Breaking News:
നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജനഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.
അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.
പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്
പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.