സംഭവത്തിൽ നദീം (26) നെ പൊലീസ് അറസ്റ്റ് ചെയ്തു. മെക്കാനിക്കായ നദീം ഒരു മാസം മുമ്പാണ് കലബുറഗിയിലെ ഷോറൂമിൽ നിന്ന് 1.4 ലക്ഷം രൂപയ്ക്ക് ഒലയുടെ ഇ-സ്കൂട്ടർ വാങ്ങിയത്. വാങ്ങി 1-2 ദിവസങ്ങൾക്കുള്ളിൽ തന്നെ വണ്ടിക്ക്തകരാറുകൾ കണ്ടെത്തി. വാഹനത്തിലും ബാറ്ററിയിലും തകരാറുകൾ പ്രകടമാവുകയും വണ്ടിയുടെ ശബ്ദം മാറുകയും ചെയ്തു. തുടർന്ന് തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഷോറൂമിലെത്തിയെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ല. നിരവധി തവണ ഷോറൂംസന്ദർശിച്ചെങ്കിലും പരാതികൾ പരിഹരിക്കപ്പെട്ടില്ല. ഇന്നലെ വീണ്ടും ഷോറൂമിലെത്തിയ നദീമും കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവുകളും തമ്മിൽ […]
Read Moreആന്‍റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനി മുതല്‍ നീലനിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
ഡ്രഗ്സ്കണ്‍ട്രോള്‍ വകുപ്പ്ആദ്യഘട്ടമായി 50,000 നീലകവറുകള്‍ തയാറാക്കി സംസ്ഥാനത്തെ സ്വകാര്യമെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കുന്നതിനാണ് പദ്ധതി. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയാറാക്കി അതില്‍ ആന്‍റിബയോട്ടിക് നല്‍കണം. സര്‍ക്കാര്‍ തലത്തിലെ ഫാര്‍മസികള്‍ക്കും ഇതേ പോലെ നീല കവറുകള്‍ നല്‍കും. അവരും നീല കവര്‍ തയാറാക്കി അതില്‍ ആന്‍റിബയോട്ടിക് നല്‍കേണ്ടതാണ്.
Read Moreമുണ്ടക്കൈ ദുരന്തത്തിൽ മാതാപിതാക്കളടക്കമുള്ള കുടുംബാംഗങ്ങൾ നഷ്ടമായ ചൂരൽമല സ്വദേശിയായശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ മരിച്ചു.
വയനാട് വെള്ളാരംകുന്നിൽ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന്മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമ്പലവയൽ ആണ്ടൂർ സ്വദേശിയാണ് ജെൻസൺ. ഇന്നലെ വൈകിട്ട് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിന് സമീപത്തായിരുന്നു അപകടം. ജെൻസൺ ആണ് വാഹനമോടിച്ചിരുന്നത്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല. തലയോട്ടിയുടെ പുറത്തും അകത്തുമായുണ്ടായ അനിയന്ത്രിതരക്തസ്രാവവും മരണത്തിന് കാരണമായി.ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും ശ്രുതിക്ക്നഷ്ടപ്പെട്ട്പ്പോൾ താങ്ങായി കൂടെയുണ്ടായിരുന്നത് ജെൻസൻ മാത്രമായിരുന്നു.
Read Moreനെന്മാറയിൽ ട്രാക്‌ടറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഇറിഗേഷൻ റിട്ട. അസിസ്‌റ്റൻ്റ് എൻജിനീയർ മരിച്ചു.
ട്രാക്ടർ സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചിറ്റലഞ്ചേരി ഉങ്ങിൻ ചുവട് പുത്തൻപുര വി. കൃഷ്ണൻകുട്ടി (72) ആണ് മരിച്ചത്. കഴിഞ്ഞദിവസം നെന്മാറ പേഴുംപാറയിൽ വച്ചായിരുന്നു അപകടം. ചാത്തമംഗലത്തെ കൃഷിയിടത്തിലേക്ക് പോകുമ്പോഴാണ് അപകടം. പോത്തുണ്ടി ഇറിഗേഷൻ വകുപ്പ് റിട്ട. അസിസ്റ്റൻറ് എഞ്ചിനീയർ ആണ്. മൃതദേഹം നെന്മാറ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രമണി. മക്കൾ: സൗമ്യ, ദിവ്യ, ധന്യ, വിഷ്ണു. മരുമക്കൾ: ഷിജു, ധീരജ്, അനൂപ്.
Read Moreനാക്; നെന്മാറ എൻഎസ്എസ് കോളേജ് എ പ്ലസ് ഗ്രേഡ് പ്രതീക്ഷയിൽ.
നാക് എ ഗ്രേഡ് മികവുമായി നെന്മാറ എൻഎസ്എസ് കോളേജ്. 57 വർഷത്തെ പാരമ്പര്യമുള്ള കോളജിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി എല്ലാവർഷവും വിവിധ വിഷയങ്ങളിൽ വിദ്യാർഥികൾ കോഴിക്കോട് സർവകലാശാലയുടെ റാങ്കുകൾ നേടിവരുന്നു. 90 ശതമാനത്തിലേറെ വിജയമാണ് കോളജിന് ലഭിക്കുന്നത്.ജില്ലയിലെ മികച്ച ഹരിത കാമ്പസുകളിൽ ഒന്നായി നെന്മാറ എൻഎസ്എസ് കോളജ് തെരഞ്ഞെടുക്കപ്പെട്ടു. ശാസ്ത്രം, കല എന്നിവയിലായി 12 ബിരുദ കോഴ്സുകളും, മൂന്ന് ബിരുദാനന്തര ബിരുദ കോഴ്സുകളിലുമായി 1480 വിദ്യാർഥികൾ ഇവിടെ പഠനം തുടരുന്നു. പ്രിൻസിപ്പൽ കെ.എ. തുളസിക്കൊപ്പം 67 അ […]
Read Moreകെ.പി. ലോറൻസ് സംശുദ്ധരാഷ്ട്രീയത്തിന്റെ പ്രതീകം: വി.എം. സുധീരൻ
കെ. പി. ലോറൻസ് അനുസ്മരണ സമ്മേളനം. രാഷ്ട്രീയം ജനനന്മയ്ക്കും അധികാരം ജനക്ഷേമത്തിനും എന്ന് വിശ്വസിച്ചിരുന്ന മഹത് വ്യക്തിയായിരുന്നു കെ. പി. ലോറൻസെന്ന് കെപിസിസി മുൻ പ്രസിഡന്റും മുൻ മന്ത്രിയുമായ വി.എം. സുധീരൻ പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവും മേലാർകോട് സ്വദേശിയുമായ കുറ്റിക്കാടൻ വീട്ടിൽ കെ.പി. ലോറൻസിന്റെ നാല്പത്തിയൊന്നാം ചരമദിനത്തോടനുബന്ധിച്ച് വടക്കഞ്ചേരി തേവർകാട് കൺവൻഷൻ സെന്ററിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു കെ.പി. ലോറൻസ്. സ്വാർഥതാത്പര്യങ്ങൾക്കായി നിലപാടുകളിൽ വെള്ളം ചേർക്കാത്ത […]
Read Moreറമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി ആറുവയസ്സുകാരി മരിച്ചു. പെരുമ്പാവൂരിലാണ് സംഭവം.
ചിറയത്തുവീട്ടിൽ മൻസൂറിന്റെ മകൾ നൂറ ഫാത്തിമയാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് വീട്ടിൽ മറ്റുകുട്ടികൾക്കൊപ്പം റമ്പൂട്ടാൻ കഴിക്കുന്നതിനിടെ അബദ്ധത്തിൽ കുരുവും വിഴുങ്ങുകയായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട് കുഴഞ്ഞുവീണ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചു. നൂറ ഫാത്തിമ യു.കെ.ജി. വിദ്യാർഥിനിയാണ്.
Read Moreതൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ.
ബാഗിനുള്ളിലാക്കിയാണ് മൃതദേഹം ഉപേക്ഷിച്ചത്. ഇന്ന് രാവിലെ 8.45 ഓടെയാണ് ബാഗ് കണ്ടെത്തുന്നത്. ഒരു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ്കണ്ടെടുത്തത്. സുരക്ഷാജീവനക്കാരാണ് മൃതദേഹം അടങ്ങിയ ബാഗ്കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഎഡിജിപി എം. ആർ. അജിത് കുമാറിന് അവധി അനുവദിച്ച് സര്‍ക്കാര്‍. വിവാദങ്ങള്‍ക്ക് പിന്നാലെ എഡിജിപി എം. ആര്‍.അജിത്ത്ര് കുമാർ അവധിയില്‍. സ്വകാര്യആവശ്യത്തിനായി ദിവസങ്ങള്‍ക്ക്മുന്‍പ് നല്‍കിയ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പ് അവധിക്ക് അനുമതി നല്‍കിയത്. നാലു ദിവസത്തേക്കാണ് അവധിയില്‍ പ്രവേശിച്ചത്.
എഡിജിപി എം. ആർ. അജിത് കുമാറിന് അവധി അനുവദിച്ച് സര്‍ക്കാര്‍. വിവാദങ്ങള്‍ക്ക്പിന്നാലെ എഡിജിപി എം. ആര്‍.അജിത്ത്കുമാര്‍ അവധിയില്‍. സ്വകാര്യആവശ്യത്തിനായി ദിവസങ്ങള്‍ക്ക്മുന്‍പ് നല്‍കിയ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പ് അവധിക്ക് അനുമതി നല്‍കിയത്. നാലു ദിവസത്തേക്കാണ് അവധിയില്‍പ്രവേശിച്ചത്. സെപ്റ്റംബര്‍ 14 മുതല്‍ 17വരെയാണ് അവധി.
Read Moreനടൻ വിനായകൻ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിൽ. വിമാനത്താവളത്തിലെ വാക്കുതർക്കത്തിനിടെ സി ഐ എസ് എഫ് ഉദ്യോഗസ്ഥർ മർദിച്ചതായി നടൻ്റെ പരാതി.
നടൻ വിനായകൻ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിൽ. വിമാനത്താവളത്തിലെ വാക്കുതർക്കത്തിനിടെ സി ഐ എസ് എഫ് ഉദ്യോഗസ്ഥർ മർദിച്ചതായി നടൻ്റെ പരാതി.
Read More