ഇന്ന് ഗാന്ധിജയന്തി… മഹാത്മാഗാന്ധിയുടെ 156ാം ജന്മവാര്‍ഷികദിനം. അഹിംസ ആയുധമാക്കി അധിനിവേശഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്.
ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ശുചിത്വ ക്യാമ്പയിനുകൾ നടക്കും. പ്രധാനമന്ത്രിയും, രാഷ്ട്രപതിയും അടക്കമുള്ള പ്രമുഖർ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തും. ഗാന്ധി ജയന്തി ദിവസം ജനങ്ങൾ ഖാദി ഉത്പന്നങ്ങൾ വാങ്ങണമെന്ന് പ്രധാന മന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഗാന്ധിജിയുടെ ജന്മ ദിനം അന്താരാഷ്ട്ര അഹിംസ ദിനം കൂടിയായാണ് ആചരിക്കുന്നത്. സംസ്ഥാനത്തും വിപുലമായ പരിപാടികളാണ് നടക്കുന്നത്.
Read Moreകോഴിക്കോട് പത്തുവയസുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പ്രതി പിടിയില്‍!
പയ്യാനക്കലിൽ മദ്രസ വിദ്യാർഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമം. കാസർകോട് പരപ്പ സ്വദേശി സിനാൻ അലി യൂസഫ് എന്നയാളാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ചു. പന്നിയങ്കര പോലീസ് സ്ഥലത്തെത്തി സിനാനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാവിനെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന്പൊലീസ്അറിയിച്ചു.കോഴിക്കോട്ബീച്ച്ആശുപത്രിക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽനിന്ന്മോഷ്ടിച്ച കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.ഇയാളെനാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
Read Moreഫാ.ജോസ് കൊച്ചുപറമ്പിലിൻ്റെ പിതാവ് കെ.എം. മാത്യു (പാപ്പച്ചൻ 96) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് മാങ്കുറിശി സെൻ്റ് പീറ്റേഴ്സ് പള്ളിയിൽ.🌹👇
കയറാടി മാങ്കുറിശിയിൽ കൊച്ചുപറമ്പിൽ കെ.എം. മാത്യു (പാപ്പച്ചൻ 96) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് മാങ്കുറിശി സെൻ്റ് പീറ്റേഴ്സ് പള്ളിയിൽ. ഭാര്യ: പാല തോണക്കര കുടുംബാംഗം പരേതയായ അന്നക്കുട്ടി. മക്കൾ: ഫാ. ജോസ് കൊച്ചുപറമ്പിൽ (വികാരി, സെൻ്റ് മേരീസ് ചർച്ച്, ചിറ്റടി ), ജോയ്, മേരി, സെബാസ്റ്റ്യൻ, സഖറിയാസ്. മരുമക്കൾ: ബീനാമ്മ മലേകണ്ടത്തിൽ, മാത്യു കണ്ടത്തിൽ, സിസിലി കല്ലുവേലിൽ, ടെസി കല്ലേലിൽ (റിട്ട. അധ്യാപിക).
Read Moreനവരാത്രിക്ക് മാറ്റുകൂട്ടാൻ ചെണ്ടുമല്ലി പൂക്കളും.👇
നവരാത്രി ഉത്സവത്തിന് മാറ്റുകൂട്ടാൻ ചെണ്ടുമല്ലി പൂക്കളും കൃഷിയൊരുക്കിയിരിക്കുകയാണ് നെന്മാറ, ചാത്തമംഗലം പാണ്ടാൻങ്ങോട്ടെ വീട്ടിൽ കെ. ചന്ദ്രൻ. ഓണവിപണിക്കു പിന്നാലെ നവരാത്രിക്കും വിളവെടുക്കാൻ പാകത്തിലാണ് കൃഷിയിറക്കിയത്. ഇതിനാവശ്യമായ ഹൈബ്രിഡ് തൈകൾ ബാംഗ്ളൂരിൽ നിന്നാണ് കൊണ്ടുവന്നത്. നെന്മാറ കൃഷിഭവന്റെയും സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ മിഷൻറെയും പിന്തുണയോ വിളവെടുപ്പ് ഉദ്ഘാടനം നെന്മാറ കൃഷി ഓഫീസർ വി.അരുണിമ നിർവ്വഹിച്ചു. അസിസ്റ്റൻറ് കൃഷി ഓഫീസർ സന്തോഷ്, കൃഷി അസിസ്റ്റൻറ് വി. ലിഗിത, എസ് രമ്യ, പി.കനകാവതി, കെ.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Read Moreകോടിയേരി ബാലകൃഷ്ണൻ വിടപറഞ്ഞിട്ട് മൂന്ന് വർഷം 👇
സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുൻആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമ വാർഷിക ദിനം ഇന്ന്. കണ്ണൂർ പയ്യാമ്പലത്തും കോടിയേരിയിലെ വീട്ടിലും ഉൾപ്പെടെ അനുസ്മരണ പരിപാടികൾ നടക്കും. തലശ്ശേരിയിൽ മുഖ്യമന്ത്രി അനുസ്മരണ യോഗം ഉദ്‌ഘാടനം ചെയ്യും. പ്രത്യയശാസ്ത്ര കാർക്കശ്യം. പ്രായോഗിക രാഷ്ട്രീയ ചാതുരി. രണ്ടും സമാസമം ഉൾച്ചേർന്ന രാഷ്ട്രീയനേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ.നിറചിരിയാൽ പിരിമുറക്കം നിറഞ്ഞ രാഷ്ട്രീയ അന്തരീക്ഷത്തെപ്പോലും ലഘുവാക്കും.എതിരാളികളുടേയും സ്നേഹാദരങ്ങൾ നേടിയെടുക്കും. പാർട്ടി പ്രതിസന്ധിയിലായപ്പോഴൊക്കെ രക്ഷാദൗത്യവുമായി മുന്നിൽനിന്നു. കുടുംബത്തിന്എതിരേ ആരോപണം ഉയർന്നപ്പോൾ സെക്രട്ടറി സ്ഥാനം പോലും ത്യജിച്ചു. അങ്ങനെയും […]
Read More