വൈക്കം കുലശേഖരമംഗലം സ്വദേശി എസ്.സനീഷ് (37) ആണ് മരിച്ചത്. പുതുവത്സരാഘോഷത്തിനായി മൂന്നാറിൽ എത്തിയതായിരുന്നു ഇരുവരും. ഞായറാഴ്ച സനീഷ് ഫോർട്ടുകൊച്ചി സ്വദേശിനിയായ യുവതിയോടൊപ്പം മൂന്നാറിലെ ലോഡ്ജിൽ മുറിയെടുക്കുകയും രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുകയും ചെയ്തുവത്രേ. തിങ്കളാഴ്ച പുലർച്ചെ ശുചിമുറിയിൽ നിന്നും ശബ്ദം കേട്ട് വാതിൽ തുറന്നു നോക്കിയ യുവതിയാണ് കഴുത്തിൽ കുരുക്കുമായി സനീഷ് കിടക്കുന്നത് കണ്ടത്. തുടർന്ന് ലോഡ്ജിലെ ജീവനക്കാരെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സനീഷ് ഓട്ടോ ഡ്രൈവറാണ്.
Read Moreനെല്ലിയാംപതിയിലെ മാൻ പാറ തുറന്ന് കൊടുക്കണം
നെല്ലിയാമ്പതി: വിനോദ സഞ്ചാരികള്‍ക്ക് മുന്നില്‍ അടഞ്ഞുകിടക്കുന്ന മാന്‍പാറ വ്യൂപോയിന്റ് പുതുവര്‍ഷത്തില്‍ തുറന്നുകിട്ടുമെന്ന പ്രതീക്ഷയിലാണ് നെല്ലിയാമ്പതിക്കാര്‍. പശ്ചിമ ഘട്ട മലനിരകളിലെ ഉയരം കൂടിയ ഈ ഭാഗത്തു നിന്ന് പാലക്കാട് ജില്ലയിലേയും, തമിഴ്‌നാട്ടിലെയും വിദൂര കാഴ്ച്ചകള്‍ കാണാന്‍ കഴിയുന്നതിനാല്‍ നിരവധി സഞ്ചാരികളാണ് മാന്‍പാറയിലേക്ക് ജീപ്പ് യാത്ര നടത്തിയിരുന്നത്. നിരവധി സിനിമകള്‍ക്ക് ലൊക്കേഷന്‍ കൂടിയായിരുന്ന ഈ ഭാഗം പ്രശസ്തവുമാണ്.അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തിനകത്തു നിന്നും നെല്ലിയാമ്പതി എത്തുന്നവര്‍ കണ്ടിരിക്കേണ്ട സ്ഥലമെന്ന രീതിയില്‍ അടയാളപ്പെടുത്തിയ മാന്‍പാറ 2010 ലാണ് വനം വകുപ്പ് യാത്ര […]
Read Moreജപ്പാനിൽ വൻ ഭൂചലനം
ജപ്പാനിൽ സുനാമി മുന്നറിയിപ്പ്; ഇന്ത്യൻ എംബസി എമർജൻസി കൺട്രോൾ റൂം തുറന്നു. ജപ്പാന്റെ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി.
Read Moreപുതുവത്സരാഘോഷത്തിൽ റെയിൽവേ ട്രാക്കിലൂടെ സ്‌കൂട്ടർ ഓടിച്ച് കയറ്റാൻ ശ്രമം; പ്ലസ് വൺ വിദ്യാർത്ഥി ട്രെയിൻ ഇടിച്ച് മരിച്ചു
കോഴിക്കോട് കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി ട്രെയിൻ ഇടിച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്. ഗാന്ധിറോഡ് മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിലാണ് അപകടം. ട്രാക്കിലൂടെ സ്‌കൂട്ടർ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ആദിലും സ്‌കൂട്ടറും തീവണ്ടിയുടെ എൻജിനിൽ കുടുങ്ങി. ആദിലിനൊപ്പം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സ്കൂട്ടറിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നത്രെ.
Read Moreപുതുവത്സരാഘോഷം; ചെറായി ബീച്ചിലെ വെടിക്കെട്ടിൽ റിസോർട്ടിന് തീപിടിച്ചു
പുതുവത്സരാഘോഷത്തിന്റെഭാഗമായി നടന്ന വെടിക്കെട്ടിന് പിന്നാലെ എറണാകുളം ചെറായിയിൽ റിസോർട്ടിന് തീപിടിച്ചു. പുലർച്ചെ12 ന് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ചെറായി ബീച്ചിൽ വെടിക്കെട്ട് നടന്നതിൽ നിന്ന് ഉയർന്ന തീ സമീപത്തെ റിസോർട്ടിലെ റസ്റ്റോറന്റിന്റെ മേൽക്കൂരയിലാണ് കത്തിപ്പടർന്നത് . ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
Read Moreപ്രഭാത വാർത്തകൾ*_
?➖?➖?➖?➖?️➖?️ ?➖?➖?➖?➖?➖? ? കേരളീയം ?———————>>>>>>>>> പുതുവത്സരാശംസകൾ ?️ ഒമ്പത് ഐ.പി.എസുകാരെ സ്ഥലംമാറ്റിയും ഏഴു പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയും വി.ഐ.പി സുരക്ഷ വിഭാഗം ഡെപ്യൂട്ടി കമീഷണര്‍ ജി.ജയ്ദേവിന് റെയില്‍വേ പൊലീസ് എസ്.പിയുടെ അധിക ചുമതല നല്‍കിയും ആഭ്യന്തര വകുപ്പില്‍ അഴിച്ചുപണി.റെയില്‍വേ എസ്.പി കെ.എസ്. ഗോപകുമാറിനെ സാമ്പത്തിക കുറ്റകൃത്യവിഭാഗം (തിരുനന്തപുരം റേഞ്ച്) എസ്.പിയായി നിയോഗിച്ചു. കേരള പൊലീസ് അക്കാദമി അസി.ഡയറക്ടര്‍ (അഡ്മിനിട്രേഷൻ) ആര്‍. സുനീഷ് കുമാറിനെ വനിത-ശിശു സെല്‍ എ.ഐ.ജിയായി നിയമിച്ചു. ഇന്ത്യ റിസര്‍വ് ബറ്റാലിയൻ കമാൻഡന്‍റ് ഐശ്വര്യ […]
Read Moreപുതുവത്സരാഘോഷം അതിരുവിടരുത്
പാലക്കാട് : ജില്ലയിലെ പുതുവത്സരാഘോഷങ്ങള്‍ നല്ല രീതിയില്‍ നടത്തുന്നതിനും നിയന്ത്രിക്കുന്നതിനും ആഘോഷങ്ങള്‍ക്കിടയിലെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ജില്ലാ പോലീസ് പരിപൂര്‍ണ സജ്ജം.പുതുവത്സരാഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിനു മാത്രമായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ എട്ടു ഡിവൈഎസ്പി, 26 ഇൻസ്പെക്ടര്‍മാര്‍, 145 എസ്‌ഐമാര്‍, 1225 പോലീസുകാര്‍, 92 വനിതാ പോലീസുകാര്‍ എന്നിവരുള്‍പ്പെടെ 1500 പോലീസ് ഉദ്യോഗസ്ഥരെ ജില്ലയില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.ആഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിരീക്ഷിക്കുന്നതിനും ലഹരി പദാര്‌ഥങ്ങളുടെ ഉപയോഗം തടയുന്നതിനും പൊതു സ്ഥലത്തുള്ള മദ്യപാനം തടയുന്നതിനും വാഹന പരിശോധന […]
Read Moreസായാഹ്ന വാർത്തകൾ
??????????? 2023 | ഡിസംബർ 31 | ഞായർ | 1199 | ധനു 15 | മകം???????????????? ◾പുതുവല്‍സരാഘോഷത്തിന് ഒരുങ്ങി നാടും നഗരവും. കാര്‍ണിവെലുകളില്‍ ആര്‍പ്പുവിളികള്‍ മുഴങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മാത്രമല്ല, ബീച്ചുകളിലും മലയോരങ്ങളിലുമെല്ലാം നവവല്‍സരാഘോഷം. ചുരങ്ങളില്‍ ആഘോഷത്തിനു വിലക്കുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഗതാഗതം അടക്കമുള്ള കാര്യങ്ങളില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ◾പെട്രോള്‍ പമ്പുകള്‍ ഇന്നു രാത്രി എട്ടു മുതല്‍ നാളെ രാവിലെ ആറുവരെ […]
Read Moreപ്രഭാത വാർത്തകൾ
2023 | ഡിസംബർ 31 | ഞായർ | 1199 | ധനു 15 | മകം???➖➖➖© Copy rights reserved.ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.➖➖➖➖➖➖➖➖◾പിണറായി സര്‍ക്കാരിനെതിരേ ‘സമരാഗ്‌നി ജാഥ’യുമായി കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന ജാഥ ജനുവരി 21 നു കാസര്‍കോട്ടുനിന്ന് ആരംഭിക്കും. ഫെബ്രുവരി അവസാനത്തോടെ തിരുവനന്തപുരത്തു സമാപിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും. ജനുവരി 3, 4, 5 തീയതികളിലായി ജില്ലാ നേതൃയോഗങ്ങള്‍ […]
Read Moreപോത്തുണ്ടി ഇടതുക്കര കനാൽ ബണ്ടിൽ ചോർച്ച ; ജലവിതരണം താൽക്കാലികമായി നിർത്തി
പോത്തുണ്ടി അണക്കെട്ടിൽ നിന്നും ഇടതുകര കനാൽ വഴിയുള്ള ജലവിതരണം നിർത്തിവച്ചു. പോത്തുണ്ടി അണക്കെട്ടിൽ നിന്നും 500 മീറ്റർ അകലെയായി പ്രധാന കനാൽ ബണ്ടിൽ ചോർച്ച കണ്ടെത്തിയതോടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ഇടതുക്കര കനാൽ അടച്ചത്. ഇന്ന് മണൽ ചാക്കും മറ്റും ഉപയോഗിച്ച് കനാലിൽ ഉള്ള ചോർച്ച പരിഹരിച്ച് ഇന്ന് വൈകിട്ടോടെ വെള്ളം തുറന്നു നൽകുമെന്ന് ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു. അ
Read More