Author: ബെന്നി വർഗീസ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : ഷാജൻ സ്കറിയയും അനിൽ അക്കരയും മാപ്പ് പറയണം, വക്കീൽ നോട്ടീസ് അയച്ച് പികെ ബിജു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിഷയത്തില്‍ മറുനാടൻ മലയാളി എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്കും കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയ്ക്കുമെതിരെ വക്കീല്‍ നോട്ടീസയച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു. ഇ ഡി റിപ്പോര്‍ട്ടിലെ എംപി പി കെ ബിജു ആണെന്ന അനില്‍ അക്കരെയുടെ പ്രസ്താവനയിലും ഷാജന്‍ സ്കറിയയുടെ ഓണ്‍ലൈന്‍ വീഡിയോയ്ക്കുമെതിരെയാണ് വക്കീല്‍ നോട്ടീസ്. തെളിവുകള്‍ ഇല്ലാതെ അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ചുവെന്നും ഏഴ് ദിവസത്തിനകം പ്രസ്താവന തിരുത്തി നിരുപാധികം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. പ്രസ്താവന […]

Read More

വ്യത്യസ്തമായ ദൃശ്യങ്ങളുമായി കർഷകപ്രതിഷേധം

വ്യത്യസ്തമായ ദൃശ്യങ്ങളുമായി കർഷകപ്രതിഷേ പാലക്കാട്. നെല്ലുസംഭരണത്തിനും, സംഭരണവില നൽകുന്നതിനും കുറ്റമറ്റ സ്ഥിരം സംവിധാനം ഏർപ്പെടുത്തുക തുടങ്ങി കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പാലക്കാട് കളക്ടറേറ്റിന് മുന്നിലേക്ക് കാർഷിക യന്ത്രങ്ങളും, ഉപകരണങ്ങളുമായി കർഷകർ നടത്തിയ മാർച്ചും, ധർണ്ണയും പാലക്കാട് നഗര ഗതാഗത്തെ ഭാഗികമായി സ്തംഭിപ്പിച്ചു. സ്റ്റേഡിയം പരിസരത്തുനിന്നും ആരംഭിച്ച മാർച്ച് കർഷകസമിതി കോർഡിനേറ്റർ സഹദേവൻ ഉത്ഘാടനം ചെയ്തു. കളക്ടറേറ്റിന് മുമ്പിലെ ധർണ്ണ പത്മശ്രീ അവാർഡ് ജേതാവ് വയനാട്, ചെറുവയൽ രാമൻ ഉത്ഘാടനം ചെയ്തു. പറവാദ്യങ്ങളും, കാളവണ്ടികളും, ഓലക്കുടകളുമേന്തിയ കളക്ടറേറ്റ് […]

Read More

സോളാർ കേസിൽ ഇനി അന്വേഷണം വേണ്ടെന്ന്‌ ആവർത്തിച്ച്‌ ചാണ്ടി ഉമ്മൻ; ജോപ്പന്റെ അറസ്‌റ്റിൽ ആര്‌ പറയുന്നതാണ്‌ സത്യമെന്ന്‌ അറിയില്ല

കൊച്ചി -സോളാർ കേസിൽ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന്‌ ആവർത്തിച്ച്‌ ചാണ്ടി ഉമ്മൻ. അന്വേഷണം വേണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ പറഞ്ഞതിന്‌ നേർ വിപരീത അഭിപ്രായമാണ്‌ ചാണ്ടി ഉമ്മൻ പങ്കുവച്ചത്‌. സോളാർ കേസിൽ ആരാണ്‌ എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കിയതെന്ന്‌ എല്ലാവർക്കും അറിയാം. ഇതൊരു അടഞ്ഞ അധ്യായമാണ്‌. ഇത്‌ തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺഗ്രസ്‌ നേതൃത്വം പറയുന്നതാണ്‌ ഇക്കാര്യത്തിൽ അവസാനവാക്കെന്നും ചാണ്ടി പറഞ്ഞു. “ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്‌’ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. ജോപ്പന്റെ അറസ്‌റ്റിനെക്കുറിച്ചുളള വി ഡി […]

Read More

നെല്ലുവില പൂർണമായും കിട്ടാത്തതു കാരണം സാമ്പത്തികപ്രതിസന്ധിയിലായ കർഷകൻ ജീവനൊടുക്കി

നെല്ലുവില പൂർണമായും കിട്ടാത്തതു കാരണം സാമ്പത്തികപ്രതിസന്ധിയിലായ കർഷകൻ ജീവനൊടുക്കി. അമ്പലപ്പുഴ വടക്ക് വണ്ടാനം നീലക്കാട്ട് ചിറയിൽ കെ.ആർ. രാജപ്പൻ (88) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ എട്ടുമണിയോടെ വീട്ടിൽ വിഷം ഉള്ളിൽച്ചെന്നനിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്പലപ്പുഴ വടക്ക് നാലുപാടം പാടശേഖരത്തിൽ രാജപ്പനു രണ്ടേക്കറിലും മകൻ പ്രകാശന് ഒരേക്കറിലും കൃഷിയുണ്ട്. പുഞ്ചക്കൃഷിയുടെ കൊയ്ത്തുകഴിഞ്ഞ് കഴിഞ്ഞ എപ്രിൽ 28-നു നെല്ലുകൊണ്ടുപോയതാണ്. മേയ് ആറിന് പി.ആർ.എസ്. ലഭിച്ചു. രാജപ്പന് 1,02,045 രൂപയും മകന് 55,054 രൂപയുമാണ് […]

Read More

ബൈക്കിലെത്തി വയോധികയുടെ മാല കവർന്ന ദമ്പതികൾ അറസ്റ്റിൽ.!

പല്ലശ്ശേന താമരമുകൾ അമ്പലത്തിനു സമീപം വെച്ച് കറുത്ത ബൈക്കിൽ ഒരു പുരുഷനും സ്ത്രീയും വന്ന് പാടത്ത് പണി കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയുടെ അടുത്ത് നിർത്തി വഴി ചോദിച്ച് ബൈക്കിൽ മുന്നിലിരുന്നയാൾ അന്യായക്കാരിയുടെ സുമാർ 2 പവൻ തൂക്കം വരുന്നതും 80,000/- രൂപ വിലമതിയ്ക്കുന്നതുമായ സ്വർണ്ണമാല വലിച്ച് പൊട്ടിച്ച് കവർച്ച ചെയ്തു. പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ചിറ്റൂർ ഡി.വൈ.എസ്.പി സുന്ദരൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. കോഴിപ്പാറയിലെ […]

Read More

മന്ത്രിമാരും രാഷ്ട്രീയപാര്‍ട്ടികളും അറിയണം കർഷകനായിരുന്ന സുലൈമാന്‍റെ ജീവിതകഥ

ബെന്നി വർഗിസ്വടക്കഞ്ചേരി: കര്‍ഷകര്‍ ഇന്ന് അനുഭവിക്കുന്ന ദൈന്യസ്ഥിതിയുടെ നേര്‍ക്കാഴ്ചയാണ് കിഴക്കഞ്ചേരി പഞ്ചായത്തിലെ വാല്‍കുളമ്ബിനടുത്ത് വെള്ളിക്കുളമ്ബിലെ സുലൈമാന്‍റെ കഥ. സീസണില്‍ 2000 വാഴയും 3500 ചുവട് കപ്പയും പച്ചക്കറിയും കൃഷി ചെയ്തിരുന്ന സുലൈമാൻ ഇന്ന് കൃഷിയെല്ലാം ഉപേക്ഷിച്ച്‌ കുടുംബം പുലര്‍ത്താൻ നാട്ടിലെ കൂലിപണിക്ക് പോകുകയാണ്. 35 വര്‍ഷം കര്‍ഷകനായിരുന്ന സുലൈമാനാണ് ഇപ്പോള്‍ ജീവിത ചെലവുകള്‍ കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നത്. നടപ്പു ദോഷമോ കൃഷിയിലെ അറിവില്ലായ്മയോ അല്ല സുലൈമാനെ ഈ ഗതികേടിലാക്കിയത്. രാപകല്‍ അധ്വാനിച്ചുണ്ടാക്കുന്ന വിളകള്‍ക്ക് യഥാസമയം വിലയില്ലാത്തതും വിപണിയില്ലാത്തതുമാണ് സുലൈമാനെ […]

Read More

മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം…ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കളമശേരി സ്വദേശി ജി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മതിയായ തെളിവില്ലെന്ന് വ്യക്തമാക്കി വിജിലന്‍സ് കോടതി ഓഗസ്റ്റ് 26ന് ഗിരീഷ് ബാബുവിന്റെ ഹര്‍ജി തള്ളിയിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പരാതിക്കാരന്റെ വാദം കഴിഞ്ഞ തവണ പൂര്‍ത്തിയായിരുന്നു. തന്റെ വാദം കേള്‍ക്കാതെയാണ് അന്വേഷണം വേണമെന്ന ആവശ്യം വിജിലന്‍സ് കോടതി തള്ളിയത്. തന്റെ […]

Read More

ഗീവർഗീസ് കോർ എപ്പിസ്കോപയെ ഇടവക ആദരിച്ചു.

നെന്മാറ ചാത്തമംഗലം സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിലെ മുൻ വികാരിയും മലബാർ ഭദ്രാസനത്തിലെ സീനിയർ വൈദികനുമായT Geevarghese Cor-Episcopa യെ ഇടവക ആദരിച്ചു. വന്ദ്യ അച്ഛൻറെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് വികാരി ഫാദർ മാത്യൂസ് പുരയ്ക്കൻ അച്ചന്റെ അധ്യക്ഷതയിൽ അനുമോദന സമ്മേളനവും നടത്തി. ഇടവക ട്രസ്റ്റി വർഗീസ് പുളിക്കൽ സ്വാഗതം ചെയ്യുകയും, തുടർന്ന് അഖില മലങ്കര പ്രാർത്ഥനയോഗം സെക്രട്ടറി സനാജി ജോർജ് പുത്തൻ മഠത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടർന്ന് ദേവാലയത്തിലെ എല്ലാ […]

Read More

മതിൽ ചാടിയെത്തി ഫ്ളാറ്റ് ഉടമക്കുനേരെ യുവാക്കളുടെ ഭീഷണി

സംഭവം ഇന്നലെ വൈകീട്ട് ഹോട്ടൽ ഡയാനക്കു സമീപം വടക്കഞ്ചേരി:ഫ്ലാറ്റിന്റെ മതിൽ ചാടികടന്ന് വന്ന് ഫ്ളാറ്റ് ഉടമക്കുനേരെ യുവാക്കളുടെ അസഭ്യവർഷവും ഭീഷണിയും. ഹോട്ടൽ ഡയാനക്കു പുറകിൽ ഉല്ലാസ് നഗർ സെക്കൻ്റ് സ്ട്രീറ്റിലെ ഒരപ്പുഴിക്കൽ സരിൻ ജോസിന്റെ ഫ്ലാറ്റിൽ ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. ഫ്ലാറ്റിന്റെ വാടക വിവരങ്ങൾ ചോദിച്ചാണ് ഇവർ ഗേറ്റിനു മുന്നിലെത്തിയതെന്ന് സരിൻ പറഞ്ഞു. യുവാക്കളെ കണ്ട് മുന്നിൽ ജോലി ചെയ്തിരുന്ന സരിൻ ഗെയ്റ്റിനടുത്ത് ചെന്നപ്പോൾ സംഘത്തിലെ ഒരാൾ എത്തി പിടിച്ച് മർദ്ദിക്കാൻ തുടങ്ങി.സരിൻ്റെ കഴുത്തിൽ സ്വർണമാലയുണ്ടായിരുന്നു. […]

Read More

ഇലക്ഷൻ കോഴ; സംഘ്പരിവാർ നേതാവ് ചൈത്രയുടെ സ്വർണവും പണവും കാറും പിടിച്ചെടുത്തു –

മംഗളൂരു: നിയമസഭാ സീറ്റിന് കോഴ വാങ്ങുകയും മറ്റ് അഴിമതികൾ നടത്തുകയും ചെയ്ത കേസിൽ സംഘ്പരിവാർ നേതാവും മാധ്യമപ്രവർത്തകയുമായ ചൈത്ര കുന്താപുരയുടെ സമ്പാദ്യങ്ങൾ പിടിച്ചെടുക്കാനാരംഭിച്ച് പൊലീസ്. ബാങ്ക് നിക്ഷേപം, വീട്ടിൽ സൂക്ഷിച്ച ആഭരണങ്ങൾ, കാർ എന്നിവ കണ്ടെടുത്ത ക്രൈംബ്രാഞ്ച്, ഭൂമി വാങ്ങിയതിന്റെ രേഖകളും പിടിച്ചെടുത്തു. പിടിച്ചെടുത്തവ മൂന്ന് കോടിയോളം രൂപയുടെ വസ്തുവകകൾ ഉണ്ടെന്നാണ് കണക്കുകൂട്ടൽ. ചൈത്രയുടെ പേരിലുള്ള കാർ ഭഗൽകോട്ട് ജില്ലയിലെ മുഥൂലിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഈ കാർ സുഹൃത്തും ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാരനുമായ കിരൺ ഉപയോഗിച്ചുവരികയായിരുന്നു. ചൈത്രയുടേയും […]

Read More