ഭാര്യയ്ക്ക് പിറന്നാൾ സമ്മാനമായി ചന്ദ്രനിൽ ഒരേക്കർ സ്ഥലം വാങ്ങി നൽകി ഭർത്താവ്. പശ്ചിമ ബംഗാളിലെ ജാർഗ്രാം ജില്ലയിലെ സഞ്ജയ് മഹാതോ എന്നയാളാണ് ഭാര്യക്ക് സമ്മാനമായി 10,000 രൂപക്ക് ചന്ദ്രനിൽ സ്ഥലം വാങ്ങിയത്. ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം വിജയകരമായതിന് ശേഷമാണ് ഇത്തരമൊരു സമ്മാനം വാങ്ങാനുള്ള പ്രചോദനം ഉണ്ടായതെന്ന് സഞ്ജയ് മഹാതോ പറഞ്ഞു.‘സുഹൃത്തിന്റെ സഹായത്തോടെ ലൂണ സൊസൈറ്റി ഇന്റർനാഷണൽ മുഖേന ചന്ദ്രനിൽ സ്ഥലം വാങ്ങി. മുഴുവൻ പ്രക്രിയയും പൂർത്തിയാക്കാൻ ഏകദേശം ഒരു വർഷമെടുത്തു. ഞാൻ അവൾക്കായി ചന്ദ്രനിൽ ഒരു ഏക്കർ […]
Read MoreAuthor: ബെന്നി വർഗീസ്
നായപിടുത്തക്കാരില്ല ;പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവെപ്പ് പാളുമോയെന്ന് ആശങ്ക
വടക്കഞ്ചേരി :പേവിഷ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചെങ്കിലും നായപിടുത്തക്കാരെ കിട്ടാനില്ലാതെ അധികൃതര്‍ വലയുന്നു. തെരുവുനായകളെ പിടികൂടാനാണ് ആളെ കിട്ടാതെ മൃഗസംരക്ഷണ വകുപ്പ് നെട്ടോട്ടമോടുന്നത്. പേവിഷ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഒരുമാസം നീളുന്ന കുത്തിവെപ്പ് കഴിഞ്ഞ ദിവസം ആരംഭിച്ചെങ്കിലും ഇതാണ് സ്ഥിതി. പദ്ധതി പാളാൻ ഇതുമൂലം സാഹചര്യമൊരുങ്ങുമോയെന്നും ആശങ്കയുയര്‍ന്നിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ തെരുവുനായകള്‍ക്കു പേവിഷ പ്രതിരോധ കുത്തിവെപ്പു നല്കണമെങ്കില്‍ കൂടുതല്‍ നായപിടിത്തക്കാരെ ആവശ്യമാണ്. പുതുതായി 60 പേര്‍ക്കു പരിശീലനം നല്കിയിട്ടുണ്ടെങ്കിലും എത്രപേര്‍ ജോലിയിലേക്കു കടന്നുവരും എന്നതാണ് അധികൃതരുടെ ആശങ്ക. ആലത്തൂര്‍,ഒറ്റപ്പാലം, […]
Read Moreകോഴിക്കോട്ട് മരിച്ച 2 പേർക്ക് നിപ്പ; 4 സാംപിൾ ഫലം കൂടി വരാനുണ്ടെന്ന് കേന്ദ്രമന്ത്രി
* ജില്ലയിൽ മരിച്ച രണ്ടു പേർക്ക് നിപ്പ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്രസംഘം ഉടൻ സംസ്ഥാനത്തെത്തും. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രണ്ടു മരണങ്ങളും. മരിച്ച രണ്ട് പേർക്കും നിപ്പ ലക്ഷണങ്ങൾ ഉണ്ടായതോടെയാണു പരിശോധിച്ചത്. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ ബന്ധുക്കളും ചികിത്സിച്ച ആരോഗ്യപ്രവർത്തകരും നിരീക്ഷണത്തിലുണ്ട്. നിപ്പ ലക്ഷണങ്ങൾ കണ്ട […]
Read Moreകോഴിക്കോട് : സുരക്ഷിത ബാല്യം നമ്മുടെ കടമ എന്ന മുദ്രാവാക്യം ഉയർത്തി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന നേതൃ സംഗമം കോഴിക്കോട് സമാപിച്ചു
.* സംസ്ഥാന പ്രസിഡണ്ട് സികെ നാസർ കാഞ്ഞങ്ങാടിൻറെ അദ്ധ്യക്ഷതയിൽ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉല്‍ഘാടനം ചെയ്തു. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു വരുകയാണ്സി. പി. റ്റി. എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം. കുട്ടികള്‍ക്കായി മികച്ച സേവനം നടത്തിയ പ്രമുഖ പീഡിയാട്രിക്ക് ന്യൂറോളജിസ്റ്റ് ശ്രീമതി ഡോ: സിമിലു മോഹന്‍ലാല്‍ കാണാതാകുന്ന കുട്ടികളെ കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കിയ മാധ്യമ പ്രവര്‍ത്തക മാതൃഭൂമി ഡോട്ട് കോം കണ്ടന്റ് റൈറ്ററുമായ അല്‍ഫോണ്‍സ പി ജോര്‍ജ് […]
Read Moreതൃശൂരിൽ എസ്ഐയെ സിഐ കള്ളക്കേസിൽ കുടുക്കിയ കേസിൽ വഴിത്തിരിവായി പരിശോധനാ റിപ്പോർട്ട്
പുറത്ത് വന്നു. എസ്.ഐ. ആമോദിനെ സി ഐ കള്ളക്കേസിൽ കുടുക്കിയതാണെന്നതിന് തെളിവായ രക്ത പരിശോധന ഫലമാണ് പുറത്ത് വന്നത്. എസ്.ഐ മദ്യപിച്ചിട്ടില്ലെന്ന് രക്തപരിശോധന ഫലത്തിൽ നിന്നും വ്യക്തമായി. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് കാണിച്ചാണ് എസ്.ഐയെ അറസ്റ്റ് ചെയ്തത്. എന്നാൽ പരിശോധനയിൽ എസ്. ഐയുടെ ശരീത്തിൽ മദ്യത്തിന്റെ അംശമില്ലെന്ന് കണ്ടെത്തുകയായിരുന്നു. സിറ്റി ക്രൈംബ്രാഞ്ച് എസ്ഐ ടി.ആര്‍ ആമോദിനെ പൊതു സ്ഥലത്ത് മദ്യപിച്ചെന്നാരോപിച്ച് കഴിഞ്ഞ ജൂണ്‍ മുപ്പതിന് നെടുപുഴ സിഐ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് രക്ത പരിശോധനാ ഫലം പുറത്തുവന്നിരിക്കുന്നത്. എസ്ഐയുടെ […]
Read Moreബാലഭാസ്കറിന്റെ മരണം; അപകട കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് സിബിഐ
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനു പിന്നിൽ ഗൂഢാലോചനയില്ലെന്നും അപകടത്തിനു കാരണമായത് ഡ്രൈവറുടെ അശ്രദ്ധയാണെന്നും സിബിഐ ഹൈക്കോടതിയിൽ അറിയിച്ചു. കേസിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടു ബാലഭാസ്കറിന്റെ പിതാവ് കെ.സി. ഉണ്ണി നൽകിയ ഹർജിയിലാണു സിബിഐ ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതി ഹർജി വിധി പറയാൻ മാറ്റി. അതുവരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നടക്കുന്ന കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്ന ഇടക്കാല ഉത്തരവു തുടരുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണു ഹർജി പരിഗണിച്ചത്.ശരിയായ അന്വേഷണമാണു നടത്തിയതെന്നും വിചാരണ തുടരാൻ അനുവദിക്കണമെന്നും […]
Read Moreവടക്കഞ്ചേരിയിൽ എം.ഡി.എം.എ. എത്തിക്കുന്ന മുഖ്യകണ്ണി പിടിയിൽ
. വടക്കഞ്ചേരി: മാരക ലഹരിമരുന്നായ എം.ഡി.എം.എ. എത്തിക്കുന്നതിലെ മുഖ്യകണ്ണിയായ യുവാവിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കടമ്പഴിപ്പുറം ആശുപത്രി ജംഗ്ഷൻ ആലംകുളം വീട്ടിൽ മുഹമ്മദ് അമീറാണ് (28) അറസ്റ്റിലായത്. ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്നെത്തിച്ച് ചില്ലറവില്പന നടത്തുന്നതിലെ പ്രധാനകണ്ണിയാണ് അഹമ്മദ് അമീറെന്ന് പോലീസ് പറഞ്ഞു. ആലത്തൂർ ഡിവൈ.എസ്.പി. ആർ. അശോകൻ, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. മനോജ് കുമാർ, വടക്കഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ.പി. ബെന്നി, എ.എസ്.ഐ. പ്രസന്നൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിയെ കടമ്പഴിപ്പുറത്തുനിന്ന് പിടികൂടുകയായിരുന്നു. ജൂലായ് രണ്ടിന് വടക്കഞ്ചേരിയിൽ […]
Read Moreആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അറസ്റ്റില
തെലുങ്കുദേശം പാര്‍ട്ടി അദ്ധ്യക്ഷനും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡു അറസ്റ്റില്‍. എപി സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ അഴിമതിക്കേസിലാണ് അറസ്റ്റ്. നന്ദ്യാല്‍ പൊലീസാണ് ചന്ദ്ര ബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്. നന്ദ്യാല്‍ റേഞ്ച് ഡിഐജി രഘുരാമി റെഡ്ഡിയുടെയും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും (സിഐഡി) നേതൃത്വത്തില്‍ പുലര്‍ച്ചെ 3 മണിയോടെയാണ് കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ സംഘമെത്തുന്നത്. ആര്‍കെ ഫംഗ്ഷന്‍ ഹാളില്‍ സംഘം എത്തുമ്പോള്‍ ചന്ദ്രബാബു നായിഡു അദ്ദേഹത്തിന്റെ കാരവനില്‍ വിശ്രമിക്കുകയായിരുന്നു. കസ്റ്റഡിയിലെടുക്കുന്നത് തടയാന്‍ വന്‍തോതില്‍ ടിഡിപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിയെങ്കിലും […]
Read More
നിർത്തിയ ബസ് സർവീസ് പുനരാരംഭിക്കാത്തതിനാൽ നെല്ലിയാമ്പതിക്കാർക്ക് യാത്രാദുരിതം
നെല്ലിയാമ്പതി..നിർത്തിയ കെ.എസ്.ആർ.ടി.സി. ബസുകൾ പുനരാരംഭിക്കാത്തതിനാൽ നെല്ലിയാമ്പതിയിലെ തോട്ടം മേഖലയിൽ യാത്ര ദുരിതം. തോട്ടം തൊഴിലാളികളും, നെല്ലിയാമ്പതിയിലെ വിവിധ ഓഫീസുകളിലെ ജീവനക്കാരും, വിദ്യാർഥികളും ഇതുമൂലം സ്വകാര്യ ജീപ്പുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. പാലക്കാട്ടുനിന്ന് നാലും, തൃശ്ശൂരിൽനിന്ന് ഒന്നുമുൾപ്പെടെ അഞ്ച് കെ.എസ്.ആർ.ടി.സി. ബസുകളാണ് നെല്ലിയാമ്പതിയിലേക്ക് സർവീസ് നടത്തിയിരുന്നത്. പ്രളയവും, കോവിഡും കാരണമാണ് സർവീസുകൾ നിർത്തിയത്. കോവിഡിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചപ്പോൾ രണ്ടുബസുകളായി ചുരുങ്ങി. തൃശ്ശൂരിൽ നിന്നുള്ള സർവീസ് നിർത്തുകയും ചെയ്തു. ഉച്ചയ്ക്കുശേഷം 1.45-ന് നെന്മാറയിൽ നിന്നു കെ.എസ്.ആർ.ടി.സി. ബസ് നെല്ലിയാമ്പതിയിലേക്ക് പോയാൽ, പിന്നീട് […]
Read Moreആലുവയിലെ പീഡനം; പൊലീസിനെ കണ്ട പ്രതി നദിയില്‍ ചാടി, ഒടുവില്‍ പിടിയില്‍
ആലുവ ചാത്തന്‍പുറത്ത് ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ എന്നയാളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതി പൊലീസ് എത്തിയപ്പോള്‍ നദിയിലേക്ക് ചാടുകയായിരുന്നു. പിന്നാലെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു. അക്രമിക്കപ്പെട്ട കുട്ടിയും ദൃകസാക്ഷി സുകുമാരനും ദൃശ്യങ്ങള്‍ കണ്ട പ്രതി തിരിച്ചറിഞ്ഞിരുന്നു. പ്രതിയുടെ പേരില്‍ നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി […]
Read More