പരിശുദ്ധാത്മാവു വഴി ദൈവം തരുന്ന ദാനങ്ങളും അനുഗ്രഹങ്ങളും സമൂഹത്തിൻ്റേയും സഭയുടേയും വളർച്ചക്കു വേണ്ടിയാണെന്നും സഭയോടൊത്തുചേർന്നു നിന്നു കൊണ്ട് ദൈവാനുഗ്രഹം വാങ്ങണമെന്നും പാലക്കാട് രൂപതാ മെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ. മലമ്പുഴ നെഹെമിയ മിഷൻ്റെ നിത്യാരാധന ചാപ്പലിൻ്റെ വെഞ്ചിരിപ്പു കർമ്മത്തോടനുബന്ധിച്ചു അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു മെത്രാൻ. ദൈവം അനുഗ്രഹം തന്നാൽ മാത്രമേ നമ്മുടെ പ്രവർത്തനങ്ങളിലും കുടുംബങ്ങളിലും വളർച്ചയുണ്ടാവുകയൂള്ളൂ അതിനായി പരിശുദ്ധാത്മാവിനോട് മുട്ടിപ്പായി പ്രാർത്ഥിക്കണമെന്നും മെത്രാൻ പറഞ്ഞു. ഇന്നു രാവിലെ നടന്ന ദിവ്യബലിയിൽ ഒലവക്കോട് ഫൊറോന വികാരി ഫാ: ജോസ് […]
Read Moreപാലക്കാട് കൊപ്പത്ത് വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു
ഇന്നു പുലർച്ചെ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കൊപ്പത്ത് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ പ്രകാശനാണ് ദാരുണ അന്ത്യം സംഭവിച്ചത്. പാലക്കാട് എസ്എസ്ബി എഎസ്ഐ ആണ് പ്രകാശൻ. ശബരിമല ഡ്യൂട്ടിക്ക് പോവാൻ സ്റ്റേഷനിലേക്ക് പോവുന്നതിനിടയിലാണ് അപകടം. അപകടത്തിൽ പരിക്കേറ്റ ഉടൻ പ്രകാശനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreനടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയ സംഭവം; നിര്‍ണായക വിധി ഇന്ന്
കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് കെ ബാബുവാണ് വിധി പ്രസ്താവിക്കുക. ആക്രമിക്കപ്പെട്ട നടിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. കോടതിയുടെ പരിഗണനയില്‍ ഇരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതിന് പിന്നില്‍ ആരാണ് എന്ന് കണ്ടെത്തുന്നതിന് വേണ്ടി കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി […]
Read Moreവടുക സമുദായ സാംസ്കാരിക സമിതി യുഎഇ യിൽ കുടുംബസംഗമം നടത്തി
വടുക സമുദായ സാംസ്കാരിക സമിതി യു.എ.ഇ. യൂണിറ്റ് കുടുംബസംഗമവും പതിനൊന്നാം വാർഷികവും ഷാർജയിൽ ആഘോഷിച്ചു. ഷാർജ റോളലെ ഏഷ്യൻ എംപയർ റസ്റ്റോറൻ്റിൽ 120 ഓളം പേർ പങ്കെടുത്ത സംഗമം ദുബായ് യൂണിറ്റ് സെക്രട്ടറി അനിൽ എഴക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജു എരുമയൂർ അധ്യക്ഷനായി. ഗോപി ആലത്തൂർ, ബാലകൃഷ്ണൻ തേനൂർ, രമേശ് കഞ്ചിക്കോട്, ജയപ്രകാശ് കഞ്ചിക്കോട്, കൃഷ്ണരാജ് വള്ളിക്കോട്, ടിറ്റു കടുക്കാംകുന്നം, ട്വിങ്കിൾ കൃഷ്ണരാജ്, ലിജിത മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. ലക്കി ഡ്രോ കൂപ്പൺ സമ്മാനങ്ങൾ നൽകി. ഒ.ഇ.സി […]
Read Moreപാടശേഖരങ്ങളിൽ വെള്ളം വറ്റി തുടങ്ങി; വെള്ളം പമ്പിങ്ങ് ആരംഭിച്ചു
തുലാവർഷം പിൻവാങ്ങിയതോടെയാണ് നെൽപ്പാടങ്ങളിലെ വെള്ളം വറ്റി തുടങ്ങിയത്. കുളം, കിണർ, കുഴൽ കിണർ എന്നിവയിൽ നിന്നും പമ്പു ചെയ്താണ് വെള്ളം എത്തിക്കുന്നത്. പകൽ സമയം ചൂട് കൂടുന്നതിനാൽ നെൽ പടങ്ങളിൽ വെള്ളം പരക്കാൻ കൂടുതൽ സമയം വേണ്ടി വരുന്നതായി തിരുവഴിയാട് പുത്തൻ തറയിലെ കർഷകനായ കെ. നാരായണൻ പറഞ്ഞു. പോത്തുണ്ടി ഡാമിൽ നിന്നുള്ള കനാൽ വെള്ളമോ ഇടമഴയോ ലഭിച്ചില്ലെങ്കിൽ നെൽപ്പാടങ്ങളിലേക്ക് വെള്ളം എത്തിക്കുകയെന്നത് ദുഷ്കരമാകുമെന്ന് കർഷകർ പറയുന്നു. മൂപ്പ് കുറഞ്ഞ നെല്ലിനങ്ങളാണ് വിളയിറക്കിയിരിക്കുന്നതെങ്കിലും ഇനിയും രണ്ടു മാസത്തിലേറെ […]
Read Moreനെഹെമിയ മിഷൻ ഏകദിന കൺവെൻഷൻ നെന്മാറ ക്രിസ്തുരാജാദേവാലയത്തിൽ ഇന്ന്
നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ നെഹെമിയ മിഷൻ ഏകദിന കൺവെൻഷൻ ഇന്നു നടക്കും. രാവിലെ 9.30 ന് തുടങ്ങുന്ന നെഹെമിയ മിഷൻസ് ടീം നയിക്കുന്ന ധ്യാനം ഫാ.ഡൊമിനിക് ഐപ്പൻ പറമ്പിൽ നേതൃത്വം നൽകും.
Read Moreപ്രഭാത വാർത്തകൾ
2023 ഡിസംബർ 7 വ്യാഴം ◾കേന്ദ്ര മന്ത്രിസഭ വൈകാതെ പുനസംഘടിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച കേന്ദ്രമന്ത്രിമാര്‍ അടക്കം 12 ബിജെപി എംപിമാരില്‍ പത്തു പേര്‍ രാജിവച്ചു. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവച്ചത്. കേന്ദ്ര മന്ത്രി രേണുക സിങ്, മഹന്ത് ബാലകാന്ത് എന്നിവര്‍ വൈകാതെ രാജിവയ്ക്കും. മന്ത്രിസഭാ പുനസംഘടനയിലും മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതിലും പുതുതലമുറയ്ക്കു പ്രാധാന്യമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി ആഭ്യന്തര മന്ത്രി അമിത് […]
Read Moreവാർത്താകേരളം
07.12.2023 യുവ ഡോക്ടറുടെ ആത്മഹത്യയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി?️മെഡിക്കല്‍ കോളജിലെ യുവ പജി ഡോക്ടറുടെ ആത്മഹത്യയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്ത്രീധനത്തിന്‍റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതിനു പിന്നാലെയാണ് ഡോ. ഷഹന (26) ആത്മഹത്യ ചെയ്തതെന്ന ആരോപണം ഉണ്ടായ സാഹചര്യത്തിലാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്. യുവ ഡോക്റ്ററുടെ ആത്മഹത്യ: ആരോപണ വിധേയനെ പദവിയിൽ നിന്ന് നീക്കി പിജി ഡോക്റ്റേഴ്സ് അസോസിയേഷൻ?️മെഡിക്കല്‍ കോളെജിലെ […]
Read Moreഡ്രൈവിംഗ് സ്കൂളിന്റെ കാർ നെന്മാറ ടൗണിലുള്ള ജ്വല്ലറിയിലേക്ക് ഇടിച്ചു കയറി
ഡ്രൈവിംഗ് സ്കൂളിന്റെ കാർ നെന്മാറ ടൗണിലുള്ള ജ്വല്ലറിയിലേക്ക് ഇടിച്ചു കയറി. നിയന്ത്രണം വിട്ട കാർ ഡ്രൈവിംഗ് സ്കൂളിന് സമീപത്തെ ജ്വല്ലറിയിലെക്കാണ് ഇടിച്ചു കയറിയത്. തലനാരിഴക്ക് ആളപകടം ഒഴിവായി. ജ്വല്ലറിയിലെ മുന്നിലെ ചില്ല് പൂർണമായും തകർന്നു.
Read Moreകോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; ജില്ലയിലെ സ്കൂളുകൾക്ക് അവധി
കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം : കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി സ്കൂളുകൾക്കും അവധി ബാധകമാണ്.
Read More