Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്‌ എച്ച്‌ഒയെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. എസ്‌എച്ച്‌ഒയായകോഴിക്കോട്തൊട്ടില്‍പാലം സ്വദേശി ബിനു തോമസിനെയാണ് (52) ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

  • തലസ്ഥാനത്തെ ബിജെപി പ്രവർത്തകന്റെ മരണം അതീവദു:ഖകരമായെന്നും മരണത്തിന് ഇടയാക്കിയത് എന്താണെന്ന് അന്വേഷിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

  • സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞു !തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു!🌹

  • വയോധികനെ തെരുവുനായ കടിച്ചുകൊന്നു, ആക്രമണം റോഡരികിൽ ഉറങ്ങുമ്പോൾ. മംഗളൂരിലാണ് സംഭവം.

  • തദ്ദേശതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്കൂ‌ൾ അർധവാർഷിക പരീക്ഷാ തീയതിയിലും ക്രിസ്മസ് അവധിയിലും മാറ്റം വരുത്താൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടമായി ഡിസംബർ 15ന് ആരംഭിച്ച് 23ന് പൂർത്തിയാക്കി സ്‌കൂൾ അടയ്ക്കാനാണ് തീരുമാനം. തുടർന്ന് ജനുവരി അഞ്ചിനാകും സ്‌കൂൾ തുറക്കുക. അങ്ങനെയെങ്കിൽ കുട്ടികൾക്കു 12 ദിവസം അവധി ലഭിക്കും. വിദ്യാഭ്യാസ നിലവാരസമിതി യോഗത്തിലാവും അന്തിമതീരുമാനം എടുക്കുക.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്September 17, 2025September 17, 2025
കേരളം

മാർ ജേക്കബ്ബ് തൂങ്കുഴിയുടെ സംസ്‌കാരം തിങ്കളാഴ്‌ച കോഴിക്കോട് നടക്കും. മൃതദേഹം നിലവിൽ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഞായറാഴ്‌ച ഉച്ചക്ക് 12.15 ന് പുത്തൻപള്ളിയിൽ ഭൗതിക ദേഹം എത്തിക്കും. 3.30 ന് അവിടെ നിന്ന് വിലാപയാത്ര. വൈകിട്ട് 5 ന് ലൂർദ് കത്തീഡ്രലിൽ വിലാപയാത്ര എത്തി ചേരും. 7 ന് ലൂർദ് പള്ളിയിൽ ദിവ്യബലി. തിങ്കളാഴ്ച രാവിലെ 9.45 ന് ലൂർദ് പള്ളിയിൽ കബറടക്ക ശുശ്രൂഷ ആരംഭിക്കും. തുടർന്ന് കോഴിക്കോട്ടേക്ക് കൊണ്ടു പോകും. വൈകീട്ട് 3 ന് കോഴിക്കോട് ഹോം ഓഫ് ലൗ കല്ലറയിൽ കബറടക്ക ശുശ്രൂഷ. കബറക്കം വൈകീട്ട് നാലിന്.🌹🙏

Read More
By ജോജി തോമസ്September 17, 2025September 17, 2025
കേരളം

പ്രധാനമന്ത്രി മോദിയുടെ പിറന്നാൾ പള്ളിയിൽ ആഘോഷിക്കുമെന്ന് ബിജെപി പോസ്റ്റർ.. നിഷേധിച്ചും അപലപിച്ചും സെന്റ് ജോർജ് മുതലക്കോടം ഫൊറോന പള്ളി! പള്ളിക്ക് രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നും ഇടവക വികാരി !

Read More
By ജോജി തോമസ്September 17, 2025September 17, 2025
കേരളം

75-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി..💐 വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിലാണ്.

Read More
By ജോജി തോമസ്September 16, 2025September 16, 2025
കേരളം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ഉപകരണ പ്രതിസന്ധി! ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള ഉപകരണമില്ലെന്ന് സൂപ്രണ്ടിന് കാർഡിയോളജി വിഭാഗം മേധാവിയുടെ കത്ത്. കത്ത് വീണ്ടും വിവാദമാകുമോ?.

Read More
By ജോജി തോമസ്September 16, 2025September 16, 2025
കേരളം

പന്നിയങ്കര ടോളും നിർത്തണം! സർക്കാരിനോട് നിജസ്ഥിതി ആവശ്യപ്പെട്ട് ഹൈക്കോടതി. തൃശൂരിലെ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയിലാണ് നടപടി.

വടക്കുഞ്ചേരി മണ്ണുത്തി ആറുവരി ദേശീയപാതയിൽ മേൽപ്പാല നിർമാണം നടക്കുന്ന വാണിയംപാറ, കല്ലിടുക്ക്, മുടിക്കോട് ഭാഗങ്ങളിൽ ഗതാഗതകുരുക്ക് തുടരുന്ന സാഹചര്യത്തിൽ പന്നിയങ്കരയിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തി വെയ്പിക്കണമെന്നാവശ്യപ്പെട്ട് തൃശൂരിലെ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ ഹർജി നൽകി. ഗതാഗതക്കുരുക്കിന് പരിഹാരം കാണുംവരെ ടോൾ പിരിവ് നിർത്തിവെയ്ക്കണമെന്നാണ് ആവശ്യം. പാതയിൽ മേൽപ്പാലങ്ങളുടെ നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ സർവീസ് റോഡുകളുടെ ടാറിംഗ് താൽക്കാലികം മാത്രമാണ്. വീതി കൂട്ടി നല്ല രീതിയിലുള്ള ടാറിംഗല്ല നടത്തിയിട്ടുള്ളത്. പാത നിർമാണം പൂർത്തിയാകും […]

Read More
By ജോജി തോമസ്September 16, 2025September 16, 2025
കേരളം

വെടിയുണ്ടയുമായി സഹോദരങ്ങൾ അടക്കം നാലുപേർ അറസ്റ്റിൽ. പാലക്കാട് ടൗൺ നോർത്ത് പോലീസ് കൽപ്പാത്തി പുതിയപാലത്ത് നിന്നുമാണ് നാലു പേരെയും പിടികൂടിയത്.

ഒറ്റപ്പാലം ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമൻകുട്ടിയും ഉമേഷും മണ്ണാർക്കാട് സ്വദേശികളായ റാസിക്കും അനീഷും എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് പിടികൂടിയത്.കൽപ്പാത്തി പുതിയ പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.ഉമേഷിന്റെ പോക്കറ്റിൽ നിന്നുമാണ് 315 റൈഫിളിൽ ഉപയോഗിക്കുന്ന വെടിയുണ്ട കണ്ടത്

Read More
By ജോജി തോമസ്September 16, 2025September 16, 2025
കേരളം

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും..

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ചുള്ള ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. അതുവരെ ടോൾ വിലക്ക് സംബന്ധിച്ച ഉത്തരവ് തുടരുമെന്നും കോടതി ഉത്തരവിട്ടു. പ്രദേശത്തെ ഗതാഗത പ്രശ്നം, റോഡിന്റെ ശോചനീയസ്ഥ, നിർമാണ പ്രവർത്തികളുടെ പുരോഗതി എന്നിവയെ സംബന്ധിച്ചുള്ള ജില്ലാ കളക്‌ടറുടെ റിപ്പോർട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Read More
By ജോജി തോമസ്September 16, 2025September 16, 2025
കേരളം

വനിതാ കമ്മീഷന്‍ സിറ്റിങ്; 36 പരാതികള്‍ പരിഗണിച്ചു.

സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 36 പരാതികള്‍ പരിഗണിച്ചു. ഒരു പരാതി തീര്‍പ്പാക്കി. ഒരു പരാതിയില്‍ എസ്.പി റിപ്പോര്‍ട്ട് തേടി. രണ്ട് പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി നല്‍കി. 32 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. സിറ്റിങ്ങില്‍ ലഭിച്ച പരാതികളില്‍ ഗാര്‍ഹിക പീഡന പരാതികളാണ് അധികമെന്നും പുരുഷന്മാരുടെ ലഹരി ഉപയോഗം കാരണം വീടുകളില്‍ സ്ത്രീകള്‍ പീഡനത്തിരയാവുന്നുണ്ടെന്നും മഹിളാ മണി പറഞ്ഞു. ഇത്തരത്തിലുള്ള സ്ത്രീകളെ ചേര്‍ത്ത് […]

Read More
By ജോജി തോമസ്September 15, 2025September 15, 2025
കേരളം

ഒലിപ്പാറ-കോട്ടയം കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചില്ല!👇

നെന്മാറ, അയിലൂർ പഞ്ചായത്തിലൂടെ ഒലിപ്പാറ, കയറാടി, നെന്മാറ വഴി കോട്ടയത്തേക്കുള്ള സർവീസ് പുനരാരംഭിച്ചില്ല. വിവിധ തലത്തിലുള്ള ജനപ്രതിനിധികളും പൊതുജനങ്ങളും നിരന്തരം ആവശ്യപ്പെട്ടിട്ടും ഒലിപ്പാറ-കയറാടി-കോട്ടയം സർവീസ് മാത്രമാണ് കോവിഡ് കാലത്തിനു ശേഷം പുനരാരംഭിക്കാത്തത്. മലയോര കുടിയേറ്റ മേഖലയായ ഒലിപ്പാറയിൽ നിന്ന് രാവിലെ ആറിന് സർവീസ് ആരംഭിച്ച് രാത്രി 8:30ന് തിരിച്ചെത്തുന്ന രീതിയിലായിരുന്നു സർവീസ്. മേഖലയിലുള്ളവരുടെ വ്യാപാര, ചികിത്സ തുടങ്ങി നാട്ടിലുള്ള ബന്ധുക്കളെ വരെ സന്ദർശിക്കാനും അതിരാവിലെ തൃശ്ശൂർ എറണാകുളം ഭാഗത്തേക്ക് ജോലിക്ക് പോകുന്നവർക്കും തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് […]

Read More
By ജോജി തോമസ്September 15, 2025September 15, 2025
കേരളം

ക്ഷേത്രങ്ങളിൽ ഇനി രാഷ്ട്രീയകൊടി വേണ്ട ! കർശന നിർദ്ദേശവുമായി സംസ്ഥാന സർക്കാർ.

ക്ഷേത്രങ്ങളിലോ ക്ഷേത്ര പരിസരത്തോ രാഷ്ട്രീയ സംഘടനകളുടെ കൊടി-തോരണങ്ങളോ ചിഹ്നമോ അടയാളമോ വേണ്ടെന്ന് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച് ദേവസ്വം വകുപ്പ് ക്ഷേത്രങ്ങൾക്ക് കർശന നിർദ്ദേശം നൽകി. ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലുള്ളതും സർക്കാരിന്റെ സാമ്പത്തികസഹായം കൈപ്പറ്റുന്നതുമായ ക്ഷേത്രങ്ങൾക്കാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. ഏകവർണ പതാക, രാഷ്ട്രീയസംഘടനകളിലെ വ്യക്തികളുടെയോ ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെയോ ചിത്രം, മത -സാമുദായിക സ്പർധയുണ്ടാക്കുന്നതും വളർത്തുന്നതുമായ പ്രചാരണ സാധനങ്ങൾ എന്നിവ ക്ഷേത്രത്തിലോ പരിസരത്തോ പ്രദർശിപ്പിക്കരുതെന്നാണ് സർക്കാർ നിർദ്ദേശം.

Read More

Posts navigation

Older posts
Newer posts

Recent Posts

  • ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്‌ എച്ച്‌ഒയെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. എസ്‌എച്ച്‌ഒയായകോഴിക്കോട്തൊട്ടില്‍പാലം സ്വദേശി ബിനു തോമസിനെയാണ് (52) ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
  • തലസ്ഥാനത്തെ ബിജെപി പ്രവർത്തകന്റെ മരണം അതീവദു:ഖകരമായെന്നും മരണത്തിന് ഇടയാക്കിയത് എന്താണെന്ന് അന്വേഷിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
  • സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞു !തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു!🌹
  • വയോധികനെ തെരുവുനായ കടിച്ചുകൊന്നു, ആക്രമണം റോഡരികിൽ ഉറങ്ങുമ്പോൾ. മംഗളൂരിലാണ് സംഭവം.
  • തദ്ദേശതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്കൂ‌ൾ അർധവാർഷിക പരീക്ഷാ തീയതിയിലും ക്രിസ്മസ് അവധിയിലും മാറ്റം വരുത്താൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടമായി ഡിസംബർ 15ന് ആരംഭിച്ച് 23ന് പൂർത്തിയാക്കി സ്‌കൂൾ അടയ്ക്കാനാണ് തീരുമാനം. തുടർന്ന് ജനുവരി അഞ്ചിനാകും സ്‌കൂൾ തുറക്കുക. അങ്ങനെയെങ്കിൽ കുട്ടികൾക്കു 12 ദിവസം അവധി ലഭിക്കും. വിദ്യാഭ്യാസ നിലവാരസമിതി യോഗത്തിലാവും അന്തിമതീരുമാനം എടുക്കുക.

Archives

  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous