18.12.2023 സർവകലാശാലയിൽ സ്ഥാപിച്ച ബാനറുകൾ അഴിപ്പിച്ച് ഗവർണർ?️കാലിക്കറ്റ് സർവകലാശാല കാമ്പസിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ പൊലീസിനെ കൊണ്ട് അഴിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിന്നാലെ പ്രതിഷേധവുമായെത്തിയ എസ്എഫ്ഐ സംഘം ബാനറുകൾ വീണ്ടും കെട്ടുകയും ഗവർണറുടെ കോലം കത്തിക്കുകയും ചെയ്തു. ഏഴുമണിയോടെ കാമ്പസിലെത്തിയ ഗവർണർ പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും ബാനറുകൾ അഴിപ്പിക്കുകയുമായിരുന്നു. പിന്നാലെ മുദ്രാവാക്യം വിളികളുമായെത്തിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും ബാനറുകൾ ഉയർത്തികെട്ടുകയായിരുന്നു. കാമ്പസിൽ മുഴുവനായി നൂറോളം ബാനറുകൾ സ്ഥാപിക്കുമെന്ന് […]
Read More‘ കടയ്ക്കൽ എത്തുമ്പോൾ വാഹനം തടഞ്ഞു നോക്ക് ‘ വിവരമറിയുമെന്ന് വെല്ലുവിളി
നവകേരള സദസ്സ് ; മുഖ്യമന്ത്രിയുടെ വാഹനം തടയാൻ വെല്ലുവിളിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ. ‘കടയ്ക്കൽ എത്തുമ്പോൾ വാഹനം തടഞ്ഞു നോക്ക്’ വെല്ലുവിളിയുമായി ഫേസ്ബുക്ക് പോസ്റ്റ്.
Read Moreസ്‌നേഹത്തിൽ ഒരുമിക്കുന്നവരാണ് ദൈവ ജനം; മാർ പീറ്റർ കൊച്ചുപുരക്കൽ
സ്‌നേഹത്തിലും ത്യാഗത്തിലും ഒരുമിക്കുന്നവരാണ് ദൈവ ജനമെന്നും, പാലക്കാട് രൂപയുടെ അമ്പത് വർഷത്തെ വളർച്ചയുടെ ആകെ തുക ഈ കൂട്ടായ്മയുടെ ശക്തിയാണെന്നും പാലക്കാട് രൂപതാധ്യക്ഷൻ ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. പാലക്കാട് രൂപതയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ മേലാർകോട് ഫൊറോനാ തല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട് രൂപത നിലവിൽ വരുന്നതിനും നൂറ്റാണ്ടുകൾക്കുമുമ്പേ മലബാറിലെ ആദ്യ ക്രൈസ്തവ സാന്നിധ്യങ്ങളിലൊന്നായി മേലാർകോട്ടെ സുറിയാനി ക്രൈസ്തവ സമൂഹത്തെ ചരിത്രം രേഖപ്പെടുത്തിയതാണ്. മുന്തിവള്ളിയും ശാഖകളും പോലെ സഭാംഗങ്ങൾ തമ്മിലുള്ള […]
Read Moreനീണ്ട ഇടവേളക്ക് ശേഷം കൊവിഡ് കേസുകള്‍ ആയിരം കടന്നതായി റിപ്പോർട്ട്
ഇന്നലെ രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് കുന്നുമ്മല്‍ കളിയാട്ട് പറമ്പത്ത് കുമാരൻ (77), കണ്ണൂര്‍ പാനൂര്‍ പാലക്കണ്ടി അബ്ദുള്ള(82) എന്നിവരാണ് മരിച്ചത്. നിലവില്‍ 1324 പേരാണ് ചികിത്സയിലുള്ളത്. ഇതിന്റെ രണ്ടിരട്ടിയിലധികം ആളുകള്‍ കൊവിഡ് തിരിച്ചറിയാതെ പകര്‍ച്ചപനിക്ക് സ്വയം ചികിത്സിക്കുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ കണക്ക്. കടുത്ത ചുമ, തൊണ്ടയിലെ അസ്വസ്ഥത,ശ്വാസകോശ പ്രശ്നങ്ങള്‍ എന്നിവയാണ് പ്രകടമാവുന്നത്. പ്രായമായവരും ഗര്‍ഭിണികളും ജാഗ്രതപുലര്‍ത്തണം. ഡെങ്കി,എലിപ്പനി കേസുകളും സംസ്ഥാനത്ത് കൂടുതലാണ്. പനിബാധിതര്‍ ആശുപത്രിയിലെത്തി പരിശോധന നടത്തി രോഗം കണ്ടെത്തി ചികിത്സിക്കണം. കൊവിഡില്‍ […]
Read Moreമന്ത്രി എ.കെ ശശീന്ദ്രനെ ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി
ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വനം മന്ത്രി എ. കെ. ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഉപരി ചികിത്സയ്ക്കായി മാറ്റി. രക്തസമ്മർദത്തിലെ ഏറ്റക്കുറച്ചിൽ ഉണ്ടായതിനെ തുടർന്നാണ് ഇന്നലെ അദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട പര്യടനത്തിനിടെയാണ് അദ്ദേഹത്തിന് ദേഹ അസ്വസ്ഥം അനുഭവപ്പെട്ടത്.
Read Moreക്രിസ്മസ് കേക്ക് വിപണി സജീവം
വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി ക്രിസ്മസ് കേക്ക് വിപണി സജീവമായി. പരമ്പരാഗത കേക്ക് രുചികൾ മുതൽ വൈവ്യമാർന്ന നിറത്തിലും മണത്തിലും രുചിയിലും പാക്കിങ്ങിലും വ്യത്യസ്തത പുലർത്തിയാണ് ക്രിസ്മസ് വിപണിയിൽ കേക്കുകൾ എത്തിയിട്ടുള്ളത്. വൻകിട കേക്ക് നിർമ്മാണ കമ്പനികൾ മുതൽ പ്രാദേശിക കേക്ക് നിർമ്മാണ ബേക്കറികൾ വരെ വിപണിയിൽ സജീവമാണ്. പ്ലം കേക്കുകൾക്കാണ് ക്രിസ്മസ് വിപണിയിൽ വിൽപ്പന കൂടുതലുള്ളതിനാൽ വൈവിധ്യവും പ്ലം കേക്കുകളിലാണ്. പ്ലം, റിച്ച് പ്ലം, തേൻ, ക്യാരറ്റ്, ചക്ക, ഡേറ്റ്സ്, പൈനാപ്പിൾ, വാനില, ചോക്ലേറ്റ്, മിക്സഡ് ഫ്രൂട്ട് തുടങ്ങി […]
Read Moreക്രിസ്മസ് കേക്ക് വിപണി സജീവം
വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി ക്രിസ്മസ് കേക്ക് വിപണി സജീവമായി. പരമ്പരാഗത കേക്ക് രുചികൾ മുതൽ വൈവ്യമാർന്ന നിറത്തിലും മണത്തിലും രുചിയിലും പാക്കിങ്ങിലും വ്യത്യസ്തത പുലർത്തിയാണ് ക്രിസ്മസ് വിപണിയിൽ കേക്കുകൾ എത്തിയിട്ടുള്ളത്. വൻകിട കേക്ക് നിർമ്മാണ കമ്പനികൾ മുതൽ പ്രാദേശിക കേക്ക് നിർമ്മാണ ബേക്കറികൾ വരെ വിപണിയിൽ സജീവമാണ്. പ്ലം കേക്കുകൾക്കാണ് ക്രിസ്മസ് വിപണിയിൽ വിൽപ്പന കൂടുതലുള്ളതിനാൽ വൈവിധ്യവും പ്ലം കേക്കുകളിലാണ്. പ്ലം, റിച്ച് പ്ലം, തേൻ, ക്യാരറ്റ്, ചക്ക, ഡേറ്റ്സ്, പൈനാപ്പിൾ, വാനില, ചോക്ലേറ്റ്, മിക്സഡ് ഫ്രൂട്ട് തുടങ്ങി […]
Read Moreപ്രഭാത വാർത്തകൾ*
2023 | ഡിസംബർ 17 | ഞായർ | 119➖➖➖➖➖➖➖➖◾എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍. കനത്ത സുരക്ഷയുമായി പോലീസ്. ഗവര്‍ണറുടെ വാഹനവ്യൂഹം ഗസ്റ്റ് ഹൗസിലെത്തുമ്പോള്‍ യൂണിവേഴ്സിറ്റി കവാടത്തിനു പുറത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം താന്‍ കണ്ടില്ലെന്നാണു ഗവര്‍ണര്‍ പറഞ്ഞത്. സര്‍വകലാശാലകളില്‍ നിയമനം നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കമുള്ളിടത്തുനിന്നു ശുപാര്‍ശകള്‍ വരും. വിവേചനാധികാരം ഉപയോഗിച്ചു താന്‍ നടത്തുന്ന നിയമനങ്ങളെ ചോദ്യം ചെയ്യാന്‍ അവര്‍ ആരാണെന്നും ഗവര്‍ണര്‍ ചോദിച്ചു. […]
Read Moreഗൺമാൻ ചുമ്മാ തമാശയ്ക്ക് നടക്കുന്ന ആളല്ല; ഇ.പി.ജയരാജൻ
മുഖ്യമന്ത്രിയെ ആക്രമിക്കുന്നവരെ പ്രതിരോധിക്കുകയാണ് ഗൺമാന്റെ ഡ്യൂട്ടി. അല്ലാതെ ചുമ്മാ തമാശയ്ക്ക് നടക്കുന്ന ആളല്ലെന്ന് ഇ.പി ജയരാജൻ പറഞ്ഞു. പ്രതിഷേധിക്കുന്നവരെ മുഴുവൻ തല്ലിത്തകർത്ത് മുന്നോട്ട് പോകാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് രമേശ് ചെന്നിത്തല.
Read Moreആന കുസൃതികൾ
തൃപ്രയാർആന ഇടഞ്ഞോടി വാഹനങ്ങൾ തകർത്തു. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ശീവേലി എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞോടി വാഹനങ്ങൾ തകർത്തത്. എലിഫൻറ് സ്കൂളും പാപ്പാമാരും ചേർന്നാണ് ഇന്നലെ വൈകിട്ട് ആനയെ തളച്ചത്. അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനങ്ങൾ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടതിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. തൃപ്രയാർ തൃശ്ശൂർ റൂട്ടിൽ ഇതുമൂലം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പോലീസ് എത്തി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
Read More