[18.08.2023] വൈദ്യുതി പ്രതിസന്ധി രൂക്ഷം?️സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. ഓണത്തിനു ശേഷവും ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് സാധ്യത. 21ന് മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷമാവും അന്തിമ തീരുമാനം.പീക്ക് അവറിൽ വൈദ്യുതി നിയന്ത്രിക്കാൻ എല്ലാവരും തയാറാവണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കൂടിയ വിലയ്ക്ക് പുറത്തു നിന്നു വൈദ്യുതി വാങ്ങിയാണ് ഇപ്പോൾ കെഎസ്ഇബി മുന്നോട്ടു പോവുന്നത്. ഇതിലൂടെ പ്രതിദിനം 10 കോടിയോളം രൂപയാണ് ചെലവ്. മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തു വിട്ടു?️തെരഞ്ഞെടുപ്പു വിജ്ഞാപനം […]
Read MoreAuthor: ബെന്നി വർഗീസ്
കോട്ടയം നഗരമധ്യത്തിൽ നഗരസഭ ഓഫിസിനു എതിർവശത്തെ കെട്ടിടത്തിൽ നിന്നും ഇഷ്ടിക അടന്നു വീണ് ലോട്ടറി സ്ഥാപനത്തിലെ ജീവനക്കാരന് ദാരുണാന്ത്യം.
തിരുനക്കര മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരൻ ജിനോ (49) ആണ് മരിച്ചത്. ഇന്ന് (വ്യാഴാഴ്ച) രാത്രി ഒൻപത് മണിയോടെ കോട്ടയം നഗരസഭ ഓഫിസിന് എതിർ വശത്തെ ബിൽഡിംങി ലായിരുന്നു സംഭവം. കെട്ടിടത്തിനു മുകളിലെ ജനൽ പാളിയിൽ സ്ഥാപിച്ചിരുന്ന ഇഷ്ടിക അടർന്നു വീഴുകയാ യിരുന്നു. തലയിലും ശരീരത്തിലും ഇഷ്ടിക പതിച്ച് ഗുരുതരാവസ്ഥയിലായ ഇയാളെ ഉടൻ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടം സംഭവിച്ചത് എങ്ങിനെയെന്ന് വെസ്റ്റ് പൊലീസ് അന്വേഷിച്ചു വരികയാണ്.
Read More16.920 ഗ്രാം മെത്താഫെറ്റമിനുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് IPS ൻ്റെ നിർദ്ദേശാനുസരണം ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് ലഹരി കടത്ത് തടയുന്നതിനുള്ള സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് പാലക്കാട് ടൗൺ നോർത്ത് പോലീസും , പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് താണാവിൽ വെച്ച് 16.920 ഗ്രാം മെത്താഫെറ്റമിനുമായി വൈശാഖ് വയസ്സ് 24, S/O ഉണ്ണികൃഷ്ണൻ, പുന്നാനി വീട്, ചീരട്ടമണ്ണ വലമ്പൂർ .പി.ഒ, പെരിന്തൽമണ്ണ എന്നയാളെ അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്നാണ് പ്രതി […]
Read Moreകിണറ്റിനുള്ളിൽ സ്‌ഫോടനം; വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു
പാലക്കാട്*: വാണിയംകുളത്ത് കിണറിനുള്ളിൽ സ്ഫോടനം. തൃക്കങ്ങോട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ലക്ഷ്മിഭായിയുടെ പറമ്പിലെ കിണറ്റിനുള്ളിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പെട്ടെന്ന് കിണറ്റിനുള്ളിൽ നിന്നും വലിയ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടാകുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പ്രദേശത്തെ ഒരു വീടിന്റെ മേൽക്കൂര തകർന്നു. വീടുകളുടെ ജനൽ ചില്ലുകളും തകർന്നു. ആറോളം വീടുകളുടെ ജനൽ ചില്ലുകൾ ആണ് തകർന്നത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ്, അഗ്നിശമന സേന, ബോംബ് സ്‌ക്വാഡ് എന്നിവർ […]
Read Moreസ്വര്‍ഗാരോപണ തിരുനാളും ഇടവക ദിനാഘോഷവും
ചിറ്റിലഞ്ചേരി : മേലാര്‍കോട് സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്‍റെ സ്വര്‍ഗാരോപണ തിരുനാളും ഇടവക ദിനവും സ്വാതന്ത്ര്യ ദിനവും സംയുക്തമായി ആഘോഷിച്ചു. ആഘോഷമായ തിരുനാള്‍ കുര്‍ബാന, ലദീഞ്ഞ് എന്നിവയ്ക്ക് വികാരി ഫാ. സേവ്യര്‍ വളയത്തില്‍ കാര്‍മികനായി. വികാരി ദേശീയ പതാക ഉയര്‍ത്തി. വൈകീട്ട് പാരീഷ് ഹാളില്‍ നടന്ന ഇടവക ദിനാഘോഷ പരിപാടി രൂപത വികാരി ജനറാള്‍ മോണ്‍ ജീജോ ചാലക്കല്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സേവ്യര്‍ വളയത്തില്‍ അധ്യക്ഷനായി. ഇടവക പ്രതിനിധി പി. എ. […]
Read Moreചരിത്രനേട്ടത്തിനരികെ ഇന്ത്യ; ചന്ദ്രയാന്‍ മൂന്നിന്റെ നിര്‍ണായക ഘട്ടം വിജയകരം
ചന്ദ്രയാന്‍ 3ന്റെ നിര്‍ണായക ഘട്ടം വിജയകരമായി പൂര്‍ത്തിയായി. ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ടു. ഇതോടെ ലാന്‍ഡര്‍ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. 23ന് വൈകിട്ട് 5.47ന് ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിങ് നടത്തും.വേര്‍പെടുന്ന പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ നിലവിലെ ഭ്രമണപഥത്തില്‍ തുടരുകയാണ്. വിക്രം എന്ന ലാന്‍ഡറിന്റെ ലാന്‍ഡിങ് ഏരിയ നിര്‍ണയം ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ നടക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്താണ് ലാന്‍ഡിങ്. 500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഏരിയ […]
Read Moreആളുകളെ നഗ്നരായി കാണുന്ന മാന്ത്രിക കണ്ണാടി നൽകാമെന്ന് പറഞ്ഞ് 72 -കാരനിൽ നിന്നും തട്ടിയത് ഒമ്പതുലക്ഷം രൂപ
ആളുകളെ നഗ്നരായി കാണാൻ കഴിയുന്ന മാന്ത്രിക കണ്ണാടി നൽകാമെന്ന് പറഞ്ഞ് 72 -കാരനിൽ നിന്നും പണം തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയിൽ. പശ്ചിമ ബംഗാളിൽ നിന്നുള്ള മൂന്നു പേരെയാണ് കഴിഞ്ഞ ദിവസം ഭുവനേശ്വറിലെ നയാപള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്. കാൺപൂർ സ്വദേശിയായ 72 -കാരനാണ് തട്ടിപ്പിനിരയായത്. ഇയാളിൽ നിന്നും ആളുകളെ നഗ്നരായി കാണുന്ന മാന്ത്രിക കണ്ണാടി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 9 ലക്ഷം രൂപയാണ് ഈ മൂന്നംഗ സംഘം തട്ടിയെടുത്തത്. സാന്ത്രാഗച്ചി സ്വദേശിയായ പാർത്ഥ സിംഗ്‌റേ (46), നോർത്ത് […]
Read More20.5 ലക്ഷം ടിക്കറ്റുകള്‍ വില്‍പ്പന നടത്തി റെക്കോര്‍ഡ് വില്‍പ്പനയുമായി ഓണം ബംപര്‍ ലോട്ടറി; വില്‍പ്പനയില്‍ പാലക്കാട് ജില്ല മുന്നില്‍
പാലക്കാട് : 20.5 ലക്ഷം ടിക്കറ്റുകള്‍ വില്‍പ്പന നടത്തി ഓണം ബംപര്‍ ലോട്ടറിക്ക് റെക്കോര്‍ഡ് വില്പന. ജൂലൈ 27നാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ഇതുവരെ 20.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റു പോയി. കഴിഞ്ഞവര്‍ഷം ഈ കാലയളവില്‍ 12.83 ലക്ഷം ഓണം ബംപര്‍ടിക്കറ്റുകളാണ് വിറ്റത്. 500 രൂപ ടിക്കറ്റ് വിലയുള്ള ഓണം ബംപറിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്.ടിക്കറ്റ് വില്‍പ്പനയില്‍ പാലക്കാട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം, തൃശൂര്‍, […]
Read Moreപോക്‌സോ കേസ്; പ്രതിക്ക് 97 വര്‍ഷം തടവും 8.30 ലക്ഷം രൂപ പിഴയും
കാസര്‍ഗോഡ് പന്ത്രണ്ട് വയസുകാരിയെ തുടര്‍ച്ചയായി പീഡിപ്പിച്ച കേസില്‍ യുവാവിന് 97 വര്‍ഷം തടവും 8.30 ലക്ഷം രൂപ പിഴയും. മഞ്ചേശ്വരം കുഞ്ചത്തൂര്‍ ഉദ്യാവറിലെ മുഹമ്മദ് ബഷീറിനെ (41) യാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് മനോജ് ശിക്ഷിച്ചത്. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ മുഹമ്മദ് ബഷീര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. പ്രതിയുടെ സമ്മര്‍ദ്ദത്തില്‍ പെണ്‍കുട്ടി കോടതിയില്‍ മൊഴി മാറ്റിയിരുന്നു. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷിക്കുകയായിരുന്നു. 2019 ല്‍ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ ശേഷം […]
Read Moreനവജാത ശിശുവിന് അധിക വാക്‌സിന്‍ നല്‍കിയ സംഭവം; നഴ്‌സിന് സസ്‌പെന്‍ഷന്‍
പാലക്കാട് 5 ദിവസം പ്രായമായ നവജാത ശിശുവിന് അധിക വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ നഴ്‌സിന് സസ്‌പെന്‍ഷന്‍. പിരിയാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് ചാരുലതയെയാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. നിര്‍ദ്ദേശിച്ചതിലും കൂടുതല്‍ വാക്‌സിന്‍ കുഞ്ഞിന് നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജനനത്തിന്റെ അഞ്ചാം ദിവസം നല്‍കുന്ന BCG വാക്‌സിന്‍ എടുക്കാന്‍ എത്തിയ പാലക്കാട് പിരായിരി സ്വദേശികളായ നാദിര്‍ഷാ – സിബിനിയാ ദമ്പതികളുടെ നവജാത ശിശുവിനാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് അധിക വാക്‌സിന്‍ നല്‍കിയത്. […]
Read More