അട്ടപ്പാടി പുതൂർ ഇലവഴിച്ചിയിൽ രണ്ട് ആനക്കൊമ്പുകൾ,ആറ് നാടൻ തോക്കുകൾ ഉൾപ്പെടെ വിവിധതരത്തിലുള്ള വൻ ആയുധ ശേഖരവുമായിമൂന്നുപേർ പിടിയിൽ ഒരാൾ കടന്നു കളഞ്ഞു. അഗളി,ഇലവഴിച്ചി ,കൈതക്കുഴിയിൽ സിബി (58),മലപ്പുറം ,കപ്പക്കുന്നം മേലാറ്റൂർ സ്വദേശി അസ്കർ (36)മലപ്പുറം പാണ്ടിക്കാട് കൊപ്പത്ത് വീട്ടിൽ യൂസ്തസ് ഖാൻ (40)എന്നിവരാണ് അറസ്റ്റിലായത് . മണ്ണാർക്കാട്,പുതൂർ കാരത്തൂർ സ്വദേശി ഷെരീഫ് എന്ന അനിലാണ് ( 40 ) കടന്നു കളഞ്ഞത്. സിബി എന്നയാളുടെ ഇലവഴിച്ചിയിലുള്ള വീട്ടിൽ വച്ച് ആനക്കൊമ്പുകൾ വില്പന നടത്താൻ ശ്രമിക്കവെയാണ് പിടിയിലായത് . […]
Read Moreഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വര്‍ണം പൊതിഞ്ഞു കൊണ്ടുവന്ന കാസർഗോഡ് സ്വദേശി പിടിയിൽ
വിദേശത്തു നിന്ന് ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വര്‍ണം പൊതിഞ്ഞു വെച്ച നിലയിൽ സ്വര്‍ണം കടത്തിയ കാസര്‍കോട് സ്വദേശി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോഡ് സ്വദേശി ഇസ്മയിലാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 150 ഗ്രാം ഓളം സ്വര്‍ണം പിടിച്ചെടുത്തു. മസ്കറ്റില്‍ നിന്നാണ് കാസർഗോഡ് സ്വദേശി ഇസ്മയിൽ അബ്ദുള്ള കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. പരിശോധനകളില്‍ ഇയാള്‍ കൊണ്ടുവന്ന ഈന്തപ്പഴത്തിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വര്‍ണം പൊതിഞ്ഞ് വെച്ച നിലയിലായിരുന്നു. ഇത് കസ്റ്റംസ് അധികൃതര്‍ ഓരോന്നായി പുറത്തെടുക്കുകയായിരുന്നു.
Read Moreകർഷകർക്ക് ഡ്രോൺ വളപ്രയോഗ രീതി പരിചയപ്പെടുത്തി
ജോജി തോമസ് നെന്മാറ ബ്ലോക്ക് ആത്മ സ്കീമിന്റെയും അയിലൂർ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഡ്രോൺ ഉപയോഗിച്ച് നെൽപ്പാടങ്ങളിൽ രാസവളവും സസ്യ വളർച്ച പ്രേരകവും തളിക്കുന്ന രീതി പരിചയപ്പെടുത്തിയത്. ആത്മയുടെ നേതൃത്വത്തിൽ നെൽ കൃഷിയിൽ ശാസ്ത്രീയ കൃഷി രീതിയിൽ സാങ്കേതിക വിദ്യ പ്രയോഗിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഡ്രോൺ ഉപയോഗിച്ച് വളങ്ങൾ നെൽച്ചെടികളിലേക്ക് തളിച്ചു നൽകിയത്. നാനോ യൂറിയയും സൂക്ഷ്മ സസ്യവളർച്ച പ്രേരകങ്ങളും ഉൾപ്പെടുന്ന ലായനിയാണ് ഡ്രോൺ ഉപയോഗിച്ച് പരീക്ഷണ തളിക്കൽ നടത്തിയത്. ലായനി രൂപത്തിലുള്ള നാനോ യൂറിയയും, സസ്യ […]
Read Moreകർഷകർക്ക് ഡ്രോൺ വളപ്രയോഗ രീതി പരിചയപ്പെടുത്തി
ജോജി തോമസ് നെന്മാറ ബ്ലോക്ക് ആത്മ സ്കീമിന്റെയും അയിലൂർ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഡ്രോൺ ഉപയോഗിച്ച് നെൽപ്പാടങ്ങളിൽ രാസവളവും സസ്യ വളർച്ച പ്രേരകവും തളിക്കുന്ന രീതി പരിചയപ്പെടുത്തിയത്. ആത്മയുടെ നേതൃത്വത്തിൽ നെൽ കൃഷിയിൽ ശാസ്ത്രീയ കൃഷി രീതിയിൽ സാങ്കേതിക വിദ്യ പ്രയോഗിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഡ്രോൺ ഉപയോഗിച്ച് വളങ്ങൾ നെൽച്ചെടികളിലേക്ക് തളിച്ചു നൽകിയത്. നാനോ യൂറിയയും സൂക്ഷ്മ സസ്യവളർച്ച പ്രേരകങ്ങളും ഉൾപ്പെടുന്ന ലായനിയാണ് ഡ്രോൺ ഉപയോഗിച്ച് പരീക്ഷണ തളിക്കൽ നടത്തിയത്. ലായനി രൂപത്തിലുള്ള നാനോ യൂറിയയും, സസ്യ […]
Read Moreപ്രഭാത വാർത്തകൾ
2023 ഡിസംബർ 6 ബുധൻ ➡️അക്ഷരം കൂട്ടിവായിക്കാന്‍ അറിയാത്തവർക്ക് ഫുള്‍ എ പ്ലസ് നല്‍കുന്നതായി പറയുന്ന ഡയറക്ടറുടെ ശബ്ദരേഖ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന്റെ വീഡിയോ പ്രചരിച്ചതു സംബന്ധിച്ച് അദ്ദേഹത്തോടുതന്നെയാണു മന്ത്രി റിപ്പോര്‍ട്ടു തേടിയത്. ഇക്കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി വിജയശതമാനം 99.7 ആയിരുന്നു. 68,604 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. ◾നവകേരള സദസിനു തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ […]
Read Moreവാർത്താകേരളം
06.12.2023 ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ ഏഴ് മരണം?️ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു. മരിച്ചവരിൽ നാല് പേർ മലയാളികളാണെന്നാണ് വിവരം. അപകടത്തില്‍ മൂന്ന് മലയാളികൾക്ക് പരിക്കേറ്റു. ശ്രീനഗര്‍-ലേ ദേശീയ പാതയിലെ സോജില ചുരത്തിലാണ് അപകടമുണ്ടായത്. സോനമാർഗിലേക്കു വിനോദയാത്രയ്ക്ക് പോവുകയായിരുന്ന വാഹനം റോഡിൽ നിന്നു തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടമെന്ന് അധികൃതർ അറിയിച്ചു. മരിച്ചവർ പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണെന്ന് ആദ്യ വിവരം. സുധേഷ്, അനില്‍, രാഹുല്‍, വിഗ്‌നേഷ്, ഡ്രൈവര്‍ ഐജാസ് അഹമ്മദ് […]
Read Moreഓഖെ വണ്ടിക്ക് ടിക്കറ്റ് ചോദിച്ച് മാവേലി എക്സ്പ്രസിന് കൊടുത്തു; യാത്രക്കാരനെ രാത്രി ടിടിഇ ഇറക്കിവിട്ടു
തൃശ്ശൂർ : എറണാകുളത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്ക് ഓഖ എക്‌സ്പ്രസ് ട്രെയിനിൽ പോകുന്നതിന് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഫോറം പൂരിപ്പിച്ചു. നൽകിയ യാത്രക്കാരന് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെ റിസർവേഷൻ സർവീസ് പ്രൊവൈഡർ മാവേലി എക്സ്പ്രസിന് ടിക്കറ്റ് നൽകി. എറണാകുളത്ത് നിന്ന് ഓഖെ എക്‌സ്പ്രസിൽ കയറിയ യാത്രക്കാരനെ ടിടിഇ മതിയായ ടിക്കറ്റ് ഇല്ലാത്ത കാരണത്താൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കി. ഏതാനും മണിക്കൂറുകൾക്ക് ശേഷം എസി റിസർവേഷൻ ടിക്കറ്റുമായി മംഗലാപുരത്തേക്കുള്ള മാവേലി എക്സ്പ്രസിൽ കയറിയെങ്കിലും അപ്പോഴേക്കും കൺഫേം […]
Read Moreജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ ഉള്‍പ്പടെ എഴു മരണം
ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു. മരിച്ചവരിൽ നാല് പേർ മലയാളികളായ പാലക്കാട് ചിറ്റൂരുകാരാണെന്നാണ് വിവരം. അപകടത്തില്‍ മൂന്ന് മലയാളികൾക്ക് പരിക്കേറ്റു. ശ്രീനഗര്‍-ലേ ദേശീയ പാതയിലെ സോജില ചുരത്തിലാണ് അപകടമുണ്ടായത്.സോനമാർഗിലേക്കു വിനോദയാത്രയ്ക്ക് പോവുകയായിരുന്ന വാഹനം റോഡിൽ നിന്നു തെന്നിമാറി കൊക്കയിലേക്ക് മറിയുകയായിരുന്നു.പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ സുധേഷ്, അനില്‍, രാഹുല്‍, വിഗ്‌നേഷ്, ജമ്മു കശ്മീർ സ്വദേശി ഡ്രൈവര്‍ ഐജാസ് എന്നിവരാണു മരിച്ചത്. മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ക്കു പരുക്കേറ്റു. ശ്രീനഗറിലെ ദേശീയപാതയിലാണ് അപകടമുണ്ടായത്
Read Moreതുലാവർഷം നീങ്ങി നെൽപ്പാടങ്ങളിലെ വെള്ളം വറ്റിത്തുടങ്ങി
തുലാവർഷം നീങ്ങിയതോടെ നെൽപ്പാടങ്ങളിലെ വെള്ളവും വറ്റിത്തുടങ്ങി. നട്ടു കഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോഴേക്കും നെൽപ്പാടങ്ങളിലെ വെള്ളം വറ്റിയത് കർഷകരിൽ ആശങ്കയുളവാക്കുന്നു. ചേറു വിതയുടെ സൗകര്യാർത്ഥം സമീപത്തെ നെൽപ്പാടങ്ങളിലെ വെള്ളം തുറന്നു വിട്ടതോടെ പാടശേഖരങ്ങളിലെ ഉയർന്ന പ്രദേശങ്ങളിലെ നെൽപ്പാടങ്ങളാണ് വിണ്ടു കീറിയത്. കുളവും, കുഴൽ കിണറും, വെള്ളം പമ്പ് ചെയ്യാൻ സൗകര്യമുള്ള കർഷകർ വെള്ളം നനച്ചു തുടങ്ങി. ചേറുവിത നടത്തി മഴ പ്രതീക്ഷയിൽ നെൽപ്പാടം വറ്റിച്ച നെൽക്കർഷകരാണ് വെള്ളം കുറവുമൂലം നട്ടംതിരിയുന്നത്. മൂപ്പ് കുറഞ്ഞ വിളയാണ് കൃഷി ചെയ്തിരിക്കുന്നതെങ്കിലും ഇടമഴ […]
Read Moreവാർത്താകേരളം
05.12.2023 ചെന്നൈ പ്രളയദുരിതത്തിൽ മരണം അഞ്ച്?️നിർത്താതെ പെയ്ത മഴയിൽ വെള്ളക്കെട്ടിലായി ചെന്നൈ നഗരം. പ്രളയദുരിതത്തിൽ മരണം അഞ്ചായി. മിഷോങ് ചുഴലിക്കാറ്റ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളെ രൂക്ഷമായി ബാധിച്ചു. വേളാച്ചേരിയിൽ കെട്ടിടം തകർന്നാണ് മൂന്നുപേർ മരിച്ചത്. രാവിലെ ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചിരുന്നു. ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്?️ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്‍റെ അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസിൽ അന്വേഷണം നടത്തുക. […]
Read More