By ജോജി തോമസ്
റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ 1,120 കോടി രൂപയുടെ ആസ്‌തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. മുംബൈയിലെ റിലയൻസ് സെൻ്റർ, ഒരു ഗസ്റ്റ് ഹൗസ്, ചില താമസസ്ഥലങ്ങൾ, ചെന്നൈയിലെ 231 പ്ലോട്ടുകൾ എന്നിവ കണ്ടുകെട്ടിയവയിൽപ്പെടുന്നു. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (ആർഎച്ച്എഫ്എൽ), റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡ് (ആർസിഎഫ്എൽ) എന്നിവയുടെ ഉടമസ്ഥതയിലുള്ളവയാണ് ഈ സ്വത്തുക്കൾ. അനിൽ അംബാനിയുടെ കമ്പനികൾക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൻ്റെ തുടർച്ചയായാണ് ഇഡിയുടെ നടപടി.
By ജോജി തോമസ്
കോട്ടയം റെയിൽവേ കാൻ്റീനിൽ തീപിടുത്തം. അതിവേഗം തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് ഉച്ചയോടെയാണ് സംഭവം. പാചകത്തിനിടെ ചട്ടിയിലെ എണ്ണയിൽ നിന്നും തീ ആളിപ്പടർന്നതാണ് അപകടത്തിന് കാരണമായത്. ജീവനക്കാരും, കാൻ്റീനിൽ ഭക്ഷണം കഴിക്കാനെത്തിയ ശബരിമല തീര്‍ത്ഥാടകരുമടക്കം നിരവധി പേർ ഈ സമയം കെട്ടിടത്തിൽ ഉണ്ടായിരുന്നു.
By ജോജി തോമസ്
