By ജോജി തോമസ്
പാലക്കാട് ധോണിയിൽ കാർ കത്തി നശിക്കുകയും കാറിനകത്ത് ഉണ്ടായിരുന്നയാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നാല് മണിയോടെയാണ് റോഡരികിൽ കാർ കത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീ അണയ്ക്കുകയായിരുന്നു. മുണ്ടൂർ വേലിക്കാട് റോഡിലാണ് സംഭവം. കാർ പൂർണമായി കത്തിനശിച്ചു. വേലിക്കാട് സ്വദേശി പോൾ ജോസഫി (62)ന്റെ താണ് കാർ. ആരാണ് കാറിനകത്ത് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല! മൃതദേഹം കാർ ഉടമയുടേതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യയാകാമെന്നും കരുതുന്നു.
By ജോജി തോമസ്
പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനത്തിനെതിരായ പരാതിയിൽ ഭയമില്ലെന്ന് പാട്ട് എഴുതിയ പ്രവാസിയായ ജി പി കുഞ്ഞബ്ദുള്ള. അശ്ലീലമൊന്നും താനെഴുതിയിട്ടില്ലെന്ന് കുഞ്ഞബ്ദുള്ള. പാട്ടെഴുതുന്നതിന് ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ടെന്നും പരാതിയെക്കുറിച്ച് പേടിയില്ലെന്നും ജി പി കുഞ്ഞബ്ദുള്ള പറഞ്ഞു.👇
പാട്ടിനെതിരെ ഏത് കോടതിയിൽ പോയാലും വാദിക്കാനായി കോൺഗ്രസിന്റെ വക്കീലൻമാർ റെഡിയാണെന്ന് കുഞ്ഞബ്ദുള്ള പറയുന്നു. നൂറ് കൊല്ലം പാരമ്പര്യമുള്ള പാർട്ടിക്ക് രണ്ട് വരി പാട്ട് താങ്ങില്ലേ എന്നും കുഞ്ഞബ്ദുള്ള പരിഹാസ രൂപേണ ചോദിച്ചു. പാട്ടല്ല, അയ്യപ്പൻ്റെ സ്വർണം കട്ടതാണ് യഥാർഥ പ്രശ്നമെന്ന് മുസ്ലീംലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം അഭിപ്രായപ്പെട്ടു. കട്ടതിൽ അവർക്ക് ഒരു പരാതിയുമില്ല. കട്ടുവെന്ന് പറഞ്ഞതിലാണ് പരാതി. പാട്ടല്ല, മോഷണമാണ് എൽഡിഎഫിനെ ബാധിച്ചതെന്നും പിഎംഎ സലാം പറഞ്ഞു.
Read More