Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്September 6, 2024September 6, 2024
കേരളം

നെല്ലിയാമ്പതിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബംഗാളി തൊഴിലാളി സ്ത്രീക്ക് പരിക്ക്. ഇന്ന് പുലർച്ചെയാണ് സംഭവം.

വന്യമൃഗ ശല്യം കൂടുന്നതായി പരാതി.. നെല്ലിയാമ്പതിയിൽ ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ സീതാകുണ്ട് പോപ്‌സൺ എസ്റ്റേറ്റ് പുതുപ്പാടിയിൽ താമസിക്കുന്ന ജാനകി (47) എന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ പുറകിൽ കാട്ടു പന്നി ഓടിച്ചെന്നു ഇടിച്ചതിനെ തുടർന്നു താഴെ വീണ തൊഴിലാളിക്കു പരിക്കേറ്റു. പാടിക്ക് പുറത്ത് പാത്രം കഴുകുന്നതിനായി കുനിഞ്ഞു നിൽക്കുന്നതിനിടയിലാണ് കാട്ടുപന്നി ഓടിവന്ന് പിറകിൽ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അരയ്ക്കു താഴെയും കാലിനും സാരമായി പരിക്കേറ്റ തൊഴിലാളിയെ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം ജില്ലാ ആശുപത്രിയിലേക്ക് തുടർ ചികിൽസക്കായി […]

Read More
By ജോജി തോമസ്September 5, 2024September 5, 2024
കേരളം

സ്കൂളുകൾക്ക് ശനിയാഴ്ച പ്രവർത്തി ദിനം; അപ്പീൽ തള്ളി ഹൈക്കോടതി.

സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഏതാനും ആഴ്ചകൾക്ക്മുമ്പാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. ഈ ഉത്തരവിനെതിരായ അപ്പീലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്.  പ്രവൃത്തി ദിനങ്ങൾ സർക്കാരിന് ഏകപക്ഷീയമായി വർദ്ധിപ്പിക്കാൻ ആകില്ലെന്നും, പ്രവൃത്തിദിനങ്ങൾ വർദ്ധിപ്പിക്കുന്നതിൽ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവരുമായി ചർച്ച നടത്തണമെന്നും നിർദ്ദേശിച്ചായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്. ഇതിനെ തുടർന്നാണ് ബന്ധപ്പെട്ടവരുമായി ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പ്രവൃത്തി ദിനങ്ങൾ വർദ്ധിപ്പിച്ചതിലും, ശനിയാഴ്ച പ്രവൃത്തി ദിവസം ആക്കിയതിലും വലിയ പ്രതിഷേധമാണ് അധ്യാപക സംഘടനകളിൽ […]

Read More
By ജോജി തോമസ്September 4, 2024September 4, 2024
കേരളം

പാലക്കാട് ഗവ. പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ്, പാലക്കാട് ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് പ്രിൻസിപ്പൽ പി. സുരേഷ്ബാബു ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ് അധ്യക്ഷത വഹിച്ചു. പാലക്കാട് ഐ ഫൗണ്ടേഷൻ പിആർഒ ആർ . കെ . സന്തോഷ്, ജ്യോതി കൃഷ്ണ, പി. സാന്ദ്രമോഹൻ, എൻ. മണികുമാർ, പി. വി. വന്ദന, ജി. കെ. അക്ഷയ് കൃഷ്ണ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ ഇരുന്നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.

Read More
By ജോജി തോമസ്September 4, 2024September 4, 2024
കേരളം

തൃ​ശൂരിൽ​ എ​ച്ച്1​എ​ന്‍1 ബാ​ധി​ച്ച് 62 വ​യ​സു​കാ​രി മരിച്ചു. എ​റ​വ് സ്വദേശി മീ​ന​യാ​ണ് മ​രി​ച്ച​ത്.

തൃ​ശൂരിൽ​ എ​ച്ച്1​എ​ന്‍1 ബാ​ധി​ച്ച് 62 വ​യ​സു​കാ​രി മ​രി​ച്ചു. എ​റ​വ് സ്വ​ദേ​ശി മീ​ന​യാ​ണ് മ​രി​ച്ച​ത്. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ചത്. നാളെ​യാ​ണ് സം​സ്‌​കാരം.

Read More
By ജോജി തോമസ്September 3, 2024September 3, 2024
കേരളം

വൈദ്യുതിനിരക്ക് പരിഷ്കരണം: പാലക്കാട് ജില്ലാ തെളിവെടുപ്പ് നാളെ. പൊതുജനങ്ങൾക്കും നേരിട്ടെത്തി അഭിപ്രായം അറിയിക്കാം.. അറിയിക്കണം.👍

വൈദ്യുതിനിരക്ക് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച പരാതികളിന്മേൽ അഭിപ്രായങ്ങളും, നിർദേശങ്ങളും തേടുന്നതിനായുള്ള പൊതു തെളിവെടുപ്പ് നാളെ11-ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. തെളിവെടുപ്പിൽ പൊതുജനങ്ങൾക്കും നേരിട്ടെത്തി അഭിപ്രായം അറിയിക്കാം. തപാൽ മുഖേനയും kserc@ erckerala.org എന്ന ഇ-മെയിൽ മുഖേനയും 10-ന് വൈകീട്ട് അഞ്ചുവരെ അഭിപ്രായങ്ങൾ അറിയിക്കാം.

Read More
By ജോജി തോമസ്September 3, 2024September 3, 2024
കേരളം

പാമ്പ് കടിച്ചത് അറിഞ്ഞില്ല! കാലിലെ നീര് വീണു പരിക്കേറ്റെന്ന് കരുതി; വണ്ടിപ്പെരിയാറിൽ ആറാം ക്ലാസുകാരനാണ് ദാരുണാന്ത്യം.

വീണ് പരുക്കേറ്റ് കാല് ഉളുക്കി നീരുവന്നതെന്ന് കരുതി ചികിത്സയിലിരുന്ന ആറാം ക്ലാസുകാരൻ മരിച്ചു. കുട്ടി മരിച്ചത് പാമ്പുകടിയേറ്റ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് മരണകാരണം പാമ്പു കടിയേറ്റാണെന്ന് തിരിച്ചറിഞ്ഞത്. വണ്ടിപ്പെരിയാർ ഗവൺമെൻറ് യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയായ പശുമല എസ്റ്റേറ്റിൽ സൂര്യ (11) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ 27 ന് സ്കൂളിൽ വെച്ച് ഉണ്ടായ വീഴ്ചയിൽ സൂര്യയുടെ ഇടത് കാലിന് പരിക്കേറ്റിരുന്നു. കാലിന് നീര് വന്നതിനെ തുടർന്ന് പിന്നിട് സൂര്യ സ്കൂളിൽ പോകാതെ […]

Read More
By ജോജി തോമസ്September 3, 2024September 3, 2024
കേരളം

ചൂരൽകൊണ്ടുള്ള അടിയിൽ ഒൻപതുവയസ്സുകാരിയുടെ കൈവിരൽ ചതഞ്ഞു. ട്യൂഷൻ അധ്യാപിക അടിച്ചതാണെന്ന പരാതിയുമായി രക്ഷിതാക്കൾ ബാലാവകാശ കമ്മിഷനും ഹൊസ്ദുർഗ് പോലിസിലും പരാതി നൽകി.

കാഞ്ഞങ്ങാട് തീരദേശത്തെ യു.പി. സ്കൂളിലെ നാലാംതരത്തിൽ പഠിക്കുന്ന കുട്ടിയാണ് അടികൊണ്ട് ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടിയത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ട്യൂഷനുപോയി മടങ്ങിവന്ന കുട്ടിയുടെ വലതു പെരുവിരൽ ഒടിഞ്ഞിരിക്കുന്നതുകണ്ട് ചോദിച്ചപ്പോൾ ടീച്ചർ അടിച്ചതാണെന്ന്‌ പറഞ്ഞു. ഉടൻ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പെരുവിരൽ ചതഞ്ഞതായി ഡോക്ടർ പരിശോധന റിപ്പോർട്ടിലെഴുതി. കുട്ടിയുടെ പുറത്ത് ചൂരൽകൊണ്ട് അടിയേറ്റ പാടുകളുമുണ്ട്. ആശുപത്രി റിപ്പോർട്ട് സഹിതമാണ് മാതാപിതാക്കൾ ബാലാവകാശ കമ്മിഷന്‌ പരാതി നൽകിയത്. ചൊവ്വാഴ്ച കുട്ടിയുടെ മൊഴിയെടുക്കുമെന്ന് ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി.അജിത്കുമാർ പറഞ്ഞു.

Read More
By ജോജി തോമസ്September 3, 2024September 3, 2024
കേരളം

തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിൽ പോലീസിന് വീഴ്ച പറ്റിയെന്ന് വി.എസ്.സുനിൽകുമാർ.. പോലീസ് ആരുടേതെന്ന് ജനങ്ങൾ.

തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്നും പോലീസിന് വീഴ്ച പറ്റിയെന്നും വി.എസ് സുനിൽകുമാർ മാധ്യമങ്ങളോട് പറയുന്നു. എന്നാൽ പോലീസ് ആരുടേതെന്ന ചോദ്യവും ജനങ്ങൾക്കിടയിലുണ്ട്. സർക്കാരിനെ തള്ളിപ്പറയുന്നുവോ?

Read More
By ജോജി തോമസ്September 2, 2024September 2, 2024
കേരളം

വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ 6 പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു

നെന്മാറ വക്കാവ് സ്വദേശികളായ കളരിക്കൽ വീട് ശബരി(37), കളരിക്കൽ ( 29), കിഴക്കുംപാടം പ്രദീപ് ( 30), അയ്യപ്പൻകുന്ന് ജിത്തു (28), അയ്യപ്പൻകുന്ന് ശബരി(28), ആലംപാറ സുധിഷ് (28) എന്നിവർക്കാണ് പാലക്കാട് അഡീഷണൽ സെഷൻസ് ജഡ്ജ് സീമാ.സി.എം 8 വർഷവും 10 മാസവും കഠിന തടവും 33,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. കേസിനോട് അനുബന്ധിച്ച് 10 സാക്ഷികളെ വിസ്തരിച്ചു2018 ഏപ്രിൽ 28ന് രാത്രി 11:45ന് നെന്മാറ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം ഇരുചക്ര വാഹനത്തിൽ വന്ന […]

Read More
By ജോജി തോമസ്September 2, 2024September 2, 2024
കേരളം

എഡിജിപി എം. ആര്‍. അജിത് കുമാറിനെതിരായ പി. വി. അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി. സംസ്ഥാന പൊലീസ് മേധാവിയോട്ടാണ് റിപ്പോർട്ട് തേടിയത്.

ആരോപണങ്ങള്‍ പൊലീസ് ഉന്നതരെ കൂടാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയിലേക്ക് നീങ്ങുകയും അത് മുഖ്യമന്ത്രിയെയും ആഭ്യന്തരവകുപ്പിനെയും വെട്ടിലാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍. ആരോപണങ്ങളില്‍ വിശദീകരണം എന്ന നിലയ്ക്കാണ് റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ടിനു ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. ക്രമസമാധാനചുമതലയുള്ളഎഡിജിപിഅജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് പി.വി.അന്‍വര്‍ എഎല്‍എ വെളിപ്പെടുത്തിയത്. അജിത്കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ ആണെന്നും അദ്ദേഹത്തിന്റെ മാതൃക കുപ്രസിദ്ധനായ ദാവൂദ് ഇബ്രാഹിം ആണെന്നും അന്‍വര്‍ പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അജിത്കുമാര്‍ ആളുകളെ തല്ലിക്കുകയും കൊല്ലിക്കുകയും ചെയ്തിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous