ചിറ്റിലഞ്ചേരി: ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിനായി ചിറ്റിലഞ്ചേരി കടമ്പിടിയില്‍ ഫീനിക്‌സ് ഫിറ്റ്‌നെസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. സെന്ററിന്റെ ഉദ്ഘാടനം ആലത്തൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എന്‍.ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മേലാര്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വത്സല, വൈസ് പ്രസിഡന്റ് ഐ.മന്‍സൂര്‍ അലി, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.വി.കണ്ണന്‍, സുജാത എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ബോഡിഷോ പ്രദര്‍ശനവും ഉണ്ടായി. ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രവേശനം നേടുന്നവര്‍ക്ക് ഫീസില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് ഫോണ്‍: 91 74033 89926
Read Moreഫോൺ പ്രത്യേക തരത്തിൽ ശബ്‍ദിക്കും, വൈബ്രേറ്റ് ചെയ്യും തുടർന്ന് ചില സന്ദേശങ്ങളും വരും; ആരും പേടിക്കേണ്ടതില്ല.
ഈ മാസത്തെ അവസാന ദിനത്തില്‍ ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഫോണില്‍ ലഭിച്ചാല്‍ ആരും പേടിക്കേണ്ടെന്ന് മുന്നറിയിപ്പ്. നാളെ രാവിലെ 11 ന് തുടങ്ങി വൈകീട്ട് നാല് വരെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്‍ദിക്കുകയും, വൈബ്രേറ്റും ചെയ്യും. ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിക്കും.ഇവ കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന സെല്‍ ബ്രോഡ്കാസ്റ്റ് അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്‍കുന്നതുമായി സംബന്ധിച്ച പരിശോധനയുടെ ഭാഗമായുള്ള മുന്നറിയിപ്പ് ശബ്‍ദങ്ങളും, വൈബ്രേഷനും, […]
Read Moreബോംബു വച്ചത് ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് സ്ഥിരീകരണം. ഇതു സംബന്ധിച്ച നിർണായക തെളിവുകൾ ഡൊമനിക്കിന്‍റെ ഫോണിൽ
. വാർത്ത ? കേന്ദ്ര ഏജൻസികളായ നാഷണൽ ഇൻവെസ്റ്റിഗേറ്റിവ് ഏജൻസിയുടെയും (എൻഐഎ) നാഷണൽ സെക്യൂരിറ്റി ഗാർഡിന്‍റെയും (എൻഎസ്‌ജി) പ്രത്യേക സംഘങ്ങൾ കളമശേരിയിലെത്തി. യഹോവ സാക്ഷികളുടെ കൺവെൻഷനിടെയുണ്ടായ സ്ഫോടനങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം.സ്ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീ ചാവേർ അക്രമിയായിരുന്നു എന്ന സംശയം പൊലീസ് പ്രകടിപ്പിച്ചിരുന്നു. ഇതടക്കം, ആസൂത്രണത്തിലും നടപ്പാക്കലിലും മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് കേന്ദ്ര സംഘങ്ങൾ പരിശോധിക്കും. ?യഹോവ സാക്ഷികളുടെ പ്രാർഥന കൂട്ടായ്മ നടന്ന കണ്‍വന്‍ഷന്‍ സെന്‍ററിലെ സ്‌ഫോടന പരമ്പര വീണ്ടും കളമശേരിയെ മുൾമുനയിലാക്കി. കളമശേരി കേരളത്തെ […]
Read Moreകളമശേരിയിൽ പൊട്ടിയത് ടിഫിൻ ബോക്സ് ബോംബ്; ബാറ്ററി അവശിഷ്ടങ്ങൾ കണ്ടെത്തി.*
കളമശ്ശേരിയിൽ പൊട്ടിയത് ടിഫിൻ ബോക്സ് ബോംബാണെന്ന് സ്ഥിരീകരിച്ചു. ഐഇഡി (Improvised explosive device) അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.ഐഇഡിയിൽ ഉപയോഗിച്ച ബാറ്ററിയുടെ ഭാഗമാണ് കണ്ടെത്തിയത്. കൺവെൻഷൻ സെന്ററിൽ സ്‌ഫോടനമുണ്ടായ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ബാറ്ററിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. പ്രഹരശേഷി കുറഞ്ഞ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചെന്നാണ് നിഗമനം.സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദേശം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌ഫോടനമുണ്ടായ സമയത്ത് സംഭവസ്ഥലത്തുനിന്നും ഒരു നീല മാരുതി സുസുകി ബലേനോ കാർ പുറത്തേക്ക് പോയിരുന്നു. ഇതിന്റെയടക്കമുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണ ഏജൻസികൾ ശേഖരിച്ചു.സ്ഫോടനത്തിൽ പരുക്കേറ്റ 52 […]
Read Moreഇളവന് വിപണിയിൽ വിലയുണ്ട്; കർഷകന് തുച്ഛവില
നെന്മാറ : ഇളവനും, മത്തനും ആവശ്യക്കാരുണ്ടെങ്കിലും കർഷകന് വില ലഭിക്കുന്നില്ല. ഇളവന് കർഷകരിൽ നിന്ന് ഒരു കിലോക്ക് 7 രൂപയ്ക്കാണ് വ്യാപാരികൾ വാങ്ങാൻ തയ്യാറാവുന്നത്. സ്വന്തം ചെലവിൽ വാഹനത്തിൽ കയറ്റി പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനത്തിൽ എത്തിക്കുമ്പോഴാണ് ഈ വില കർഷകന് ലഭിക്കുന്നത്. വ്യാപാരികൾ ചില്ലറ വിൽപ്പന നടത്തുന്നത് 16 രൂപയ്ക്കാണ്. ഇളവൻ പോലുള്ളവ ദീർഘനാൾ സൂക്ഷിച്ചുവയ്ക്കാൻ കഴിയുമെങ്കിലും കാര്യമായ വിലക്കയറ്റം ഉണ്ടാവാറില്ലാത്തതിനാൽ വ്യാപാരികളും കർഷകരും ഉടൻ വിറ്റഴിക്കുകയാണ് ചെയ്യുന്നത്. 14 രൂപയെങ്കിലും മൊത്ത വില ലഭിച്ചാൽ […]
Read Moreഇളവന് വിപണിയിൽ വിലയുണ്ട് ; കർഷകന് തുച്ഛവില നെന്മാറ: ഇളവനും, മത്തനും ആവശ്യക്കാരുണ്ടെങ്കിലും കർഷകന് വില ലഭിക്കുന്നില്ല. ഇളവന് കർഷകരിൽ നിന്ന് ഒരു കിലോക്ക് 7 രൂപയ്ക്കാണ് വ്യാപാരികൾ വാങ്ങാൻ തയ്യാറാവുന്നത്. സ്വന്തം ചെലവിൽ വാഹനത്തിൽ കയറ്റി പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനത്തിൽ എത്തിക്കുമ്പോഴാണ് ഈ വില കർഷകന് ലഭിക്കുന്നത്. വ്യാപാരികൾ ചില്ലറ വിൽപ്പന നടത്തുന്നത് 16 രൂപയ്ക്കാണ്. ഇളവൻ പോലുള്ളവ ദീർഘനാൾ സൂക്ഷിച്ചുവയ്ക്കാൻ കഴിയുമെങ്കിലും കാര്യമായ വിലക്കയറ്റം ഉണ്ടാവാറില്ലാത്തതിനാൽ വ്യാപാരികളും കർഷകരും ഉടൻ വിറ്റഴിക്കുകയാണ് ചെയ്യുന്നത്. […]
Read Moreകളമശേരി ബോംബ് സ്ഫോടനം; കൊടകര സ്റ്റേഷനിൽ ഒരാൾ കീഴടങ്ങി; സ്ഫോടനവുമായി ബന്ധമെന്ന് വെളിപ്പെടുത്തൽ.*
കളമശേരിയിലെ ബോംബ് സ്ഫോടനത്തിൻെറ പശ്ചാത്തലത്തിൽ തൃശൂർ കൊടകര സ്റ്റേഷനിൽ ഒരാൾ കീഴടങ്ങി. സ്ഫോടനവുമായി ഇയാൾക്ക് ബന്ധമെന്നാണ് വിവരം. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ് പൊലീസ്. കണ്ണൂരിലും ഒരാളെ സംശയത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. റയിൽവേ സ്റ്റേഷനിലെ സുരക്ഷാ പരിശോധനക്കിടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്.കളമശേരിയിലെ സ്ഫോടന അന്വേഷണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കുകയാണ് പൊലീസ്. സ്റ്റേഷനുകളുടെ അതിർത്തി അടച്ചുള്ള പരിശോധനയ്ക്ക് പൊലീസ് മേധാവി നിർദേശം നല്‌കി. ജില്ല അതിർത്തികളും അടച്ച് പരിശോധന […]
Read Moreകളമശ്ശേരിയിൽ സ്ഫോടനം; ഒരാൾ മരിച്ചു, അഞ്ചു പേരുടെ നില ഗുരുതരം, 23 പേർക്ക് പരിക്ക്
കളമശ്ശേരിയിൽ സ്ഫോടനം; ഒരാൾ മരിച്ചു, അഞ്ചു പേരുടെ നില ഗുരുതരം, 23 പേർക്ക് പരിക്ക് രണ്ടായിരത്തില്‍ അധികം പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നത് കൊച്ചി: കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. യഹോവായ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. 9.30 ഓടെ ആണ് ഉഗ്രസ്ഫോടനം ഉണ്ടായത്. കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ നിന്നും 500 മീറ്റർ […]
Read Moreക്ഷമ ചോദിച്ചു സുരേഷ് ഗോപി
വാർത്താ റിപ്പോർട്ടിംഗിനിടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ചലച്ചിത്ര നടൻ സുരേഷ്ഗോപി ക്ഷമാപണം നടത്തിയെങ്കിലും പിന്നോട്ടില്ലെന്ന് മാദ്ധ്യമ പ്രവർത്തക. സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തു.354 എ(സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ, ദുരുദ്ദേശത്തോടെ സ്പർശിക്കൽ, നോട്ടം) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വനിതാകമ്മിഷനും പരാതി നൽകിയിട്ടുണ്ട്. മാദ്ധ്യമ പ്രവർത്ത കയുടെ പരാതിയിൽ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു. കോഴിക്കോട്ട് രേവതി പട്ടത്താന പണ്ഡിത സദസ് ഉദ്ഘാടനശേഷം മാദ്ധ്യമ […]
Read Moreവാഹനം ഇടിച്ച് തകർന്നു
അയിലൂർ കാരക്കാട്ടുപറമ്പിൽ പാതയോരത്തെ ഷെഡിൽ പ്രവർത്തിച്ചു വന്ന ചായക്കടയും പാൽ സംഭരണ കേന്ദ്രവും തകർത്തതായി പരാതി. കഴിഞ്ഞ ദിവസം പുലർച്ചെ ഏതോ വാഹനമിടിച്ചു ഓലഷെഡ്ഡ് തകർത്തതായി ബന്ധപ്പെട്ടവർ പൊലീസിൽ പരാതി നൽകി. അയിലൂർ ക്ഷീരസംഘത്തിന്റെ കീഴിൽ പാൽ ശേഖരിച്ചു വന്നതും കഴിഞ്ഞ 5 വർ ഷമായി ചായക്കട നടത്തിവന്നതുമായ ഷെഡ്ഡാണു തകർന്നത്. ചായക്കടയിലെ ഫർണിച്ചറും മറ്റു സാമഗ്രികളും നശിച്ചതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Read More