അറക്കപ്പൊടി കയറ്റി വന്ന ചരക്കു ലോറി തട്ടി വൈദ്യുത കമ്പികളും വൈദ്യുത കാലുകളും തകർന്നു. ചൊവ്വാഴ്ച പകൽ മുഴുവൻ നെന്മാറ ടൗണിൽ വൈദ്യുതി വിതരണം തടസപ്പെട്ടു, ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ചൊവ്വാഴ്ച പുലർച്ചെ മൂന്നിനായിരുന്നു നെന്മാറ ബസ് സ്റ്റാൻ്റിന് മുൻവശത്തായി പ്രധാന പാതയിൽ ലോറിയിലെ ചരക്കുകൾ കെട്ടിയ ടാർപ്പാളിനിൽ വൈദ്യുതി ലൈനുകൾ കുരുങ്ങിയത്. ഇതറിയാതെ ലോറി മുന്നോട്ടെടുത്ത ഡ്രൈവർ വൈദ്യുത ലൈനുകൾബന്ധിച്ചിരുന്ന വൈദ്യുത കാലുകൾ പൊട്ടിവീണതിനെ തുടർന്ന് വാഹനം റോഡരികിൽ നിറുത്തുകയായിരുന്നു. വൈദ്യുതി പ്രവഹിച്ചിരുന്ന വൈദ്യുത ലൈനുകൾ […]
Read Moreകേന്ദ്രവുമായി നടത്തിയ ചർച്ച ഫലം കണ്ടു; ട്രക്ക് സമരം പിൻവലിച്ച് ഉടമകൾ
ദില്ലി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയമത്തിനെതിരെ ട്രക്ക് ഉമകളുടെ സംഘടനകൾ നടത്തിയ സമരം പിൻവലിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പ്രശ്നങ്ങൾ അവസാനിച്ചെന്നും നിയമം ഉടൻ നടപ്പാക്കില്ലെന്നും ഉറപ്പ് കിട്ടിയെന്നും യോഗത്തിന് ശേഷം ട്രക്ക് ഉടമകൾ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് മുതൽ ജോലിക്ക് കയറാൻ ഡ്രൈവർമാർക്ക് നിർദേശം കൊടുത്തെന്നും ഉടമകൾ വ്യക്തമാക്കി. നിയമം നടപ്പാക്കുന്നതിന് മുൻപായി ബന്ധപ്പെട്ടവരുമായി വിശദമായി ചർച്ച നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി പ്രതികരിച്ചു. ചർച്ചകൾ തുടരാനാണ് യോഗത്തിൽ ധാരണ. […]
Read Moreപ്രഭാത വാർത്തകൾ…
2024 | ജനുവരി 3 | ബുധൻ | 1199 | ധനു 18 | ഉത്രം ◾പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു തൃശൂരില്‍. സ്ത്രീശക്തി മോദിക്കൊപ്പം എന്ന പേരില്‍ ബിജെപി നടത്തുന്ന സമ്മേളനത്തില്‍ മൂന്നു മണിക്കു മോദി പ്രസംഗിക്കും. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സിഎംഎസ് സ്‌കൂളിനു മുന്നില്‍ ഒരുക്കിയ വേദിയിലാണ് സമ്മേളനം. രണ്ടര മണിക്കൂറോളം അദ്ദേഹം തൃശൂരിലുണ്ടാകും. കൊച്ചിയില്‍നിന്ന് ഹെലികോപ്റ്ററില്‍ കുട്ടനെല്ലൂര്‍ ഹെലിപ്പാഡില്‍ പ്രധാനമന്ത്രി രണ്ടു മണിയോടെ എത്തും. തുടര്‍ന്നു റോഡ് മാര്‍ഗം തൃശൂരിലേക്കു പോകും. 2.15 […]
Read Moreവാർത്താകേരളം
[03.01.2024] കുട്ടികർഷകർക്ക് ആശ്വാസമായി 5 പശുക്കളെ നൽകുമെന്ന് മന്ത്രി ചിഞ്ചുറാണി; സഹായ ഹസ്തവുമായി നടൻ ജയറാമും രംഗത്ത്?️ഇടുക്കിയിൽ കുട്ടികർഷകരായ മാത്യുവിന്‍റേയും ജോർജിന്‍റേയും പതിമൂന്നു പശുക്കൾ വിഷബാധയേറ്റ് ചത്ത സംഭവത്തിൽ സഹായ ഹസ്തവുമായി മന്ത്രിമാരായ കെ. ചിഞ്ചുറാണിയും , റോഷി അഗസ്റ്റിനും. മാത്യുവിന്‍റേയും ജോർജിന്‍റേയും വീട്ടിലെത്തിയ മന്ത്രിമാർ ഇവർക്ക് അഞ്ചു പശുക്കളെ നൽകാമെന്ന് അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഇൻഷുറൻസ് ചെയ്ത പശുക്കളെ നൽകുമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു.3 പശുക്കളെ ദുരിതാശ്വാസ നിധിയിൽ നിന്ന് 15000 വീതമുള്ള ധനസഹായവും […]
Read Moreമിനി പമ്പ ഉണര്‍ന്നു; മംഗലം പാലത്ത് ശബരിമല തീര്‍ഥാടകരുടെ തിരക്ക്.
ബെന്നി വർഗിസ് വടക്കഞ്ചേരി : മൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷം മിനി പമ്പ എന്നറിയപ്പെടുന്ന മംഗലംപാലത്ത് വീണ്ടും ശബരിമല തീര്‍ഥാടകരുടെ തിരക്ക്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് കൂടുതലും. അയ്യപ്പ ഭക്തരുടെ വരവ് വര്‍ധിച്ചതോടെ മംഗലം പാലത്തെ ചിപ്സ് കച്ചവടക്കാരും വലിയ പ്രതീക്ഷയിലാണ്. കോവിഡ് വ്യാപനം, ശബരിമലയിലെ സ്ത്രീ പ്രവേശന പ്രശ്നം എന്നിവയെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷമായി തീര്‍ഥാടകര്‍ എത്തിയിരുന്നില്ല. ഇത് മേഖലയിലെ ചിപ്സ് വ്യാപാരത്തെ ഏറെ ദോഷകരമായി ബാധിച്ചിരുന്നു. മംഗലം പാലത്തെ ചിപ്സ് കടകളില്‍ ഒരു […]
Read Moreകോടികള്‍മുടക്കി സ്ഥാപിച്ച എ.ഐ. ക്യാമറകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നു*
റോഡ് നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴയീടാക്കാനായി കോടികള്‍മുടക്കി സ്ഥാപിച്ച എ.ഐ. ക്യാമറകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നു. കരാര്‍ കമ്പനിക്ക് കോടികളുടെ കുടിശ്ശികയാണ് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കാനുള്ളത്. പണമില്ലാത്തതിനാല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടും ഒരുമാസമായി കരാര്‍ കംമ്പനിയെ കെല്‍ട്രോണ്‍ തപാല്‍മാര്‍ഗം നോട്ടീസ് അയക്കുന്നില്ല.ക്യാമറയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതും നിയമലംഘനങ്ങളുടെ പിഴ ഏകോപിപ്പിക്കുന്നതുമായ കണ്‍ട്രോള്‍ റൂമുകള്‍ക്കും പൂട്ടുവീഴുകയാണ്. ലക്ഷങ്ങള്‍ വൈദ്യുതി കുടിശ്ശികയായതോടെയാണിത്. കെ.എസ്.ഇ.ബി. ബില്ല് കൊടുത്തിട്ടുണ്ടെങ്കിലും കമ്ബനിക്ക് ഇതുവരെ കുടിശ്ശികയടക്കാൻ കഴിഞ്ഞിട്ടില്ല.കരാര്‍പ്രകാരം വൈദ്യുതി കുടിശ്ശികയുള്‍പ്പെടെ നല്‍കേണ്ടത് കന്പനിയാണ്. എന്നാല്‍, സര്‍ക്കാര്‍ പണം കൊടുക്കാത്തതിനാല്‍ കമ്ബനിക്ക് അതിനു […]
Read Moreഅയിലൂർ പട്ടുക്കാട് പ്രതീഷ് (37) അന്തരിച്ചു
അയിലൂർ കരിങ്കുളം പട്ടുക്കാട് ചന്ദ്രന്റെ മകൻ പ്രദീഷ് (37) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വക്കാവ് വാതക ശ്മശാനത്തിൽ.
Read Moreപ്രഭാത വാർത്തകൾ… .
2024 | ജനുവരി 2 | ചൊവ്വ | 1199 | ധനു 17 | പൂരം ◾നാളെ തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. റോഡ് ഷോ നടത്തുന്ന റോഡുകള്‍ക്ക് ഇരുവശത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ചു. തേക്കിന്‍കാട് മൈതാനിയിലാണു മോദി പ്രസംഗിക്കുക. മൈതാനി സുരക്ഷാ സേനയുടെ നിരീക്ഷണത്തിലാണ്. രാവിലെ മുതല്‍ തൃശൂര്‍ സ്വരാജ് റൗണ്ടിലും കോളജ് റോഡിലും ഗതാഗതം നിരോധിക്കും. യാത്ര ദുഷ്‌കരമാകുമെന്നതിനാല്‍ തൃശൂര്‍ താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ […]
Read Moreവാർത്ത കേരളം
ഗവർണറുടെ കോലം കത്തിച്ചതിന് എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്?️പയ്യാമ്പലം ബീച്ചിൽ പപ്പാഞ്ഞി മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീയടക്കം പത്തുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്ന പയ്യാമ്പലം ബീച്ചിൽ പുതുവർഷ ആഘോഷത്തിന്‍റെ ഭാഗമായിട്ടാണു എസ്എഫ്ഐ ഗവർണറുടെ കോലം കത്തിച്ചത്. ഗവർണർക്കെതിരായ പ്രതിഷേധങ്ങളുടെ തുടർച്ചയാണെന്ന് എസ്എഫ്ഐ പ്രതികരിച്ചിരുന്നു. 30 അടി ഉയരമുള്ള കോലമാണ് കത്തിച്ചത്. സർവ്വകലാശാലകളിൽ സംഘപരിവാർ ശക്തികളെ തിരികി കയറ്റാൻ ശ്രമിക്കുന്നെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് എസ്എഫ്ഐ ഉയർത്തുന്നത്. സൗജന്യങ്ങൾ ഒഴിവാക്കണം; സംസ്ഥാനങ്ങൾക്ക് […]
Read More2023-ല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ 172. 19 കോടി രൂപയുടെ സ്വർണ വേട്ട നടന്നു
കേസുകളില്‍ അധികവും സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചു കടത്താനുള്ള ശ്രമമാണ് നടന്നത്. വസ്ത്രങ്ങളില്‍ തേച്ചുപിടിപ്പിച്ചും ഉപകരണങ്ങളിലൊളിപ്പിച്ചും മറ്റും സ്വര്‍ണം കടത്താനുള്ള ശ്രമവും നടന്നു. 163 പേരാണ് സ്വര്‍ണക്കടത്ത് കേസുകളില്‍ അറസ്റ്റിലായത്.
Read More