Author: ബെന്നി വർഗീസ്

വടക്കഞ്ചേരി ടൗണിലെ ബസ് കാത്തിരിപ്പു കേന്ദ്രം കയ്യേറിയും കച്ചവടം : ചെറുപുഷ്പം സ്റ്റോപ്പിൽ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച ഇ-ടോയ്‌ലെറ്റും പ്രവത്തനരഹിതം.

വടക്കഞ്ചേരി : ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രം കയ്യേറി കച്ചവടം. വടക്കഞ്ചേരി മന്ദം ജംക്‌ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്‍പിലാണ് ഉന്തുവണ്ടികളിൽ കച്ചവടം. ഇവരുടെ സാധനങ്ങൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിലും സൂക്ഷിക്കുന്നതിനാല്‍ യാത്രക്കാർക്ക് ഇവിടേക്ക് പ്രവേശിക്കാനും കഴിയുന്നില്ല. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് യാത്രക്കാർക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്. വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ വെയിലും മഴയും കൊണ്ട് മന്ദത്തിന് സമീപം നിൽക്കുമ്പോഴും ആരും കണ്ടഭാവം നടിക്കുന്നില്ല. ഇവിടെയുള്ള നടപ്പാതയും കയ്യേറി കച്ചവടം നടക്കുമ്പോള്‍ […]

Read More

സംസ്ഥാന സിവില്‍ സര്‍വീസ് മത്സരം : സെലക്ഷന്‍ ട്രയല്‍സ് 19,20 തിയതികളില്‍്് തിരുവനന്തപുരത്ത്

സംസ്ഥാന സര്‍വീസ് മത്സരങ്ങളോടനുബന്ധിച്ച് സംസ്ഥാനതല സെലക്ഷന്‍ ട്രയല്‍സ് സെപ്റ്റംബര്‍ 19, 20 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. 19ന് കബഡി, ഖോ – ഖോ ഇനങ്ങള്‍ ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലും, 20 ന് റെസ്ലിങ്ങ്, യോഗ ഇനങ്ങള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലും നടക്കും. താത്പര്യമുള്ള വനിത/ പുരുഷ കായികതാരങ്ങള്‍ 19ന് രാവിലെ എട്ടിന് മുമ്പായി വകുപ്പ് മേധാവി സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍ – 04712331546, 04712331952, 04712331546

Read More

കൊല്ലം അഞ്ചലിൽ റോഡ് റോളർ തലയിലൂടെ കയറി ഇറങ്ങി യുവാവിന് ദാരുണാന്ത്യം

കൊല്ലം; അഞ്ചലില്‍ റോഡ് റോളര്‍ തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. അലയമണ്‍ കണ്ണംകോട് ചരുവിള വീട്ടില്‍ വിനോദ് (37) ആണ് മരിച്ചത്. റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന വിനോദിന്‍റെ തലയിലൂടെ ബൈപ്പാസ് നിര്‍മ്മാണത്തിനെത്തിച്ച റോഡ് റോളര്‍ കയറിയിറങ്ങുകയായിരുന്നു.തയ്യൽ തൊഴിലാളിയായ വിനോദ് അവിവാഹിതനാണ്. സംഭവ സമയം വിനോദ് മദ്യപിച്ചിരുന്നതായി വിവരമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബൈപ്പാസില്‍ തെരുവ് വിളക്കുകള്‍ ഇല്ലാത്തതിനാല്‍ വാഹനത്തിന് മുന്നില്‍ കിടക്കുകയായിരുന്ന വിനോദിനെ കണ്ടിരുന്നില്ല എന്നാണ് റോഡ് റോളര്‍ ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്.സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി മൃതദേഹം അഞ്ചലിലെ […]

Read More

വിളിക്കാതെ കല്യാണത്തിനെത്തി സദ്യയുണ്ടു. ഭക്ഷണം തികഞ്ഞില്ല;’ഫ്രീക്കന്മാൻമാരുടെ’ സംഘവും നാട്ടുകാരും കൂട്ടയടി

കോട്ടയം:കടുത്തുരുത്തിയിലെ കല്യാണപ്പന്തലിൽ വിളിക്കാതെ കല്യാണം കൂടാനെത്തിയ യുവാക്കളുടെ സംഘവും നാട്ടുകാരും തമ്മിൽ സംഘർഷം. വിളിക്കാതെ കല്യാണത്തിന് എത്തിയ ഫ്രീക്കന്മാരായ യുവാക്കളുടെ സംഘം സദ്യയുണ്ടതോടെ സദ്യ തികയാതെ വന്നു. ഇതോടെയാണ് നാട്ടുകാരും യുവാക്കളുടെ സംഘവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കടുത്തുരുത്തി ടൗണിന് സമീപമുള്ള ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം വിളിക്കാതെ കല്യാണത്തിനെത്തി സദ്യയുണ്ടു. ഭക്ഷണം തികഞ്ഞില്ല;’ഫ്രീക്കന്മാൻമാരുടെ’ സംഘവും നാട്ടുകാരും കൂട്ടയടി കോട്ടയം:കടുത്തുരുത്തിയിലെ കല്യാണപ്പന്തലിൽ വിളിക്കാതെ കല്യാണം കൂടാനെത്തിയ യുവാക്കളുടെ സംഘവും നാട്ടുകാരും തമ്മിൽ സംഘർഷം. വിളിക്കാതെ കല്യാണത്തിന് എത്തിയ ഫ്രീക്കന്മാരായ […]

Read More

വാർത്താ പ്രഭാതം

 16.09.2023 കോഴിക്കോട് ഒരാൾക്കു കൂടി നിപ സ്ഥിരീകരിച്ചു; സമ്പർക്കപട്ടികയിൽ 950 പേർ?️കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്ന 39 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികൾ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ഓഫീസ്‌ അറിയിച്ചു. ഇതോടെ നിപ ബാധിതരുടെ എണ്ണം അഞ്ചായി. സമ്പർക്ക പട്ടികയിൽ നിലവിൽ 950 പേരാണ് ഉള്ളത്. പട്ടികയിലെ 281 പേർ ആരോഗ്യ പ്രവർത്തകരാണ്. ഇതിൽ 213 പേർ ഹൈ […]

Read More

15 ഗ്രാം എം.ഡി.എം.എ.യുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ*

ഗോവിന്ദാപുരം : വില്പനയ്ക്കെത്തിച്ച 15 ഗ്രാം എം.ഡി.എം.എ.യുമായി മഹാരാഷ്ട്ര സ്വദേശി ഗോവിന്ദാപുരം ബസ്‌സ്റ്റാൻഡിൽ പിടിയിലായി. തമിഴ് വംശജനായ മുംബൈ മാലാട് വെസ്റ്റ് സായ്നാഥ് ചാവ്ൽ ആരോഗ്യരാജ് മുതലിയാറാണ് (30) പിടിയിലായത്. പാലക്കാട് ജില്ലാ പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും കൊല്ലങ്കോട് പോലീസും നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ബെംഗളൂരുവിൽനിന്ന് കൊണ്ടുവന്ന ലഹരിമരുന്ന് കൊല്ലങ്കോട് ഭാഗത്തേക്ക് വിതരണത്തിനായി എത്തിച്ചപ്പോഴാണ് പിടിയിലായത്.കഴിഞ്ഞ ആറുമാസത്തിനുള്ളിൽ, ഗോവിന്ദാപുരംവഴി കടത്തിയ 2.7 കിലോഗ്രാം ഹഷീഷ് ഓയിൽ, 100 ഗ്രാം എം.ഡി.എം.എ. എന്നിവ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൊല്ലങ്കോട് […]

Read More

സഹതടവുകാരുമായി സംഘര്‍ഷം, പരാതി; ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി

പാറശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ മാവേലിക്കര സ്‌പെഷ്യല്‍ ജയിലിലേക്കാണ് മാറ്റിയത്. സഹതടവുകാരുടെ പരാതിയെത്തുടര്‍ന്നാണ് ഗ്രീഷ്മയുള്‍പ്പടെ രണ്ട് തടവുകാരെ ജയില്‍ മാറ്റിയതെന്നാണ് വിവരം. കേസില്‍ അറസ്റ്റിലായതുമുതല്‍ അട്ടക്കുളങ്ങര ജയിലിലായിരുന്നു ഗ്രീഷ്മ. സഹതടവുകാരിയുമായി കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായിരുന്നു. ഇത്‌ സംബന്ധിച്ച്‌ ജയിൽ സൂപ്രണ്ട്‌ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ജയിൽ മാറ്റം. എന്നാൽ അട്ടക്കുളങ്ങര ജയിലിൽ തടവുകാരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ്‌ ഗ്രീഷ്‌മയെ മറ്റ്‌ തടവുകാർക്കൊപ്പം ജയിൽ മാറ്റിയതെന്നാണ്‌ ജയിലധികൃതരുടെ […]

Read More

എന്താണ് ബി.എസ്.എൻ.എൽ. ഫൈബറിഫിക്കേഷൻ

?എക്‌സ്‌ചേഞ്ചിൽ നിന്ന് ചെമ്പുകേബിളിലൂടെ ലാൻഡ് ഫോൺ കണക്ഷൻ എത്തിക്കുന്ന സംവിധാനം അടുത്ത മാർച്ചോടെ ഇന്ത്യയിൽ ഇല്ലാതാകും.പൂർണമായും ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ മാത്രം ആക്കി മാറ്റുകയാണ് ബി.എസ്.എൻ.എൽ. ഇത് വഴി ചെലവുകൾ പത്തിലൊന്നായി കുറയും. ഉപകരണങ്ങൾ നിറഞ്ഞ മുറികളിൽനിന്ന് ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ ചെറിയ മുറിയിലേക്ക് ചുരുങ്ങും. ഇതിനെ ബി.എസ്.എൻ.എലിൽ ഫൈബറിഫിക്കേഷൻ എന്ന് വിളിക്കുന്നു. നിലവിലുള്ള ലാൻഡ്‌ലൈൻ കണക്ഷനുകൾ ഒപ്റ്റിക്കൽ ഫൈബർ വഴി നൽകുമ്പോൾ ഇന്റർനെറ്റ് കൂടി ഉണ്ടാകും.ബി.എസ്.എൻ.എലിന്റെ ജനപ്രിയ പദ്ധതിയായ എഫ്.ടി.ടി.എച്ച്. ആണിത്. ഡിജിറ്റൽ ഇലക്ട്രോണിക് സാങ്കേതികവിദ്യയിൽനിന്ന് വോയ്‌സ് […]

Read More

നെല്ലിയാമ്പതി റോഡ് നവീകരണം; സംയുക്ത പരിശോധനാ റിപ്പോർട്ട് നൽകി

നെല്ലിയാമ്പതി ചുരം പാതയുടെ നവീകരണത്തിന് കരാറായി നാലുവർഷമായിട്ടും തുടർനടപടികൾ നീളുന്നു.2018ലും 2019ലും ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ തകർന്ന പാതയുടെ നവീകരണമാണ് വൈകുന്നത്കരാർ സംബന്ധിച്ചുണ്ടായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ റീടെൻഡർ നടപടികളുടെ ഭാഗമായി ജൂൺ 16ന് റോഡിൽ ഉന്നത തലയോഗം പരിശോധന നടത്തിയിരുന്നുറീ ബിൽഡ് കേരള ഉദ്യോഗസ്ഥർ,കെഎസ്ടിപി (കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട്) ഉദ്യോഗസ്ഥർ, ലൂയിബ്ഗർ കൺസൽറ്റൻസി കമ്പനി അധികൃതർ എന്നിവരുടെ സംഘമാണു നേരിട്ടെത്തി പരിശോധന നടത്തിയത്. തുടർ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പ് എക്സ്ക്യൂട്ടീവ് എൻജിനീയർ ഓഫീസിൽ നിന്നു […]

Read More

സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പിടിമുറുക്കുന്നു; പാലക്കാട് ഏതാനും മാസങ്ങള്‍ക്കിടെ തട്ടിയെടുത്തത് അരക്കോടിയിലധികം രൂപ.

** പാലക്കാട്: ജില്ലയില്‍ ആശങ്ക പരത്തി സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പിടിമുറുക്കുന്നു. ഏതാനും മാസങ്ങള്‍ക്കിടെ തട്ടിയെടുത്തത് അരക്കോടിയിലധികം രൂപ. ഏറ്റവും ഒടുവില്‍ തട്ടിപ്പിനിരയായി കഴിഞ്ഞ ദിവസം പരാതി നല്‍കിയ ചിറ്റൂര്‍ സ്വദേശിയായ യുവതിക്ക് ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. ആഗസ്റ്റില്‍ സമാന രീതിയില്‍ പാലക്കാട് നഗരത്തില്‍ തട്ടിപ്പിനിരയായ 23 വയസ്സുകാരിക്ക് നഷ്ടമായത് 45 ലക്ഷമാണ്. ഈ കേസില്‍ പ്രതികള്‍ പിടിയിലായിരുന്നു. ഇതോടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുകയാണെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ പിടിയിലായതിന് പിറ്റേന്ന് തന്നെ 11,16,000 രൂപ […]

Read More