By ജോജി തോമസ്
കൊല്ലം കരുനാഗപ്പള്ളിയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.കൊല്ലം ആശ്രാമം സ്വദേശിനി ഗാര്‍ഗി ദേവി ( 18 ) യാണ് കൊല്ലപ്പെട്ടത്. കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കൊളേജിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.രാവിലെ കോളേജിലേക്ക് പോകാനായി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.
By ജോജി തോമസ്
ഈ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.
By ജോജി തോമസ്
പാലക്കാട് ഓങ്ങല്ലൂരിൽ ഉപദ്രവകാരികളായ 87 കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവെച്ചുകൊന്നു. 18 മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് 87 കാട്ടുപന്നികളെ കൊന്നൊടുക്കിയത്. മലപ്പുറം ജില്ലയിലെ അംഗീകാരമുള്ള ഷൂട്ടർമാരും സഹായികളും 6 വേട്ട നായ്ക്കളും ചേർന്നായിരുന്നു ദൗത്യം നടത്തിയത്. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും, ഓങ്ങല്ലൂർ പഞ്ചായത്തും സംയുക്തമായാണ് കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനുവേണ്ടുന്ന നടപടികൾ സ്വീകരിച്ചത്.
By ജോജി തോമസ്
