Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്July 15, 2024July 15, 2024
കേരളം

ക്ഷേമ പെൻഷനിലെയടക്കം കുടിശ്ശിക തീർപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചെങ്കിലും ഇതിനുള്ള പണം കണ്ടെത്തലൊരു ചടങ്ങാവുമോ?പ്രഖ്യാപന പ്രകാരം വിവിധ കുടിശ്ശികകള്‍ തീർക്കാൻ 22,000 കോടി രൂപ വേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്.

ക്ഷേമ പെൻഷനും ഡി.എയും ഒഴികെ അധിക പ്രഖ്യാപനങ്ങളും 2025 മാർച്ചിനുള്ളില്‍ തീർപ്പാക്കണം. കടമെടുപ്പ് പരിധിയിലടക്കം കേന്ദ്ര നിയന്ത്രണം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനം സ്വന്തം നിലക്ക് അധിക വരുമാനം കണ്ടെത്താതെ നിയമസഭയില്‍ നല്‍കിയ വാക്കുപാലിക്കാനാവില്ല. വിവിധ സേവനങ്ങള്‍ക്കുള്ള നിരക്കുകളില്‍ വർധന വരുമെന്ന ഭീതിയും നിലനില്‍ക്കുകയാണ്. ഇതു സംബന്ധിച്ച്‌ സെക്രട്ടറി തല സമിതി സർക്കാറിന് ശിപാർശ സമർപ്പിച്ചിട്ടുണ്ട്. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പകള്‍ സർക്കാറിന്‍റെ പൊതുകടത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ ഈ വർഷവും സംസ്ഥാനത്തിന്‍റെ കടപരിധിയില്‍ 5710 കോടിയുടെ കുറവുണ്ടാകുന്നുണ്ട്.

Read More
By ജോജി തോമസ്July 15, 2024July 15, 2024
കേരളം

മാലിന്യം നീക്കുന്നതിനിടയിൽ കാണാതായ ജോയിയുടെ മൃതദേഹം തകരപ്പറമ്പിലെ കനാലിൽ പൊന്തിവന്നു.

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയി (47) യുടെ മൃതദേഹം തകരപ്പറമ്പിലെ കനാലിൽ പൊന്തി. പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി കനാലിൽ നിന്നും മൃതദേഹം പുറത്ത് എടുത്തു. മൃതദേഹം തിരുവനന്തപുരംമെഡിക്കൽ കോളജിലേക്ക് മാറ്റി. ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും കൂടി മൂന്നാം ദിവസമായമായിരുന്നു.

Read More
By ജോജി തോമസ്July 15, 2024July 15, 2024
കേരളം

നെന്മാറ അവൈറ്റിസ് ആശുപത്രിയിൽ രാത്രികാല സ്കാനിംഗ് സൗകര്യം. ജനറൽ വാർഡ് സേവനങ്ങളിൽ മുറി വാടക നഴ്‌സിംഗ് സേവനങ്ങൾ തികച്ചും സൗജന്യം.

ഈവനിംഗ് സ്കാനിങ് സെൻ്ററിനു തുടക്കം കുറിച്ച് നെന്മാറ അവൈറ്റിസ് ആശുപത്രി. ആശുപത്രിയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് റേഡിയോളജി വിഭാഗത്തിലാണ് ഈ സേവനം ലഭിക്കുക. എംആർഐ, സിടി, ബോൺ ഡെൻസിറ്റി സ്‌കാൻ അഥവാ ഡിഇഎക്സ്എ സ്കാനിംഗിൽ അമ്പതു ശതമാനം ഇളവും ലഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വൈകുന്നേരം അഞ്ചുമുതൽ ഒമ്പതുമണി വരെയാണ് ഈ സൗകര്യം റേഡിയോളജി വിഭാഗത്തിൽ ഉള്ളത്. എല്ലാ വിഭാഗങ്ങളിലെയും ഒപി കൺസൾട്ടേഷന് അമ്പതുശതമാനം കിഴിവും ഏർപ്പെടുത്തിയിട്ടുണ്ട്. ജനറൽ വാർഡ് സേവനങ്ങളിൽ മുറി വാടക […]

Read More
By ജോജി തോമസ്July 14, 2024July 14, 2024
കേരളം

നെല്ലിയാമ്പതി ഫാമിൽ സന്ദർശകർക്ക് ഫീസ് ഏർപ്പെടുത്തി. മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് നിരക്ക്.

നെല്ലിയാമ്പതി ഫാമിൽ സന്ദർശകർക്ക് ഫീസ് ഏർപ്പെടുത്തി. നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിലാണ് സന്ദർശക ഫീസ് ഏർപ്പെടുത്തിയത്. മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 10 രൂപയും ആണ് നിരക്ക്. കഴിഞ്ഞ ഫെബ്രുവരിയിൽ കൃഷിമന്ത്രിയുടെ നെല്ലിയാമ്പതി ഫാം സന്ദർശനത്തോടനുബന്ധിച്ചാണ് ഉത്തരവ് ഇറങ്ങിയതെങ്കിലും സന്ദർശകർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തിയ ശേഷം ഫീസ് പിരിച്ചാൽ മതിയെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. ഇതെ തുടർന്നാണ് സന്ദർശകർക്ക് പ്രവേശന ഫീസ് സ്വീകരിക്കുന്നത് വൈകിയത്. എട്ടു വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശന ഫീസ് ഒഴിവാക്കിയിട്ടുണ്ട്

Read More
By ജോജി തോമസ്July 13, 2024July 13, 2024
കേരളം

പി.എസ്.സി. കോഴ വിവാദത്തെ തുടർന്ന് പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കി. ഇന്നു ചേർന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത്കോഴവാങ്ങിയെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടി. പ്രമോദ്കോട്ടൂളിയെ സി.പി.എം പ്രാഥമിക അം​ഗത്വത്തിൽനിന്ന് പുറത്താക്കി. ഇന്നു ചേർന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇയാളെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യും. പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് പ്രമോദ്കോട്ടൂളിക്കെതിരെ ഉയർന്ന ആരോപണം.

Read More
By ജോജി തോമസ്July 12, 2024July 12, 2024
കേരളം

സി.പി.എം നിയന്ത്രണത്തിലുള്ള മൂന്നാർ സർവീസ്സ് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട്.

2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. സി.പി.എം നിയന്ത്രണത്തിലുള്ള മൂന്നാർ സർവീസ്സ് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട്നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. മാക്സി മൂന്നാർ എന്ന കമ്പനിയുടെ മറവിൽ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. 2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റിലാണ് ഗുരുതര ക്രമക്കേടുകൾകണ്ടെത്തിയത്.

Read More
By ജോജി തോമസ്July 12, 2024July 12, 2024
കേരളം

പാലക്കാട് ചിറ്റൂർ ഗവ. കോളേജിലേക്ക് അതിഥി അധ്യാപക ഒഴിവ്

2024- 2025 അധ്യയന വർഷത്തിൽ സംസ്കൃതം വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. തൃശ്ശൂർ കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്ത നെറ്റ് /ജെ ആർ എഫ് /പി എച്ച് ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 18 ന് രാവിലെ 10.30 ന് കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ 04923 222347

Read More
By ജോജി തോമസ്July 12, 2024July 12, 2024
കേരളം

ചിറ്റൂർ ഗവൺമെൻറ് കോളേജിലേക്ക് അതിഥി അധ്യാപക ഒഴിവ് ഗ

2024- 2025 അധ്യയന വർഷത്തിൽ സംസ്കൃതം വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. തൃശ്ശൂർ കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്ത നെറ്റ് /ജെ ആർ എഫ് /പി എച്ച് ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മ 18 ന് രാവിലെ 10.30 ന് കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ 04923 222347

Read More
By ജോജി തോമസ്July 12, 2024July 12, 2024
കേരളം

കാഞ്ഞങ്ങാട് ചിത്താരി ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംങ്ങ് നടത്തിയ സംഭവത്തില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കാസര്‍കോട് ജില്ല കമ്മിറ്റി അന്വേഷണം നടത്തി പ്രിന്‍സിപ്പാളിന്റെ വിശദീകരണം തേടി.

പ്ലസ് ടു വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ചെരുപ്പ് ധരിച്ചതിന്റെ പേരിലാണ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതെന്ന് കുട്ടി പറയുന്നു. അടിയുടെ കാര്യം പുറത്ത് പറഞ്ഞാല്‍ ഇനിയും അടി കിട്ടുമെന്ന് മുതിര്‍ന്ന കുട്ടികള്‍ പറയുന്നത് വീഡിയോയില്‍ കാണാം. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.പള്ളിക്കര ബിലാല്‍ നഗര്‍ സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. എന്നാല്‍ മര്‍ദനമേറ്റ വിവരം കുട്ടി വീട്ടുകാരെ അറിയിച്ചില്ല കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടിക്ക് തലകറക്കം […]

Read More
By ജോജി തോമസ്July 11, 2024July 11, 2024
കേരളം

പെരുമ്പാവൂർ പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ട് പേടിച്ച് നിലവിളിച്ച് എട്ടു വയസുകാരി.

തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. നേരത്തെ വീഡിയോ കോൺഫറൻസിലുടെ ഹാജരാക്കിയപ്പോൾ കുട്ടി ഇയാളെ കണ്ട് തിരിച്ചറിഞ്ഞിരുന്നില്ല. ഈ സാഹചര്യ ത്തിലാണ് പ്രതിയെ നേരിട്ട് ഹാജരാക്കാൻ പെരുമ്പാവൂർ പോക്സോ കോടതി ആവശ്യപ്പെട്ടത്. പ്രതി ക്രിസ്‌റ്റൽ രാജിനെ കണ്ട കുട്ടി ഭയപ്പെട്ട് കരയുകയായിരുന്നു. തിരുവനന്തപുരം ചെങ്കൽ സ്വദേശി സതീഷ് എന്ന് വിളിക്കുന്ന ക്രിസ്‌റ്റൽ രാജ് ആണ് പ്രതി. 2023 സെപ്റ്റംബർ ഏഴിനായിരുന്നു കേസിനാസ്‌പദമായ സംഭവം. ഇതര സംസ്ഥാന തൊഴിലാളിയുടെ വീട്ടിലുറങ്ങികിടന്ന എട്ടു വയസുകാരിയെ ആണ് പ്രതി തട്ടിക്കൊണ്ട് […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous