പ്രഭാത വാർത്തകൾ2023 | ഡിസംബർ 20 | ബുധൻ | 1199 | ധനു 4 | ഉത്രട്ടാതി???➖➖➖© Copy rights reserved.ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.➖➖➖➖➖➖➖➖◾പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡു ചെയ്തതിനെതിരേ പാര്‍ലമെന്റ് സമ്മേളനം സമാപിക്കുന്ന വെള്ളിയാഴ്ച പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. പാര്‍ലമെന്റിലെ അതിക്രമം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനു പ്രതിപക്ഷ അംഗങ്ങളെയെല്ലാം സസ്പെന്‍ഡു ചെയ്തതു ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ◾കോണ്‍ഗ്രസ് അധ്യക്ഷന്‍ […]
Read Moreകൊവിഡ് ; ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണം
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ നിര്‍ദേശം നല്കി. ആരോഗ്യപ്രവർത്തകരും ആശുപത്രികളിൽ എത്തുന്ന രോഗികളും മാസ്ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. മാസ്ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും മുന്‍കരുതലായും രോഗ വ്യാപനം തടയാനും ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. കൊവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്ന് ഉന്നതതല യോഗം വിലയിരുത്തി. അനാവശ്യ ഭീതി വേണ്ടെന്നും കടുത്ത നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും യോഗം വ്യക്തമാക്കി.
Read Moreനെല്ലിയാമ്പതി ചുരം പാതയിൽ കാഴ്ചമറച്ച് പാഴ്ച്ചെടികൾ; യാത്ര ദുരിതത്തിൽ
നെല്ലിയാമ്പതി – പോത്തുണ്ടി റോഡിൽ ഇരുവശങ്ങളിലുമായി പാഴ്ച്ചെടികളും വള്ളിച്ചെടികളും വളർന്ന് എതിർ ദിശയിൽ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാതെ അപകടങ്ങൾ പതിവ് സംഭവമായി. പലതവണ വകുപ്പ് അധികാരികൾക്ക് പരാതിപ്പെട്ടിട്ടും അവർ ചെവി കൊള്ളുന്നില്ലെന്ന പരാതിയിലാണ് നെല്ലിയാമ്പതി മേഖല നിവാസികൾ. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ യാത്രക്കാർക്ക് യാത്ര ദുരിതമായിരിക്കുന്നു. കൂടാതെ പാതയുടെ മുകൽ വശത്തു നിന്നു പാതയിലേക്ക് താഴ്ന്ന് കിടക്കുന്ന പാഴ്ച്ചെടികളുടെയും മുൾച്ചെടികളുടെയും മുള്ളുകളുള്ള കൊമ്പുകളും വള്ളികളും കെഎസ്ആർടിസി യാത്രക്കാരായ പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കണ്ണിലും മുഖത്തും പരിക്ക് പറ്റുന്നു. […]
Read Moreഡ്രൈവിങ് പരിശീലനത്തിനിടെ വയോധികൻ കാറിൽ കുഴഞ്ഞുവീണു മരിച്ചു
കണ്ണൂര്‍ ഇരിട്ടിയില്‍ ഡ്രൈവിങ് പരിശീലനത്തിനിടെയാണ് വയോധികന്‍ കുഴഞ്ഞുവീണു മരിച്ചത്. നെടുമ്പുറംചാല്‍ സ്വദേശി ജോസ് (72) നെ മോട്ടോര്‍ വാഹനവകുപ്പിന്റെ വണ്ടിയില്‍ ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ എംവിഡി ടെസ്റ്റിനിടെയാണ് സംഭവം.
Read Moreചുരം റോഡിൽ കാട്ടാനക്കൂട്ടം
നെല്ലിയാമ്പതി ചുരം റോഡിൽ പതിനാലാം വളവിൽ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം റോഡിലൂടെ നടന്ന് സഞ്ചാരികൾക്ക് കൗതുക കാഴ്ചയൊരുക്കി. അരമണിക്കൂറോളം റോഡിൽ നിലയുറപ്പിച്ചെങ്കിലും പിന്നീട് ഉൾക്കാട്ടിലേക്ക് കയറിപ്പോവുകയായിരുന്നു.
Read Moreചൈനയില്‍ വന്‍ ഭൂകമ്പത്തിൽ നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോർട്ട്
ചൈനയില്‍ വടക്കുപടിഞ്ഞാറന്‍ ഗാങ്‌സു പ്രവിശ്യയിലാണ് ഭൂചലനത്തിൽ 120 പേര്‍ മരിച്ചത്. 250 ലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വന്‍നാശനഷ്ടമാണ് ഉണ്ടാക്കിയത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.
Read Moreവാർത്താകേരളം
19.12.2023 ക്രിസ്മസിന് മുൻപായി ഒരു മാസത്തെ ക്ഷേമ പെൻഷൻ കൂടി വിതരണം ചെയ്യും?️ഒരു മാസത്തെ സാമൂഹിക സുരക്ഷ, ക്ഷേമ പെൻഷൻ കൂടി വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും അല്ലാത്തവർക്ക് ബാങ്ക് അക്കൗണ്ടുകൾ വഴിയുമാണ് തുക ലഭ്യമാക്കുക. തൊള്ളായിരം കോടിയോളം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. പ്രതിഷേധം ശക്തമാക്കി എസ്എഫ്‍ഐ; ക്രിമിനലുകളെന്ന് ആവർത്തിച്ച് ഗവർണർ?️കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരേ പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. ഗവർണർ പങ്കെടുക്കുന്ന സെമിനാർ ആരംഭിക്കുന്നതിന് […]
Read Moreയുകെജി വിദ്യാർഥി ടിപ്പർ ഇടിച്ചു മരിച്ചു
കണ്ണൂർ മലപ്പട്ടത്താണ് അപകടം. ചൂളിയാട് കടവിലെ ഷംസുദ്ദീന്‍റെ മകൻ മുഹമ്മദ് ത്വാഹയാണ് മരിച്ചത്. സ്കൂളിൽ നിന്നു മടങ്ങി വരുമ്പോൾ മാതാവിന്‍റെ കൺമുന്നിൽ വച്ചാണ് കുട്ടിയെ ടിപ്പർ ഇടിച്ചിട്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
Read Moreവയനാട്ടിൽ കൂടല്ലൂരിൽ കർഷനെ കൊന്ന നരഭോജി കടുവ കൂട്ടിലായി
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് കോളനിക്കവലയിൽ കാപ്പിത്തോട്ടത്തിനടുത്ത് സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കടുവ കൂടുങ്ങിയത്. കർഷകനെ കൊന്ന് പത്താം ദിവസമാണ് കടുവ കൂട്ടിലകപ്പെട്ടത്. കടുവയെ കൊല്ലാതെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ.
Read Moreകീടനാശിനി തളിക്കാൻ ആളെ കിട്ടാനില്ല! ഡ്രോൺ മുഖേന കീടനാശിനി തളിക്കാൻ അനുമതിയുമില്ല!
ചുമലിൽ ഭാരം തൂക്കി നെൽപ്പാടങ്ങളിലൂടെ നടക്കേണ്ടതിനാലും കീടനാശിനികൾക്ക് രൂക്ഷ ഗന്ധമുള്ളതിനാലും കീടനാശിനി തളിക്കാൻ തൊഴിലാളികളെ കിട്ടാൻ ക്ഷാമം നേരിടുന്നതായി കർഷകരുടെ പരാതി. കൈകൊണ്ടും, ബാറ്ററിയിലും, പെട്രോൾ എൻജിനിലും പ്രവർത്തിക്കുന്ന കീടനാശിനി സ്പ്രയറുകൾ ലഭ്യമാണെങ്കിലും മറ്റു കാർഷികവൃത്തികളിൽ നിന്ന് വ്യത്യസ്തമായിആവശ്യത്തിന് സമയബന്ധിതമായി കീടനാശിനി തളിക്കാൻ ഉയർന്ന കൂലി നൽകിയാലും ആളെ കിട്ടുന്നില്ല. സ്വന്തമായി സ്പ്രേയർ വാങ്ങി ഒരു12 ലിറ്റർ സംഭരണ ശേഷിയുള്ള ഒരു ടാങ്ക് തളിക്കാൻ 60 രൂപ മുതൽ 70 രൂപ കരാർ നിരക്കിൽ തളിച്ചു നൽകുന്നവരുണ്ടെങ്കിലും […]
Read More