പാലക്കാട് വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. ബസ്സിലുള്ള പലർക്കും സാരമായി പരിക്കേറ്റു. തങ്കം ജംഗ്ഷനിലാണ് അപകടം നടന്നത്. തൃശ്ശൂർക്ക് പോകുന്ന സ്വകാര്യ ബസ്സും പാലുകടേക്ക് വരുന്ന കെഎസ്ആർടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ പല ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
Read Moreവയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനടക്കം സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന വൊളണ്ടിയര്‍മാര്‍ക്ക് യൂസേഴ്‌സ് കിറ്റ് (ടോര്‍ച്ച്, അംബ്രല്ല, റെയിന്‍കോട്ട, ഗംബൂട്ട് എന്നിവ) നല്‍കിയ വകയില്‍ 2 കോടി 98 ലക്ഷം രൂപ ചെലവായതായും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയാണ് ചെലവായത്. ഇതുപ്രകാരം 359 മൃതദേഹങ്ങള്‍സംസ്‌കരിക്കാനായി 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിതാശ്വാസക്യാമ്പിലുള്ളവര്‍ക്ക് വസ്ത്രം വാങ്ങാന്‍ 11 കോടി ചെലവിട്ടതായും സര്‍ക്കാര്‍ അറിയിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ കണക്കുകള്‍അറിയിച്ചത്. വൊളണ്ടിയര്‍മാരെ ദുരന്തമേഖലയിലേക്ക് കൊണ്ടുപോകുന്നതിനായി നാലു കോടി രൂപ ചെലവഴിച്ചു. സൈനികര്‍ക്കും […]
Read Moreകൊല്ലം മൈനാഗപ്പള്ളി കാർ അപകടത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ.
മൈനാഗപ്പള്ളി ആനൂർക്കാവിൽ ഇന്നലെ വൈകിട്ട് 5.45നായിരുന്നു സംഭവം. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) ആണ് മരിച്ചത്. ശാസ്താംകോട്ട പതാരത്ത് നിന്നാണ് ഇയാൾ പിടിയിലായത്. കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മൽ ആണ് പിടിയിലായത്. കാർ ഇടിച്ചയുടനെ വാഹനം നിർത്താൻ നാട്ടുകാർ ഡ്രൈവറായ അജ്മലിനോട് പറഞ്ഞെങ്കിലും ഇയാൾ അമിതവേഗത്തിൽ കാർ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോൾ മരിച്ചു. കുഞ്ഞുമോളെ ഇടിച്ച ശേഷം മറ്റൊരു സ്ഥലത്തും ഈ വാഹനം അപകടത്തിൽ പെട്ടു. അവിടെനിന്ന് അജ്മൽ ഓടി […]
Read Moreഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി; രക്തം വാര്‍ന്ന് യുവാവ് മരിച്ചു.കണ്ണൂർ ശിവപുരം കൊളാരിയിലാണ് സംഭവം.
വാഹനാപകടത്തില്‍പ്പെട്ട യുവാവ് രക്തം വാര്‍ന്ന് മരിച്ചു. ബൈക്ക് യാത്രക്കാരനായ കണ്ണൂര്‍ വിളക്കോട് സ്വദേശി റിയാസ്(38) ആണ് മരിച്ചത്. ഭാര്യവീട്ടിലേക്ക് വരുന്ന വഴി കാറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ നിര്‍ത്താതെ പോയതോടെ അരമണിക്കൂറോളം ഇയാള്‍ റോഡില്‍ കിടന്നു. പിന്നീട് നാട്ടുകാര്‍ എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാര്‍ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.
Read Moreഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിം കോടതി ജാമ്യം നൽകി
കൂടുതൽ കാലം ജയിലിൽ ഇടുന്നത് ശരിയല്ലെന്നു കോടതി പറഞ്ഞു. മദ്യനയ അഴിമതി കേസിലാണ് സി ബി ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. ജാമ്യം ലഭിച്ചതോടെ അദ്ദേഹം ജയിൽ മോചിതനാവും. ജയിലിലടച്ചിട്ടും അദ്ദേഹം മുഖ്യമന്ത്രി പദവി രാജിവച്ചിരുന്നില്ല.
Read Moreമലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് ഇരുവരും തൂങ്ങി മരിച്ചത്. ഒരു കയറിൽ ഇരുവരും കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹംകണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇരുവരും കുറച്ച് മാസങ്ങളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Read More