Author: ബെന്നി വർഗീസ്

പാലക്കാട് ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന ഭാര്യ അറസ്റ്റിൽ

ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന ഭാര്യ അറസ്റ്റിൽ. പാലക്കാട് കടമ്പഴിപ്പുറത്താണ് സംഭവം. കടമ്പഴിപ്പുറം സ്വദേശി ശാന്തകുമാരിയെയാണ് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് പ്രഭാകരനെയാണ് ഇവർ കൊന്നത്. പോസ്റ്റ്മോർട്ടത്തിൽ ആണ് കൊലപാതക വിവരം പുറത്തായത്. ശാന്തകുമാരി കിണറ്റിൽ ചാടി ആത്മഹത്യക്കും ശ്രമിച്ചിരുന്നു.

Read More

കുറുമശ്ശേരിയിൽ ഒരു വീട്ടിലെ മൂന്ന് പേർ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ.

സാമ്പത്തിക ബാധ്യതയാണ് കൂട്ട ജീവാഹുതിയിലേക്ക് നയിച്ചതെന്നാണ് സൂചന. അങ്കമാലി: ‘കുറുമശ്ശേരിയിൽ ഗൃഹനാഥനും, ഭാര്യയും, 36കാരനായ മകനുമടക്കം ഒരു വീട്ടിലെ മൂന്ന് പേർ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മകൻ്റെ വൻ സാമ്പത്തിക ബാധ്യതയാണ് കൂട്ട ജീവാഹുതിയിലേക്ക് നയിച്ചതെന്നാണ് സൂചന. പാറക്കടവ് എൻ.എസ്.എസ് സ്കൂളിന് സമീപം കുറുമശ്ശേരി അമ്പാട്ടുപറമ്പിൽ വീട്ടിൽ ഗോപി ( 64 ), ഭാര്യ ഷീല (56), മകൻ ഷിബിൻ (36) എന്നിവരാണ് മരിച്ചത്.വിദേശത്ത് ജോലിക്ക് കൊണ്ടുപോകാൻ പലരിൽ നിന്നായി ഷിബിൻ വാങ്ങിയ പണം ഏജൻ്റിന് […]

Read More

ആദിത്യ എൽ1ൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1ൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ ലഭിച്ചു. നിർദിഷ്ട ഒന്നാം ലഗ്രാഞ്ച് ബിന്ദു(എൽ1)വിനു ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥം ലക്ഷ്യമാക്കിയുള്ള കുതിപ്പിനിടെ ആദിത്യ പകർത്തിയ സെൽഫിയും ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രവുമാണ് ഐഎസ്ആർഒ ഇന്നു പുറത്തുവിട്ടത്. സെപ്റ്റംബർ രണ്ടാം തീയതി പകൽ 11.50നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. 125 ദിവസം കൊണ്ട് വിവിധ ഘട്ടങ്ങളിലൂടെ 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച ശേഷമാകും ‘ആദിത്യ’ ലക്ഷ്യസ്ഥാനത്ത് […]

Read More

കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ചു

കോഴിക്കോട് മണാശേരി പന്നൂളി സന്ദീപ്-ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ചുമരിൽ ചാരിവെച്ചിരുന്ന കിടക്ക ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു.

Read More

ആലുവയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു.. തിരുവനന്തപുരം സ്വദേശി

കൊച്ചി: ആലുവയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം പാറശ്ശാല ചെങ്കൽ സ്വദേശി സതീശ് ആണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊക്ക് സതീശ് എന്നറിയപ്പെടുന്ന ഇയാൾ സ്ഥിരം കുറ്റവാളിയാണ്. എറണാകുളം ജില്ലയിൽ മാത്രം ഇയാൾക്കെതിരെ 10 കേസുകളുണ്ട്. അതേസമയം സതീശിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി എറണാകുളത്ത് തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളുടെ സ്വദേശമായ ചെങ്കലിലും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏറെക്കാലമായി ഇയാൾ എറണാകുളത്താണുള്ളത് എന്നാണ് സൂചന. ഇന്ന് പുലർച്ചെയാണ് ഒമ്പത് വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി […]

Read More

കാട്ടുപന്നിയെ വെടിവെക്കൽ കർഷകർ പിരിവെടുത്ത്. പഞ്ചായത്തും വനംവകുപ്പും കൈയൊഴിക്കുന്നു

വടക്കഞ്ചേരി : നെൽപ്പാടങ്ങളിൽ കതിരുവന്നു തുടങ്ങിയതോടെ കാട്ടുപന്നി ശല്യം രൂക്ഷമായി. കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ വനം വകുപ്പ് അനുമതി നൽകിയത് ലൈസൻസും തോക്കും ഉള്ള നാമ മാത്രം പേർക്ക്. വടക്കഞ്ചേരി , വണ്ടാഴി ,കിഴക്കഞ്ചേരി നെന്മാറ, അയലൂർ, മേലാർകോട്, എലവഞ്ചേരി തുടങ്ങിയ പഞ്ചായത്തുകളിൽ കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതി നൽകിയിരിക്കുന്നത് വിരലിലെണ്ണാവർക്കുമാത്രം . വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ സാന്നിധ്യം ഉണ്ടായാൽ കർഷകർ വനം വകുപ്പ് നിയോഗിച്ച ഷൂട്ടർമാരായ ശിവദാസ് പെരുമാങ്കോട്, വിജയൻ ചാത്തമംഗലം എന്നിവരെയാണ് അറിയിക്കുന്നത്. കർഷകരായ ഇവർ […]

Read More

പഠനോപകരണ കിറ്റ് കൈമാറി

മംഗലംഡാം : നെന്മാറ സെൻറർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗിന്റെയും , വനംവകുപ്പിന്റെയും , ഗൂഞ്ചിന്റെയും നേതൃത്വത്തിൽ മംഗലം ആദിവാസി ഊരുകളിൽ പഠനോപകരണ വിതരണം നടത്തി .പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് പഠനോപകരണ വിതരണങ്ങൾ നടത്തിയത് . മംഗലംഡാം കവിളുപാറ ട്രൈബൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടി മംഗലം ഡാം ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഹാഷിം ഉദ്ഘാടനം നിർവഹിച്ചു സംരക്ഷണ സമിതി സെക്രട്ടറി വിനീത്, സത്യൻ പാറക്കൽ , സിനിമാട്ടോ ഗ്രാഫർ അനിൽ. കെ.ചാമി, […]

Read More

ആനവാരി ദുരന്തം: പ്രിയപ്പെട്ടവർക്ക് നാടിന്റെ അന്ത്യാഞ്ജലി

ബെന്നി വർഗിസ് വടക്കഞ്ചേരി. ആനവാരി വഞ്ചി അപകത്തിൽ മരിച്ചവർക്ക് നാടിന്റെ അന്ത്യാഞ്ജലി. വാണിയമ്പാറ കൊള്ളിക്കാട് സ്വദേശികളായ കൊട്ടിശ്ശേരിക്കുടിയിൽ പോൾസൻ മകൻ വിബിൻ (26), പ്രധാനി വീട്ടിൽ ഹനീഫ മകൻ നൗഷാദ് എന്ന സിറാജ് (29), ആറുമുഖൻ മകൻ അജിത്ത് (21) എന്നിവർക്കാണ് നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകിയത്. രാവിലെ 8.30 ന് കൊള്ളിക്കാട് പരിസരത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ, ജില്ലാ പഞ്ചായത്തംഗം കെ.വി. സജു, പഞ്ചായത്ത് വൈസ് […]

Read More

കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു

നെന്മാറ : നെന്മാറ പഞ്ചായത്തിലെ ആതവനാട് കണ്ണോട് കതിര് വന്ന നെൽപ്പാടത്ത് ഇറങ്ങിയ കാട്ടുപന്നിയെയാണ് വെടിവെച്ചു കൊന്നത്. കർഷകനായ ശ്രീകുമാറിന്റെ നെൽപ്പാടത്ത് ഇറങ്ങിയ കാട്ടുപന്നിക്കൂട്ടത്തിലെ ഒരു പന്നിയെയാണ് കഴിഞ്ഞ ദിവസം രാത്രി 10.30 പോടെ വെടിവെച്ചു കൊന്നത്. കൃഷിയിടത്തിന് കാവൽ ഇരുന്ന കർഷകർ കാട്ടുപന്നിക്കൂട്ടത്തിന്റെ സാന്നിധ്യം അറിഞ്ഞ് നെന്മാറ ഡി. എഫ്. ഒ. യുടെ പാനലിൽ പെട്ട ഷൂട്ടർമാരായ ശിവദാസ് പെരുമാങ്കോട്, വിജയൻ ചാത്തമംഗലം എന്നിവരെ വിവരമറിയിക്കുകയായിരുന്നു. ഷൂട്ടർമാരുടെയും കർഷകരുടെയും സാന്നിധ്യമറിഞ്ഞ കാട്ടുപന്നിക്കൂട്ടം നെൽപ്പാടത്ത് ഒളിച്ചു. ഏറെനേരത്തെ […]

Read More

മംഗലംഡാം പ്രധാന കനാലുകള്‍ വൃത്തിയാക്കാൻ ഇടപെടലൽ

വടക്കഞ്ചേരി: മംഗലംഡാമില്‍ നിന്നുള്ള മെയിൻ കനാലുകള്‍ വൃത്തിയാക്കാൻ ഇറിഗേഷൻ വകുപ്പിന്‍റെ അടിയന്തര ഇടപെടല്‍. ദിവസങ്ങള്‍ക്കുള്ളില്‍ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാറുകാരനെ കണ്ടെത്തി കനാല്‍ വൃത്തിയാക്കല്‍ തുടങ്ങി. മംഗലംഡാമില്‍നിന്നുള്ള ഇടതുകര മെയിൻ കനാലില്‍ ഇന്നലെ അഞ്ച് ജെസിബിയാണ് കനാല്‍ വൃത്തിയാക്കാൻ ഇറക്കിയത്. കൃഷി ഉണക്കത്തിലായിട്ടും കനാല്‍ വൃത്തിയാക്കി പാടശേഖരങ്ങളില്‍ വെള്ളം എത്തിക്കാൻ ഇറിഗേഷൻ വകുപ്പ് അലംഭാവം കാണിക്കുന്നതിനെതിരെ കര്‍ഷകരില്‍നിന്നു കഴിഞ്ഞ ദിവസങ്ങളിലായി വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ഫണ്ടില്ലെന്ന കാരണത്താലായിരുന്നു ഈ ഒഴിഞ്ഞുമാറല്‍. രണ്ടാംവിള നെല്‍കൃഷിക്കാണ് സാധാരണ കനാല്‍ വൃത്തിയാക്കല്‍ നടത്തുക. […]

Read More