്യമാണെങ്കിൽ ഒരുവർഷത്തെ തടവും ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്നും അധികൃതർ […]
Read Moreപ്രണയാഭ്യർത്ഥന നിരസിച്ചതിന് 12 കാരിയെ അമ്മയുടെ കൺമുന്നിൽ വച്ച് കുത്തിക്കൊന്നു.
മഹാരാഷ്ട്രയിലെ കല്യാണിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 12 കാരിയെ അമ്മയുടെ കൺമുന്നിൽ വച്ച് കുത്തിക്കൊന്നു. കൊലപാതകം നടത്തിയ 20 കാരനെ സംഭവ സ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ അക്രമിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. എട്ട് തവണയാണ് പെൺകുട്ടിക്ക് കുത്തേറ്റത്. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Read Moreട്രെയിനുകള്‍ക്ക് നേരെയുണ്ടാവുന്ന കല്ലേറുകള്‍ സംസ്ഥാനത്ത് തുടര്‍ക്കഥയാവുന്നു
ഈയാഴ്ച നാല് ദിവസങ്ങളിലായി ഏഴ് ട്രെയിനുകള്‍ക്ക് നേരെയാണ് സംസ്ഥാനത്ത് കല്ലേറുണ്ടായത്. സംഭവങ്ങളില്‍ ഏറെയും കണ്ണൂര്‍ ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും കോഴിക്കോട്ടും കാസര്‍കോടും ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായി. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് ആസൂത്രിത സ്വഭാവമില്ലെന്നാണ് റെയില്‍വെ സംരക്ഷണ സേനയുടെ വിലയിരുത്തല്‍. ഏറ്റവുമൊടുവില്‍ ബുധനാഴ്ച വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കണ്ണൂരില്‍ വെച്ചാണ് കല്ലേറുണ്ടായത്. വൈകുന്നേരം 3.45ഓടെ ട്രെയിന്‍ തലശ്ശേരിക്കും മാഹിയ്ക്കും ഇടിയിലൂടെ സഞ്ചരിക്കവെയായിരുന്നു ഏറ്. സി-8 കോച്ചിലെ ജനല്‍ ചില്ലുകള്‍ പൊട്ടി. ചില്ലുകള്‍ അകത്തേക്ക് തെറിച്ചെന്ന് യാത്രക്കാര്‍ പറഞ്ഞു. […]
Read Moreകോതമംഗലത്ത് കര്‍ഷകന്റെ വാഴ വെട്ടിയ സംഭവം; മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈമാറി
കോതമംഗലത്ത് കര്‍ഷകന്റെ വാഴ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്‍ഷകനായ തോമസിന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈമാറി. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ ആണ് തുക കൈമാറിയത്. കര്‍ഷകന് നഷ്ടപരിഹാരത്തുക നല്‍കാന്‍ വൈദ്യുത-കൃഷി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ കൃഷിസ്ഥലത്തെ നാനൂറിലധികം വാഴകളാണ് കെഎസ്ഇബി ജീവനക്കാര്‍ വെട്ടിയത്. ഓണവിപണി ലക്ഷ്യമിട്ട് നട്ടതായിരുന്നു വാഴകള്‍. ഓഗസ്റ്റ് നാലിനാണ് തോമസിന്റെ വാഴ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയത്. 220 കെ വി […]
Read More
വടക്കഞ്ചേരിയില്‍ പട്ടാപ്പകല്‍ വീണ്ടും മോഷണം. ഏഴ് പവനും 67,000 രൂപയും കവര്‍ന്നു.
ഇന്ന് രാവിലെയാണ് സംഭവം. ചുവട്ടു പാടം ആട്ടോക്കാരന്‍ ലില്ലി മനോജിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ വലിയ കല്ലുകൊണ്ട് തകര്‍ത്ത് പലക ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നിരിക്കുന്നത്.അലമാരക്ക് അകത്ത് സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. അടുക്കളയില്‍ സൂക്ഷിച്ച കത്തി ഉപയോഗിച്ച് അലമാര കുത്തി പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നടക്കുന്ന നാലാമത്തെ മോഷണമാണിത്. മുന്‍പ് നടന്ന മോഷണങ്ങളില്‍ പ്രതികളെയും ഇതുവരെയായും പിടികൂടാനായിട്ടില്ല.
Read Moreഓണത്തിനും റബര്‍ കര്‍ഷകര്‍ക്ക് താങ്ങു വില ലഭിക്കില്ല; ആശങ്കയില്‍ കര്‍ഷകര്‍
നെമ്മാറ: റബറിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയായ 170 രൂപ കര്‍ഷകനെ ലഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. റബര്‍ ബോര്‍ഡ് മുഖേനയാണ് താങ്ങുവില കര്‍ഷകന് നല്കിയിരുന്നത്. റബര്‍ ബോര്‍ഡ് അതാതു മാസം നിശ്ചയിക്കുന്ന വിപണി വിലയും സര്‍ക്കാര്‍ പ്രഖ്യാപിച്ച 170 രൂപ എന്ന താങ്ങുവിലയും തമ്മിലുള്ള വ്യത്യാസ തുക ഇൻസെന്‍റീവായി റബര്‍ കര്‍ഷകര്‍ക്ക് നല്കിയിരുന്നതായിരുന്നു രീതി. ഇപ്പോഴത്തെ വിപണി വിലയായ 142 രൂപ പ്രകാരം കര്‍ഷകര്‍ക്ക് 28 രൂപ നിരക്കില്‍ താങ്ങുവില ലഭിക്കേണ്ടതാണ്. കര്‍ഷകര്‍ പ്രാദേശിക വിപണിയില്‍ വില്പ്പന നടത്തിയ […]
Read Moreഎംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍
തൃശൂര്‍ കുന്നംകുളത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പൊലീസ് പിടിയില്‍. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, കുന്നംകുളം പൊലീസും ചേര്‍ന്നാണ് നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.അഞ്ചു ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിനി ഷെറിന്‍, കൊല്ലം പട്ടിത്താനം സ്വദേശിനി സുരഭി, പാലക്കാട് കൂറ്റനാട് സ്വദേശികളായ ഷഫീഖ്, അനസ്, എന്നിവരാണ് പിടിയിലായത്. പൊലീസിന് ലഭിച്ച ഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. […]
Read More16.210 ഗ്രാം MDMA യുമായി 4 യുവാക്കൾ ഒറ്റപ്പാലത്ത് പിടിയിൽ
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് IPS ൻ്റെ നിർദ്ദേശാനുസരണം ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് ലഹരി കടത്ത് തടയുന്നതിനുള്ള സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ഒറ്റപ്പാലം പോലീസും , പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ അമ്പലപ്പാറ മുതലപ്പാറക്കാവ് വെച്ച് 16. 210 ഗ്രാം MD MA യുമായി 1. സ്വേതേഷ് @ വിജേഷ് വയസ്സ് 22 , S/O വിജയൻ, മുളക്കൽ വീട്, പാലാട്ട് റോഡ് , ഒറ്റപ്പാലം, പാലക്കാട് ജില്ല 2. രഞ്ജു […]
Read More