പാലക്കാട് രൂപതയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള മേലാർകോട് ഫൊറോനാതല സംഗമം ഇന്ന് മേലാർകോട് സെന്റ് ആന്റണീസ് പള്ളിയിൽ നടത്തും. വൈകീട്ട് 2.30ന് പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ കുർബ്ബാന അർപ്പിക്കും. ഇടവ വികാരിമാർ സഹകാർമ്മികരാകും. 4.30ന് ആരംഭിക്കുന്ന സംഗമം ബിഷപ് പീറ്റർ കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്യും. ഫൊറോനാ വികാരി ഫാ. സേവ്യർ വളയത്തിൽ അധ്യക്ഷനാകും. എകെസിസി ഫൊറോന സമിതി പ്രസിഡന്റ് ജോബ് ജെ. നെടുംകാടൻ, ആലത്തൂർ കാർമ്മൽ ആശ്രമത്തിലെ ഫാ. ജോബി […]
Read Moreവാർത്താകേരളം
16.12.2023 മുൻ മന്ത്രി കെ.പി. വിശ്വനാഥൻ അന്തരിച്ചു?️മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി വിശ്വനാഥൻ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ കല്ലായിൽ പാങ്ങന്‍റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. ഒരു അഭിഭാഷകൻ കൂടിയാണ് കെ.പി. വിശ്വനാഥൻ. യുവജന സംഘടനയായ യൂത്ത് കോൺഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവേശനം. പാർലമെന്‍റ് ആക്രമണം; മുഖ്യആസൂത്രകൻ അറസ്റ്റിൽ?️ […]
Read Moreവാർത്ത
➖➖➖➖➖➖➖➖◾മഞ്ചേരിയില്‍ തീര്‍ത്ഥാടകരുടെ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദ്, മുഹ്സിന, തെസ്നിമ, റൈസാ, മോളി എന്നിവരാണ് മരിച്ചത്. കിഴക്കേതലയില്‍നിന്ന് പുല്ലൂരിലേക്ക് പോകുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍ പെട്ടത്. നാലു കുട്ടികളും രണ്ടു സ്ത്രീകളുമാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. കര്‍ണാടകത്തില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. ◾മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവ കേരള സദസ് ബസിനുനേരെ ആലപ്പുഴയില്‍ കരിങ്കൊടി കാണിച്ച കെ എസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ […]
Read Moreരതീഷ് കണ്ണമ്പ്ര വധശ്രമ കേസ്: RSS പ്രവർത്തകരായ മുഴുവൻ പ്രതികളും കുറ്റക്കാർ: 22.6 വർഷം തടവും 5,60000/- രൂപ പിഴയും*
വടക്കഞ്ചേരി : കണ്ണമ്പ്രയിലെ രാഷ്ട്രീയ പകപോക്കലുകളുടെ ബാക്കിപത്രമായ പ്രമാദമായ രതീഷ് വധശ്രമ കേസിൽ പാലക്കാട് അഡീഷണൽ സബ് കോടതി വിവിധ വകുപ്പുകളിലായി മുഴുവൻ പ്രതികൾക്കും 22.6 വർഷം തടവും 5,60000/- രൂപ പിഴയും വിധിച്ചു. ഒമ്പത് പേരാണ് ഈ കേസിൽ പ്രതിപട്ടികയിൽ ഉള്ളത് 2013 സെപ്റ്റംബർ 08 നാണ് കേസിനാസ്പദമായ സംഭവമുണ്ടാവുന്നത്.കണ്ണമ്പ്ര കാവുപറമ്പിലെ ആൽത്തറയിൽ സുഹൃത്തുക്കളോടൊപ്പം ഇരുന്നിരുന്ന രതീഷിനെ അപ്രതീക്ഷിതമായി കടന്നു വന്ന ബിജെപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു..ശരീരമാസകാലം 21 വെട്ടേറ്റ് വീണു കിടന്ന രതീഷിനെ തൃശൂർ ആശുപത്രിയിൽ […]
Read Moreമന്ത്രി കെ. കൃഷ്ണൻകുട്ടി ശാരീരിക അസ്വസ്ഥതയിൽ ആശുപത്രിയിൽ
ശാരീരിക അസ്വാസ്ഥ്യത്തെതുടര്‍ന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ നിരീക്ഷണ വിഭാഗത്തിലാണ്.നവകേരള സദസില്‍ പങ്കെടുക്കാന്‍ ആലപ്പുഴയിലെത്തിയ മന്ത്രിക്ക് രാവിലെ ഹോട്ടല്‍ മുറിയില്‍വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ഡിഎംഒയെ വിവരം അറിയിച്ചതിനെ തുടർന്ന് കാര്‍ഡിയോളജിസ്റ്റ് ഡോക്ടർ എത്തി പരിശോധിക്കുകയായിരുന്നു.പ്രാഥമിക പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
Read Moreതൃശൂര്‍: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ.പി.വിശ്വനാഥന്‍ (83) അന്തരിച്ചു
. ഇന്ന് രാവിലെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ആരോഗ്യനില വഷളായിരുന്നു. കൊടകര, കുന്നംകുളം മണ്ഡലങ്ങളില്‍ നിന്ന് ആറ് തവണ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടു. ഉമ്മന്‍ചാണ്ടി, കെ.കരുണാകരന്‍ മന്ത്രിസഭകളില്‍ വനം മന്ത്രിയായിരുന്നു. 2005-ല്‍ ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്ന് വനംമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കുന്നംകുളത്ത് കല്ലായില്‍ പാങ്ങന്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രില്‍ 22ന് ജനിച്ച വിശ്വനാഥന്‍, പ്രാഥമിക […]
Read Moreഅതിജീവനയാത്ര ഇന്ന് ജില്ലയിൽ; വടക്കഞ്ചേരിയിൽ വൈകീട്ട് നാലിന്
കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർഗോഡുനിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന അതിജീവന യാത്ര ഇന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. രാവിലെ 9ന് മണ്ണാർക്കാട് എംഇഎസ് സ്കൂൾ പരിസരത്തുനിന്ന് വാഹനങ്ങളുടെ അകമ്പടിയോടുകൂടിയുള്ള യാത്രസ്വീകരണം നൽകും. ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് വടക്കഞ്ചേരി മന്ദ മൈതാനിയിൽ യാത്രയുടെ സമാപന സമ്മേളനം വടക്കഞ്ചേരി വികാരി ഫാദർ ജെയ്സൺ കൊള്ളന്നൂർ ഉദ്ഘാടനം ചെയ്യും.
Read Moreവനിതാ കമ്മിഷന്‍ സ്ത്രീ സുരക്ഷാ ജില്ലാ സെമിനാര്‍ ഇന്ന്
വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന സ്ത്രീ സുരക്ഷാ ജില്ലാ സെമിനാര്‍ ഇന്ന് രാവിലെ 11 ന് പുതൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പരിപാടി ഉദ്ഘാടനം ചെയ്യും. പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍ അധ്യക്ഷയാകും.
Read Moreവാർത്താകേരളം
ബുദ്ധികേന്ദ്രം മനോരഞ്ജന്‍, ആസൂത്രകന്‍ ലളിത് ഝാ?️ലോക്സഭാ ചേംബറിലേക്ക് അതീവ സുരക്ഷാസന്നാഹങ്ങൾ മറികടന്ന് പുതിയ സഭാമന്ദിരത്തിൽ യുവാക്കൾ കടന്നുകയറി പ്രതിഷേധിച്ച സംഭവത്തിൽ ആസൂത്രകന്‍ അധ്യാപകനായ ലളിത് ഝായെന്ന് സൂചന ലഭിച്ചതായി പൊലീസ്. സുരക്ഷാവീഴ്ചയുണ്ടായ സമയത്ത് ഇയാൾ പാർലമെന്‍റിന് പുറത്തുണ്ടായിരുന്നതായും ഇയാൾക്കായി ശക്തമായ തിരച്ചിൽ തുടരുന്നതായും പൊലീസ് അറിയിച്ചു. ആക്രമണത്തിന്‍റെ ബുദ്ധികേന്ദ്രം അറസ്റ്റിലായ ഡി. മനോരഞ്ജനാണെന്നാണ് പൊലീസ് പറയുന്നത്. ലളിത് ഝായ്ക്ക് നിർദേശം നൽകിയത് താനാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. നക്സൽ ഗ്രൂപ്പുകളുടെ രീതി തുടരുന്നയാളാണ് ഇയാളെന്നും പൊലീസ് പറയുന്നു. […]
Read Moreഅട്ടപ്പാടി വനമേഖലയില്‍ കഞ്ചാവ് തോട്ടം: അറുനൂറോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി
* പാലക്കാട് : പാലക്കാട് അട്ടപ്പാടി വനമേഖലയില്‍, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ തിരച്ചിലില്‍ കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്തി.ഭൂതയാറിലും, കുറുക്കത്തിക്കല്ലു ഊരിന് സമീപവുമാണ് വിളവെടുപ്പിന് പാകമായത് ഉള്‍പ്പെടെ അറുന്നൂറോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചത്. അഗളി എക്സൈസ് റേഞ്ച് ഓഫിസും, ജനമൈത്രി എക്സൈസ് സ്ക്വാഡും, പുതുര്‍ ഫോറസ്റ്റ് റേഞ്ച് പാര്‍ട്ടിയും സംയുക്തമായിട്ടാണ് മേലെ ഭൂതയാറില്‍ പുലര്‍ച്ചെ അതിസാഹസികമായി തിരച്ചില്‍ നടത്തിയത്.വിളവെടുപ്പിന് പാകമായ 176 കഞ്ചാവ് ചെടികളും, പുതുതായി വച്ച് പിടിപ്പിക്കുന്നതിന് നഴ്സറി പോലെ പരിപാലിച്ച് വളര്‍ത്തിയ 328 […]
Read More