18.09.2023 വനിതാ സംവരണ ബിൽ പാസാക്കാൻ ആവശ്യപ്പെട്ട് പ്രതിപക്ഷ-പ്രാദേശിക പാർട്ടികൾ?️പാർലമെന്‍റ് പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ പാസ്സാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ- പ്രാദേശിക പാർട്ടികൾ. പ്രത്യേക സമ്മേളനത്തിനു മുന്നോടിയായി വിളിച്ചു കൂട്ടിയ സർവകക്ഷി യോഗത്തിലാണ് വനിതാ സംവരണ ബില്ലിനു വേണ്ടി പാർട്ടികൾ മുന്നോട്ടു വന്നത്. ഈ സമ്മേളനത്തിൽ ബിൽ പാസ്സാക്കണമെന്ന് എല്ലാ പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടതായി സർവകക്ഷിയോഗത്തിനു ശേഷം കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. നിപയിൽ ആശ്വാസം!?️സംസ്ഥാനത്ത് നിപ ആശങ്ക കുറയുന്നു. ഹൈറിസ്ക് പട്ടികയിൽ […]
Read MoreAuthor: ബെന്നി വർഗീസ്
നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം.
എം സി റോഡിൽ കുളനട – മാന്തുക ഗ്ലോബ് ജംഗ്ഷന് സമീപം ശനിയാഴ്ച്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. സ്കൂട്ടർ യാത്രികരായകാരക്കാട് പ്ലാവു നിൽക്കുന്നതിൽ മേലേതിൽ വിഷ്ണു (28), പെണ്ണുക്കര മാടമ്പറത്ത് മോടിയിൽ വിശ്വജിത്ത് (18) എന്നിവരാണ് മരിച്ചത്. പന്തളത്ത് നിന്നും ഫുട്ബോൾ കളി കഴിഞ്ഞ് കാരയ്ക്കാടിന് പോകുന്ന വഴിക്കാണ് അപകടം. സ്കൂട്ടറിൽ ഉണ്ടായിരുന്ന മുളക്കുഴ തടത്തിൽ മേലേതിൽ വീട്ടിൽ അമൽ ജിത്തിനെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreവിമാനം തകർന്നുവീണു… മുഴുവൻ യാത്രക്കാരും മരിച്ചു
ബ്രസീലിൽ വിമാനം തകർന്നുവീണ് 14 പേർ മരിച്ചു. ബ്രസീലിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബാഴ്‌സെലോസിലെ ആമസോണിലാണ് വിമാനം തകർന്ന് 14 പേർ മരിച്ചെന്ന് ആമസോണസ് സ്റ്റേറ്റ് ഗവർണർ അറിയിച്ചു. അപകടത്തിൽ 12 യാത്രക്കാരും രണ്ട് ജീവനക്കാരും മരിച്ചെന്ന് ഗവർണർ വിൽസൺ ലിമ എക്‌സിലൂടെ അറിയിച്ചു. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്തു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ബ്രസീലിയൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ എംബ്രയർ നിർമ്മിച്ച ഇരട്ട എഞ്ചിൻ വിമാനമായ EMB-110 വിമാനമാണ് തകർന്നുവീണത്. 18 പേർക്ക് യാത്ര ചെയ്യാവുന്ന […]
Read Moreവാർത്താകേരളം
17.09.2023 പുതിയ നിപ കേസുകളില്ല; 11 സാമ്പിളുകൾ കൂടി നെഗറ്റീവ്?️സംസ്ഥാനത്ത് പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പരിശോധനയ്ക്കയച്ച പതിനൊന്ന് സാമ്പിളുകൾക്ക് കൂടി നെഗറ്റീവ് റിസൽറ്റാണ് ലഭിച്ചിരിക്കുന്നത്. ഹൈ റിസ്ക് കാറ്റഗറിയിലുണ്ടായിരുന്ന ആകെ 94 പേരുടെ പരിശോധനാഫലങ്ങളിലാണ് ഇപ്പോൾ നിപ ബാധയില്ലെന്നു വ്യക്തമായിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില നേരിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 21 പേർ നിരീക്ഷണത്തിലുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകളുണ്ടോ എന്നു കണ്ടെത്തുകയാണ് അടുത്ത നടപടിയെന്നും അവർ […]
Read Moreമൂന്ന് വയസ്സുകാരി ലോക്കറ്റ് വിഴുങ്ങി,,, അന്നനാളത്തിൽ നിന്നും ശാസ്ത്രക്രിയ കൂടാതെ വിജയകരമായി പുറത്തെടുത്തു
കട്ടപ്പന: മൂന്നുവയസ്സുകാരിയുടെ അന്നനാളത്തിൽ കുടുങ്ങിയ ലോക്കറ്റ് അപകടം കൂടാതെ പുറത്തെടുത്തു. ചേറ്റുകുഴി സ്വദേശികളായ ദമ്പതികളുടെ മകളുടെ അന്നനാളത്തിലാണ് 14ന് രാത്രി എട്ടരയോടെ ലോക്കറ്റ് കുടുങ്ങിയത്. ബാഗിന്റെ സിപ്പിൽ കിടന്ന താരതമ്യേന വലുപ്പമേറിയ ലോക്കറ്റ് കളിക്കാനായി കുട്ടി കയ്യിലെടുക്കുകയും അബദ്ധത്തിൽ വിഴുങ്ങുകയുമായിരുന്നു. കുട്ടി അസ്വസ്ഥത പ്രകടിപ്പച്ചതോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് എക്‌സ് റേ എടുത്തപ്പോഴാണ് അന്നനാളത്തിൽ ലോക്കറ്റ് കുടുങ്ങിയതായി സ്ഥിരീകരിച്ചത്. പ്രാഥമിക ശുശ്രൂഷ നൽകിയ കുട്ടിയെ ഉടൻതന്നെ പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പുലർച്ചെയോടെ ശസ്ത്രക്രിയ കൂടാതെ […]
Read Moreമഴ ലഭിച്ചതോടെ വടക്കഞ്ചേരി കൂർക്ക കാര്‍ഷിക മേഖല വീണ്ടും സജീവമായി
വടക്കഞ്ചേരി: ഒരിടവേളയ്ക്കുശേഷം മഴ ലഭിച്ചതോടെ കാര്‍ഷിക മേഖലകളിലെ കൃഷിപണികള്‍ വീണ്ടും സജീവമായി തുടങ്ങി. മഴ കുറവുമൂലം ഉണക്കു ഭീഷണി നേരിട്ട ഇഞ്ചി, മഞ്ഞള്‍, കൂര്‍ക്ക, നേന്ത്രവാഴ കൃഷിയിടങ്ങളിലാണ് പണികള്‍ പുനരാരംഭിച്ചത്. വടക്കഞ്ചേരി മേഖലയിലെ കൂര്‍ക്ക പാടങ്ങളില്‍ വളം ഇടലും മണ്ണിടല്‍ തുടങ്ങിയ പണിയാണ് ഇപ്പോള്‍ ആരംഭിച്ചത്. വാഴ തുടങ്ങിയ കൃഷിയിടങ്ങളില്‍ മണ്ണിടല്‍, വളം ചേര്‍ക്കല്‍, ഇടയിളക്കല്‍ തുടങ്ങിയ വിവിധ പണികളും ആരംഭിച്ചു. രണ്ടുമാസത്തോളമുള്ള മഴ കുറവിന്‍റേയും ഉണക്കു ഭീഷണിയുടെയും ഇടവേളയ്ക്കുശേഷമാണ് കാര്‍ഷിക മേഖല വീണ്ടും സജീവമായത്. കര്‍ഷക […]
Read Moreവ്യാപാരിയുടെ സത്യസന്ധത ; അധ്യാപികയുടെ കളഞ്ഞുപോയ മാല തിരിച്ചു കിട്ടി.
നെന്മാറ : സ്കൂളിലേക്ക് പോയ അധ്യാപികയുടെ വീണുപോയ മാലയാണ് പച്ചക്കറി വ്യാപാരിയുടെ സത്യസന്ധതയിൽ തിരിച്ചുകിട്ടിയത്. ചാത്തമംഗലം ഗവ. യു. പി. സ്കൂളിലെ അധ്യാപിക രാഗി ടീച്ചറുടെ രണ്ടര പവൻ വരുന്ന സ്വർണമാലയാണ് സ്കൂളിലേക്ക് ഇരുചക്ര വാഹനത്തിൽ വരുമ്പോൾ നഷ്ടപ്പെട്ടത്. സ്കൂളിലെ സഹപ്രവർത്തകർ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട കാര്യം ടീച്ചർ അറിയുന്നത്. തുടർന്ന് ചാത്തമംഗലം സ്കൂൾ മുതൽ കരിമ്പാറയിലെ വീടുവരെയുള്ള സ്ഥലങ്ങളിൽ ടീച്ചറും ഭർത്താവ് പ്രതീഷും മറ്റും വിവിധ സ്ഥലങ്ങളിലും റോഡ് അരികിലും അന്വേഷിച്ചു നടന്നെങ്കിലും മാലയോ […]
Read Moreവടക്കഞ്ചേരി ടൗണിലെ ബസ് കാത്തിരിപ്പു കേന്ദ്രം കയ്യേറിയും കച്ചവടം : ചെറുപുഷ്പം സ്റ്റോപ്പിൽ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച ഇ-ടോയ്‌ലെറ്റും പ്രവത്തനരഹിതം.vdy
വടക്കഞ്ചേരി : ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രം കയ്യേറി കച്ചവടം. വടക്കഞ്ചേരി മന്ദം ജംക്‌ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്‍പിലാണ് ഉന്തുവണ്ടികളിൽ കച്ചവടം. ഇവരുടെ സാധനങ്ങൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിലും സൂക്ഷിക്കുന്നതിനാല്‍ യാത്രക്കാർക്ക് ഇവിടേക്ക് പ്രവേശിക്കാനും കഴിയുന്നില്ല. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് യാത്രക്കാർക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്. വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ വെയിലും മഴയും കൊണ്ട് മന്ദത്തിന് സമീപം നിൽക്കുമ്പോഴും ആരും കണ്ടഭാവം നടിക്കുന്നില്ല. ഇവിടെയുള്ള നടപ്പാതയും കയ്യേറി കച്ചവടം നടക്കുമ്പോള്‍ […]
Read Moreഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍*
ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 1399 സംരംഭങ്ങള്‍; 3137 പേര്‍ക്ക് തൊഴില്‍, 76.92 കോടി രൂപ നിക്ഷേപം കഴിഞ്ഞ വര്‍ഷം 1,25,057 സംരംഭങ്ങള്‍; 25553 പേര്‍ക്ക് തൊഴില്‍, 674.5 കോടി രൂപ നിക്ഷേപം വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ-സഹകരണ-കൃഷി-ഫിഷറീസ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആരംഭിച്ചത് 1,25,057 സംരംഭങ്ങള്‍. 674.5 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 25,553 പേര്‍ക്ക് തൊഴില്‍ അവസരം ലഭിച്ചു. ജില്ലയില്‍ […]
Read Moreപന്നിക്കൂട്ടം നെൽച്ചെടികൾ നശിപ്പിക്കുന്നു.*
നെന്മാറ : കതിർ വന്ന നെൽപ്പാടങ്ങളിൽ കാട്ടുപന്നിക്കൂട്ടമിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായി. വക്കാവ്, തേവർമണി, അയർപ്പള്ളം, ചെമ്മന്തോട് പാടശേഖരങ്ങളിലാണ് പന്നിശല്യം. എലവഞ്ചേരി മംഗളത്ത് മണികണ്ഠന്റെ അരയേക്കർ പാടത്ത് കഴിഞ്ഞദിവസം കാട്ടുപന്നികളിറങ്ങി കൃഷി നശിപ്പിച്ചു. ചുറ്റുമുള്ള മലനിരകളിൽനിന്നുമാണ് പന്നികൾ കൂട്ടത്തോടെയെത്തി നെൽച്ചെടികൾ നശിപ്പിക്കുന്നത്.പിട്ടിൽ പരുവമായ നടീൽപ്പാടങ്ങളിലെ വരമ്പുകൾ കുത്തിമറിക്കുന്നു. കാട്ടുമൃഗങ്ങളിൽനിന്ന് കൃഷി സംരക്ഷിക്കാൻ പാടത്തിനു ചുറ്റും രണ്ടും മൂന്നും വരി കമ്പി കെട്ടുന്ന തിരക്കിലാണ് കർഷകർ. കമ്പി കെട്ടിയിട്ടും പ്രയോജനമില്ലെന്ന് കർഷകനായ തേവർമണിയിൽ സുരേഷ് പറഞ്ഞു. കമ്പികൾ ചവിട്ടിത്താഴ്ത്തിയാണ് […]
Read More