. ബെന്നി വർഗിസ്വടക്കഞ്ചേരി: ഓടംതോട്ടില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ സൃഷ്ടിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശവാസികളെ ചോദ്യം ചെയ്തിരുന്നത് ഗുണ്ടാസംഘങ്ങളെപ്പോലെയെന്ന് ആക്ഷേപം. ആളുകളെ ഫോറസ്റ്റ് ഓഫീസിലേക്ക് വിളിപ്പിച്ച് പത്തും പതിനഞ്ചും പേര്‍ ചുറ്റുംനിന്ന് ഭീഷണിയുടെ സ്വരത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വനപാലകരുടെ ഭീഷണി ഭയന്ന് മനംനൊന്ത് മരിച്ച സജീവൻ ഉള്‍പ്പെടെയുള്ളവരെ ഇത്തരത്തില്‍ ഏറെ മണിക്കൂറുകളാണ് മനുഷ്യാവകാശങ്ങള്‍ ലംഘിച്ചുള്ള ചോദ്യം ചെയ്യലിനു വിധേയരാക്കിയത്. വനപാലകരുടെ ഭീഷണി ഭയന്ന് ചോദ്യം ചെയ്യലിനു വിളിപ്പിച്ചവര്‍ പലരും ഇപ്പോഴും സംഭവങ്ങള്‍ പുറത്തു […]
Read MoreAuthor: ബെന്നി വർഗീസ്
വാർത്താകേരളം
15.09.2023 പരിശോധനയ്ക്ക് അയച്ച 11 സാംപിളുകൾ നിപ്പ നെഗറ്റീവ്?️പരിശോധനയ്ക്ക് അയച്ച 11 സാംപിളുകൾക്ക് നിപ്പ ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ്പ രോഗബാധിതരുടെ സമ്പർക്കപട്ടികയിൽ 950 പേർ ഉൾപ്പെട്ടു. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ സമ്പർക്കപട്ടികയില്‍ ഉള്ളവരടക്കമാണ് ഇത്. ഇന്ന് സാംപിളുകൾ ആയച്ച 30 പേരിൽ രണ്ടുപേർക്ക് രോഗലക്ഷണമുണ്ട്. ഇവർ ആരോഗ്യപ്രവർത്തകരാണ്. 15 എണ്ണം ഹൈ റിസ്‌ക് പട്ടികയിലുള്ളവരാണ്. രണ്ടുപേരുടെ റൂട്ട് മാപ്പുകളും ഉടൻ പ്രസിദ്ധീകരിക്കും. കോഴിക്കോട്ടെ നിയന്ത്രണങ്ങൾ കടുപ്പിച്ചു?️നിപ വൈറസ് ബാധ […]
Read Moreഅച്ഛന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ മകനും ചെറുമകനും മരിച്ചു; ക്രൂരത കുടുംബവഴക്കിനെ തുടര്‍ന്ന്*
തൃശൂർ ചിറക്കേക്കോട് അച്ഛന്‍ പെട്രോളൊഴിച്ച് കത്തിച്ച് മകനും ചെറുമകനും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (40), അദ്ദേഹത്തിന്റെ മകൻ ടെണ്ടുൽക്കർ (12) എന്നിവരാണ് മരിച്ചത്. ജോജുവിന്റെ ഭാര്യ ലിജി (34) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പിന്നീട് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അച്ഛന്‍ ജോൺസനും (58 ) ചികിത്സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്. ജോജിവും കുടുംബവും കിടന്നിരുന്ന മുറിയുടെ കതക് തുറന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ചിറക്കേക്കോട് […]
Read Moreസൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പിടിമുറുക്കുന്നു; പാലക്കാട് ഏതാനും മാസങ്ങള്‍ക്കിടെ തട്ടിയെടുത്തത് അരക്കോടിയിലധികം രൂപ.*
പാലക്കാട്: ജില്ലയില്‍ ആശങ്ക പരത്തി സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പിടിമുറുക്കുന്നു. ഏതാനും മാസങ്ങള്‍ക്കിടെ തട്ടിയെടുത്തത് അരക്കോടിയിലധികം രൂപ. ഏറ്റവും ഒടുവില്‍ തട്ടിപ്പിനിരയായി കഴിഞ്ഞ ദിവസം പരാതി നല്‍കിയ ചിറ്റൂര്‍ സ്വദേശിയായ യുവതിക്ക് ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. ആഗസ്റ്റില്‍ സമാന രീതിയില്‍ പാലക്കാട് നഗരത്തില്‍ തട്ടിപ്പിനിരയായ 23 വയസ്സുകാരിക്ക് നഷ്ടമായത് 45 ലക്ഷമാണ്. ഈ കേസില്‍ പ്രതികള്‍ പിടിയിലായിരുന്നു. ഇതോടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുകയാണെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ പിടിയിലായതിന് പിറ്റേന്ന് തന്നെ 11,16,000 രൂപ നഷ്ടപ്പെട്ടെന്ന […]
Read Moreയൂറിയ ക്ഷാമം രൂക്ഷം: വളം ചേർക്കാൻ കഴിയാതെ കർഷകർ ദുരിതത്തിൽ
നെന്മാറ: കാലവർഷം വീണ്ടും സജീവമായതോടെ കാർഷി ക വിളകൾക്ക് വളം ചേർക്കു ന്നതിന് യൂറിയ ക്ഷാമം രൂക്ഷ മായെന്ന് കർഷകർ. നെന്മാറ മേഖലയിൽ യൂറി യ കിട്ടാതായിട്ട് ഒരു മാസത്തി ലേറെയായെന്ന് രാസവള വ്യാപാരികൾ, വിതരണ കമ്പ നികൾ യൂറിയക്ക് ഒപ്പം സു മൂലക വളങ്ങളും വ്യാപാ രികളെ അടിച്ചേല്പ്പിക്കുന്നത് കർഷകരെയും നിർബന്ധപൂ ർവം ചില വ്യാപാരികൾ അടി ചേല്പ്പിക്കുന്നതായി പരാതി ഉയരുന്നു. സഹകരണ സ്ഥാപനങ്ങളു ടെയും സ്വകാര്യ വ്യാപാരിക ളുടെയും കൈവശം യൂറിയ ഇ ല്ലാതായതോടെ […]
Read Moreആറ്റാലക്കടവിൽ വിനോദസഞ്ചാര പദ്ധതി : രണ്ടുവർഷമായിട്ടും തുടർനടപടിക
ആലത്തൂർ : ചിറ്റിലഞ്ചേരി ഗായത്രിപ്പുഴയിലെ ചേരാമംഗലം ആറ്റാലക്കടവ് കേന്ദ്രീകരിച്ച് പ്രാദേശിക വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്നതിനു പഠനം നടത്തി രണ്ടുവർഷം പിന്നിട്ടിട്ടും തുടർനടപടികളായില്ല. ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിലാണ് 2021 സെപ്റ്റംബറിൽ പ്രാഥമികപഠനം നടത്തിയത്. മദ്രാസ് സർക്കാരിനുകീഴിൽ 1951-ലാണ് 304 അടി നീളത്തിൽ ആറ്റാലക്കടവിൽ അണക്കെട്ട് നിർമിച്ചത്.മഴക്കാലത്ത് അണക്കെട്ടിൽ വെള്ളം നിറഞ്ഞ് ഗായത്രിപ്പുഴയിലേക്ക് ഒഴുകും; വേനൽക്കാലത്ത് കനാൽ വഴിയും. പുഴയിലേക്ക് തുറക്കുന്നതിന് ഷട്ടറുകളും ക്രമീകരിച്ചിട്ടുണ്ട്. വേനൽക്കാലത്ത് തടയണയിലെ വെള്ളമുപയോഗിച്ചാണ് മേലാർകോട്, എരിമയൂർ, ആലത്തൂർ, കാവശ്ശേരി […]
Read Moreഫിലിപ്പൈൻസിൽ കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റ്.
അതിശക്തമായി വീശി അടിച്ച കാറ്റിൽ ആയിരക്കണക്കിന് പേരെ ഭവനരഹിതരാക്കി നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്
Read Moreപോത്തുണ്ടി നെല്ലിച്ചോട് മേഖലയില്‍ കാട്ടാന ഇറങ്ങി; പ്രദേശവാസികള്‍ ഭീതിയില്‍.
പോത്തുണ്ടി: നെല്ലിയാമ്പതി വനമേഖലയില്‍ നിന്നിറങ്ങിയ ഒറ്റയാൻ ജനവാസ മേഖലയില്‍ ഭീതി പരത്തി. രണ്ടു ദിവസമായി പോത്തുണ്ടി നെല്ലിച്ചോട് ഭാഗങ്ങളിലാണ് ഒറ്റയാൻ ഇറങ്ങി ഭീതി പരത്തുന്നത്. രാത്രിയിലാണ് ഇറങ്ങുന്നത്. കഴിഞ്ഞദിവസം രാത്രി 9 മണിയോടെ നെല്ലിച്ചോട് ഭാഗത്തെത്തിയ കാട്ടാന മുഴിക്കുളം കുഞ്ചുവിന്‍റെ വീട്ടിലെ തെങ്ങ് കുത്തി മറിച്ചിട്ടു. തെങ്ങുവീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. തെങ്ങു മറിഞ്ഞുവീണതിനെത്തുടര്‍ന്ന് വീട്ടിലെ കോഴിക്കൂടും തകര്‍ന്നു. പ്രദേശത്ത് രാത്രികാലങ്ങളിലും കാലത്ത് നേരത്തെയും പുറത്തിറങ്ങി നടക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വനപാലകര്‍ അറിയിച്ചു. മലയോര മേഖലയോട് ചേര്‍ന്നുള്ള […]
Read Moreകട റൂം വാടകയ്ക്ക്
* വടക്കഞ്ചേരി ടൗണിൽ പാർക്കിംഗ് സൗകര്യമുള്ളതും,വെള്ളം സൗകര്യമുള്ളതുമായ 295 Sq ഫിറ്റ് റൂം വാടകയ്ക്ക്/ വേണമെങ്കിൽ ബാത്ത്റൂം സൗകര്യം ചെയ്ത് കൊടുക്കാം. ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള റൂം ഓഫിസ് ആവശ്യങ്ങൾക്ക് അത്യുത്തമംതാല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക??9447353 711
Read Moreവായ്പ അടച്ചുതീർത്താൽ രേഖകൾ 30 ദിവസത്തിനകം തിരികെ നൽകണം; വീഴ്ച വരുത്തിയാൽ നഷ്ടപരിഹാരം നൽകണം, ആർബിഐ
വായ്പാ രേഖകകള്‍ തിരിച്ചു നല്‍കുന്നതില്‍ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായി ആര്‍ബിഐ. ഭവനവായ്പകളില്‍ ഉള്‍പ്പെടെ ഈടായിu വച്ചിട്ടുള്ള അസ്സല്‍രേഖകള്‍ വായ്പത്തിരിച്ചടവ് പൂര്‍ത്തിയായി 30 ദിവസത്തിനകം തിരിച്ചു നല്‍കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ വന്‍തുകയാണ് പിഴയായി ഇനി മുതല്‍ ബാങ്കുകള്‍ അല്ലെങ്കില്‍ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കേണ്ടി വരിക. വായ്പാതിരിച്ചടവ് പൂര്‍ത്തിയായി 30 ദിവസം കഴിഞ്ഞിട്ടും ഈട് വച്ച രേഖകള്‍ തിരിച്ച് നല്‍കിയില്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ 5000 രൂപവീതം ഉപഭോക്താവിന് […]
Read More