ഗതാഗത നിയമ ലംഘനങ്ങൾ കണ്ടാൽ ജനങ്ങൾക്ക് പൊലീസിനെ അറിയിക്കാം. ഇതിനുള്ള വാട്സ്ആപ്പ് നമ്പർ നൽകി കേരള പൊലീസ്. ഫെയ്സ്ബുക്കിലാണ് പൊലീസ് നമ്പർ പങ്കിട്ടത്. തീയതി, സമയം, സ്ഥലം, ജില്ല എന്നിവ സഹിതം നിയമ ലംഘനത്തിന്റെ ഫോട്ടോ, വീഡിയോ ജനങ്ങൾക്ക് അയക്കാമെന്നും പൊലീസ്. ജാഗ്രതൈ..😎
Read Moreഡിജിറ്റൽ അറസ്റ്റ് എന്ന പേരിലുള്ള പുതിയ തട്ടിപ്പുകൾക്കെതിരേ മുന്നറിയിപ്പ് നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ലെന്നും ഇന്ത്യയിൽ ഒരു അന്വേഷണ ഏജന്‍സിക്കും ഡിജിറ്റല്‍ അറസ്റ്റ് ചെയ്യാനാവില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. മൻ കി ബാത്തിന്റെ 115-ാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Moreപൂരം കലക്കിയതോ അതോ കലങ്ങിയതോ.? പൂരം വിവാദത്തിൽ എൽഡിഎഫി നുള്ളിൽ ഭിന്നാഭിപ്രായം.
വെടിക്കെട്ട് അൽപം വൈകുക മാത്രമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, തൃശൂർ പൂരം നടക്കേണ്ട പോലെ നടന്നില്ലെന്ന് ബിനോയ് വിശ്വം. അന്വേഷണം തുടരട്ടെയെന്നും ശേഷം പറയാമെന്നും മന്ത്രി കെ. രാജൻ.
Read Moreപി. ജയരാജന്റെ പുസ്തകം കത്തിച്ച സംഭവത്തിൽ 30 പിഡിപി പ്രവർത്തകർക്കെതിരെ കേസെടുത്തു.
അന്യായമായ സംഘംചേരൽ, മാർഗതടസം ഉണ്ടാക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് പിഡിപി പ്രവർത്തകർക്കെതിരെ നടക്കാവ് പോലിസ് കേസെടുത്തത്.
Read More1991 ല്‍ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ സിപിഎം ബിജെപി പിന്തുണ തേടിയെന്ന് സന്ദീപ് വാര്യർ.
1991 ല ചെയര്‍മാന്‍ എം.എസ് ഗോപാലകൃഷ്ണനെ പിന്തുണ അഭ്യര്‍ത്ഥിച്ച് ബിജെപി ജില്ലാ പ്രസിഡന്റിന് അയച്ച കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ച ആരോപണത്തിന് തെളിവായാണ് സന്ദീപ് വാര്യര്‍ കത്ത് പുറത്ത് വിട്ടത്.ചെയര്‍മാന്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഎമ്മിന്റെ എം എസ്.ഗോപാലകൃഷ്ണന്‍ ബിജെപി ജില്ലാ പ്രസിഡന്റ് ടി .ചന്ദ്രശേഖരന് നല്‍കിയ കത്താണ് സന്ദീപ് വാര്യർപുറത്തു വിട്ടത്. 1991-95 വരെ പാലക്കാട് മുന്‍സിപ്പാലിറ്റി സിപിഎം ഭരിച്ചത് ബിജെപി പിന്തുണയോടെയായിരുന്നു എന്നാണ് ചര്‍ച്ചയില്‍ സന്ദീപ്അഭിപ്രായപ്പെട്ടത്.
Read Moreചിറ്റിലഞ്ചേരി ജപമാലറാണി പള്ളിയിൽ പ്രധാന തിരുനാൾ ഇന്ന്.
നെന്മാറ : ചിറ്റിലഞ്ചേരി ജപമാലറാണി പള്ളിയിലെ ജപമാലറാണിയുടെയും, സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ഇന്നു നടക്കും. തിരുനാളിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് ഗോമതി സെന്റ് തോമസ് നഗര്‍ കുരിശുപള്ളിയില്‍ നിന്ന് ജപമാല പ്രദക്ഷിണം നടന്നു. തുടര്‍ന്ന് നടന്ന ഇടവക ദിനാചരണം മേലാര്‍കോട് സെന്റ് ആന്റണീസ് ഫെറോന പള്ളി വികാരി ഫാ. സേവ്യര്‍ വളയത്തില്‍ ഉദ്ഘാടനം ചെയ്തു.ഇന്ന് വൈകീട്ട് ജപമാലയും, തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും നടക്കും. ചടങ്ങുകള്‍ക്ക് റവ. ഫാ.ജോര്‍ജ്ജ് നരിക്കുഴി കാര്‍മികത്വം വഹിക്കും. തിങ്കളാഴ്ച കാലത്ത് മരിച്ചവര്‍ക്കുവേണ്ടി […]
Read Moreഗന്ധർവ്വകവി വയലാർ രാമവർമ്മയുടെ ഓർമ്മദിനം ഇന്ന് ഒക്ടോബർ 27. ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി…. എനിക്കി്നിയൊരു ജന്മം കൂടി… ഈ നിത്യഹരിതമാം ഭൂമിയിൽ…
വയലാർ എഴുതി ✍️ ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി…. എനിക്കി്നിയൊരു ജന്മം കൂടി… ഈ നിത്യഹരിതമാം ഭൂമിയിൽ………. മതിയാകും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ”?കൊതി തീരും വരെ ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ”?* 47 വയസ്സിന്റെ അകാലത്തിൽ പൊലിഞ്ഞുപോയ മലയാളത്തിന്റെ പ്രിയ കവി വയലാറിന്റെ അഭിലാഷമായിരുന്നോ ആ പാട്ടിലൂടെ അദ്ദേഹം നമ്മളോടു് പറഞ്ഞത്.? അറിയില്ല!! ഒന്നറിയാം ഒരു പുരുഷായുസ്സിൽ എഴുത്തീർക്കാൻ പറ്റാത്തയത്രയും കവിതകളും ഗാനങ്ങളും ചുരുങ്ങിയ കാലത്തിനുള്ളിൽ എഴുതുകയും അത് കേരളം നേഞ്ചോട് ചേർക്കുകയും […]
Read Moreകിടപ്പുമുറിയിൽ അഴിച്ചുവെച്ച സ്വർണാഭരണം മോഷണം പോയതായി പരാതി.
നെന്മാറ : കിടപ്പുമുറിയിൽ അഴിച്ചു വച്ച സ്വർണാഭരണം കളവു പോയതായി പരാതി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെക്കും ഇടയിലുള്ള സമയത്താണ് സ്വർണാഭരണം കളവ് പോയതായി നെന്മാറ പോലീസിൽ പരാതി ലഭിച്ചത്. കയറാടി മണ്ണാങ്കുളമ്പ് വീട്ടിൽ അനീസിന്റെ ഭാര്യ ഷിജിതയുടെ ആഭരണമാണ് കളവുപോയത്. കിടപ്പുമുറിയിലെ കട്ടിലിനു സമീപത്തെ ജനലിനു സമീപം അഴിച്ചുവെച്ച നാലേ മുക്കാൽ പവനോളം വരുന്ന സ്വർണാഭരണമാണ് നഷ്ടപ്പെട്ടത്. നെന്മാറ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വിരലടയാളം വിദഗ്ധരും […]
Read More‘വഴിയിടം’ വിശ്രമകേന്ദ്രം വഴിയാധാരമായി. വഴിയോരങ്ങളിൽ വിശ്രമിക്കാനും പ്രാഥമികസൗകര്യങ്ങൾ നിറവേറ്റുന്നതിനുമായി നെന്മാറ എൻഎസ്എസ് കോളേജിന് സമീപം തുടങ്ങിയ വഴിയിടം വിശ്രമ കേന്ദ്രമാണ് പ്രവർത്തനരഹിതമായി.
ജോജി തോമസ് മംഗലം – ഗോവിന്ദാപുരം പാതയിലെ നെന്മാറ എൻ.എസ്.എസ്. കോളേജിനുസമീപമുള്ള ശൗചാലയം പഴനി ഗുരുവായൂർ ശബരിമല ദീർഘദൂര യാത്രക്കാർക്ക് ആശ്വാസമായിരുന്നു. സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് എല്ലാവർക്കും മേലാർകോട് ഗ്രാമപ്പഞ്ചായത്തിന്റെ പദ്ധതി ഫണ്ട് ഉപയോഗിച്ച് ശൗചാലയവും കടമുറികളുമായി നിർമിച്ചത്. നിർമാണം പൂർത്തിയായി ഒരു വർഷത്തിനുശേഷമാണ് പ്രവർത്തനം തുടങ്ങിയത്. ശൗചാലയത്തിലെ ജലവിതരണക്കുഴലുകളിൽ മരത്തിന്റെ വേരുകൾ കയറിയതിനാൽ ജലവിതരണം തടസ്സപ്പെട്ടതിനാലാണ് കേന്ദ്രം അടച്ചിട്ടതെന്നും, നന്നാക്കുന്നതിന് കരാർനടപടി പൂർത്തിയായിട്ടുണ്ടെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ടി. വത്സല പറഞ്ഞു. ഇതിനിടയിൽ നിർമാണത്തിലെ […]
Read More