സൂറത്ത്: ഗുജറാത്തിൽ പൊലീസിനെ ഞെട്ടിച്ച് വ്യാജ രേഖാ നിർമാണം. ആധാർ കാർഡുകൾ, വോട്ടർ ഐഡി കാർഡുകൾ, പാൻ കാർഡ് തുടങ്ങിയ പ്രധാന രേഖകൾ വ്യാജമായി നിർമിച്ച് കുറഞ്ഞ വിലക്ക് വിൽക്കുന്ന സംഘത്തിലെ പ്രധാനികളെ ഗുജറാത്ത് പൊലീസ് പിടികൂടി. രണ്ടുപേരെയാണ് പൊലീസ് പിടികൂടിയത്. രണ്ട് ലക്ഷത്തോളം വ്യാജ രേഖകൾ നിർമിച്ച് രാജ്യത്താകമാനം വിതരണം ചെയ്തതായാണ് പൊലീസ് സംശയിക്കുന്നത്. കുറ്റവാളികളുടെ പ്രവൃത്തി രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള രണ്ട് പേരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഇവർ രണ്ട് […]
Read MoreAuthor: ബെന്നി വർഗീസ്
നടൻ ടൊവിനോ തോമസിന് പരുക്കേറ്റു
‘നടികര്‍ തിലകം’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ടൊവിനോ തോമസിന്റെ കാലിനാണ് പരുക്കേറ്റത്. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം നടക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്. പരുക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഒരാഴ്‍ചത്തെ വിശ്രമം താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവെച്ചു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’. ചിത്രീകരണം വൈകാതെ പുനരാരംഭിക്കും എന്ന് സംവിധായകൻ ലാല്‍ ജൂനിയര്‍ വ്യക്തമാക്കി.
Read More
നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്ക്; പിക്കപ്പ് വാനുമായി കാർ കൂട്ടിയിടിച്ചു
നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്കേറ്റു. ചാവക്കാട് മന്ദലാകുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ചാവക്കാട്- പൊന്നാനി ദേശീയ പാതയില്‍ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോടു നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു ജോയ് മാത്യു. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
Read More
പീച്ചി റിസർവോയറിലെ വഞ്ചി അപകടം; മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി
വാണിയംപാറ ആനവാരിയിലുണ്ടായ വഞ്ചി അപകടത്തിൽ കാണാതായ മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി. വാണിയമ്പാറ കൊള്ളിക്കാട് സ്വദേശികളായആറുമുഖൻ മകൻ അജിത്ത് (21), പൊട്ടിശേരിക്കുടിയിൽ പോൾസൻ മകൻവിബിൻ (26), പ്രധാനി വീട്ടിൽ ഹനീഫ മകൻ നൗഷാദ്(29), എന്നിവരുടെ മൃതുദേഹമാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടു കൂടിയാണ് പീച്ചി റിസർവോയറിൽ ആനവാരിയിലുണ്ടായ വഞ്ചി അപകടത്തിൽ മൂന്ന് യുവാക്കൾ അപകടത്തിൽ പെട്ടത്.
Read More
ഗുജറാത്തിൽ ചൈനീസ് പൗരൻ 1400 കോടികൾ തട്ടിയ സംഭവം; കേന്ദ്ര സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കോൺഗ്രസ്
ഗുജറാത്തിൽ ചൈനീസ് പൗരൻ 1400 കോടികൾ തട്ടിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്. ഇന്ത്യക്കാരെ കൊള്ളയടിച്ച് രാജ്യം വിടുന്ന ചൈനീസ് തട്ടിപ്പുകാർക്കു നേരെയല്ല, പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടാണ് അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ഉപയോഗിക്കുന്നതെന്നും സംഭവത്തിൽ കേന്ദ്ര സർക്കാർ ധവള പത്രം ഇറക്കണമെന്നും പാർട്ടിവക്താവ് പവൻ ഖേര പത്രസമ്മേളനത്തിൽ പറഞ്ഞു. ഫുട്‌ബോൾ വാതുവെപ്പ് ആപ്പ് ഉപയോഗിച്ച് ഗുജറാത്തിൽനിന്ന് ഒമ്പതുദിവസംകൊണ്ട് 1400 കോടി രൂപ തട്ടിച്ച് വൂ ഉയാൻബെ എന്ന ചൈനക്കാരൻ രാജ്യംവിട്ടെന്നാണ് തെളിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ ആഭ്യന്തരമന്ത്രി അമിത് […]
Read More
ട്രെയിനില്‍ വനിത ടിക്കറ്റ് പരിശോധകയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം
പാലക്കാട് സ്വദേശി രജിതയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മംഗലാപുരം- ചെന്നൈ എ്കസ്പ്രസില്‍ ഇന്ന് രാവിലെയാണ് സംഭവം. വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയില്‍ വച്ചാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ വയോധികനായ യാത്രക്കാരന്റെ ആക്രമണം ഉണ്ടായത്. ജനറല്‍ ടിക്കറ്റ് എടുത്ത ഇയാള്‍ റിസര്‍വേഷന്‍ കോച്ചിലായിരുന്നു യാത്ര ചെയതത്. റിസര്‍വ് ചെയ്ത യാത്രക്കാര്‍ എത്തിയപ്പോള്‍ ടിടിഇ വയോധികനോട് സീറ്റില്‍ നിന്ന് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. ഇത് കൂട്ടാക്കാതെ വന്നപ്പോള്‍ ടിടിഇ വീണ്ടും മാറിയിരിക്കാന്‍ പറഞ്ഞു. അപ്പോഴാണ് വയോധികന്‍ ടിക്കറ്റ് പരിശോധകയുടെ മുഖത്തടിച്ചത്. ഇതു കണ്ടു നിന്ന […]
Read Moreഗർഭിണിയായ ആടിനെയും ആട്ടിൻകുട്ടിയെയും പുലി കടിച്ചു കൊന്നു
പാലക്കാട് : മലമ്പുഴയിൽ രണ്ടിടത്ത് പുലിയിറങ്ങി ആടുകളെ ആക്രമിച്ചു. മലമ്പുഴ അയ്യപ്പൻപൊറ്റ മേട്ടുചാള രാജന്റെ വീട്ടിലെ ഗർഭിണിയായ ആടിനെയും ആട്ടിൻകുട്ടിയെയും പുലി കടിച്ചുകൊന്നു. കൂട്ടിൽനിന്ന ആടിനെ കൊന്ന് വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ, വീട്ടുകാർ ബഹളം വെച്ചു. ഇതോടെ ആടിനെ ഉപേക്ഷിച്ചു പുലി ഓടിപ്പോവുകയായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ നാലിന് മലമ്പുഴ ഒന്നാംപുഴ പാലത്തിനുസമീപം ഷാജഹാന്റെ വീട്ടിലെ ഗർഭിണിയായ ആടിനെയും പുലി ആക്രമിച്ചു. ബഹളം കേട്ട് വീട്ടുകാരെത്തിയതിനാൽ പുലി രക്ഷപ്പെട്ടു. ആടിന് പരിക്കുണ്ട്. പ്രദേശത്ത് പുലിയുടെ ശല്യം […]
Read Moreപാലക്കാട് കടല്‍ കുതിരയുമായി ചെന്നൈ സ്വദേശി വനം വകുപ്പിന്റെ പിടിയില്‍
പാലക്കാട്: കടല്‍ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയില്‍. ചെന്നൈ സ്വദേശി എഴില്‍ സത്യയാണ് പിടിയിലായത്. പാലക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് യുവാവിനെ പിടികൂടിയത്. കടല്‍ കുതിരകളെ ഒരു ബോക്സിലിട്ട് കവറിലാക്കിയ നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് വനം വകുപ്പിന്റെ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയിലാണ് കടല്‍ കുതിരകളുമായി യുവാവ് പിടിയിലാകുന്നത്. വംശനാശ ഭീഷണി നേരിടുന്ന കടല്‍ജീവിയാണ് കടല്‍കുതിര. 35 സെന്റിമീറ്റര്‍ വരെ വലുപ്പം വയ്ക്കുന്ന ഇവയുടെ ആണ്‍ വര്‍ഗ്ഗമാണ് പ്രസവിക്കുന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന കടല്‍ക്കുതിരകളെ […]
Read More
റവന്യൂ ജില്ലാ ടി. ടി.. ഐ. കലോത്സവം നെന്മാറയിൽ സമാപിച്ചു
ബെന്നി വർഗീസ് നെന്മാറ: വ്യാഴം, വെള്ളി ദിവസങ്ങളിലായി നെന്മാറയിൽ വച്ചു നടന്ന റവന്യു ജില്ലാ ടി ടി ഐ.കലോത്സവം സമാപിച്ചു. കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. കെ ബിനുമോൾ, ഉദ്ഘാടനം ചെയ്തു. പാലക്കാട് ഡി.ഡി. ഇ, വി പി. മനോജ് കുമാർ അധ്യക്ഷനായിരുന്നു. നെന്മാറ ടി ടി ഐ പ്രിൻസിപ്പാൾ. വി ഫൽഗുണൻ, ഡയറ്റ് സീനിയർ ലെക്ചറർ ഡോ. വി. ടി. ജയറാം എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ലീലാമണി […]
Read Moreറേഡിയോ ജോക്കി രാജേഷ് വധക്കേസ്: രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം
റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കുറ്റക്കാരെന്ന് കണ്ടെത്തിയ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നീ പ്രതികൾക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. രണ്ട് പ്രതികളും രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണം. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. നീചമായ കൃത്യമാണ് പ്രതികൾ നടത്തിയതെന്നും വധശിക്ഷയ്ക്ക് മാർഗരേഖ കൊണ്ടുവന്നത് കൊണ്ട് മാത്രമാണ് അത്തരമൊരു ശിക്ഷ നൽകാത്തതെന്നും കോടതി വ്യക്തമാക്കി.കേസിലെ രണ്ടാം പ്രതി മുഹമ്മദ് […]
Read More