എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി. പി. ദിവ്യക്കെതിരെയുള്ള മുൻകൂർ ജാമ്യ ഹർജിയാണ് തള്ളിയത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി നിസാർ അഹമ്മദാണ് വിധി പ്രസ്താവിച്ചത്.
Read Moreസംസ്ഥാനത്ത് സ്വര്‍ണവില സർവകാല റെക്കോർഡിലേക്ക്; പവന് 59,000 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചു.
സംസ്ഥാനത്ത് സ്വര്‍ണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഉടനെ തന്നെ പവനെ 60,000 തൊടുമെന്ന് സൂചന നല്‍കി സ്വര്‍ണവിലയിൽ ഇന്നും വർധന. ഇന്ന് പവന് 60രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 59,000 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചു. 7375 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
Read Moreനെല്ലിയാമ്പതി ചുരംറോഡിൽ പതിനാലാംവളവിലെ വ്യൂ പോയിൻ്റിനു സമീപത്തു സ്ഥാപിച്ച വേസ്റ്റ്ബിന്നിൽ കൈ യിട്ടുവാരാൻ കുരങ്ങുകൾ ശ്രമിക്കുന്ന ദൃശ്യം. വിനോദസഞ്ചാരികൾ ഉപേക്ഷിക്കുന്ന ഭക്ഷണപദാർഥങ്ങൾ കൈക്കലാക്കാനുള്ള വിഫലശ്രമത്തിലാണ് വാനരപ്പട. കുരങ്ങുകളെ പേടിച്ച് ബിന്നിനു സമീപത്തേക്കു പോകാനാകാത്ത അവസ്ഥയുമുണ്ട്. ബൈജു നെന്മാറ പകർത്തിയ ദൃശ്യം.
വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടം. പടക്കം പൊട്ടിയതിന്‍റെ തീപ്പൊരി പടക്കശാലയിലേക്ക് വീണാണ് അപകടം. 10 പേരുടെ നില അതീവ ഗുരുതരം.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യംകെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ. അഞ്ഞൂറ്റമ്പലം വീരർകാവ് കമ്മിറ്റി പ്രസിഡന്‍റും സെക്രട്ടറിയുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്.പടക്കം പൊട്ടിയതിന്‍റെ തീപ്പൊരി പടക്കശാലയിലേക്ക് വീണാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ154 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 10 പേരുടെ നില അതീവ ഗുരുതരം.
Read Moreതെങ്ങിൽ നിന്ന് വീണ് മരിച്ചു.
നെന്മാറ പയ്യാങ്കോട് സോമനാണ് (59) മരിച്ചത്. തിങ്കളാഴ്ച കാലത്ത് ഒൻപതിന് മേലാർകോട് വലതലയിൽ വെച്ചാണ് സംഭവം. തേങ്ങ ഇടുന്നതിനായി തെങ്ങ് കയറുന്നതിനിടെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ നെന്മാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച. ഭാര്യ: കുഞ്ചിദേവി. മക്കൾ: സുനിൽ കുമാർ( ദക്ഷിണാഫ്രിക്ക), സുമ.
Read Moreമുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു.
വാമനപുരത്താണ് സംഭവം. സ്കൂട്ടർ യാത്രക്കാരിയെ രക്ഷപ്പെടുത്തുന്നതിനായി ബ്രേക്ക് ചെയ്തതോടെയാണ് വാഹനവ്യൂഹത്തിലെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. അഞ്ചു വാഹനങ്ങളോളം കൂട്ടിമുട്ടി അപകടമുണ്ടായി.
Read Moreപൂരനഗരിയിൽ പോയത് ആംബുലൻസിലല്ല! കാറിലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
പൂരനഗരിയിൽ പോയത് ആംബുലൻസിലല്ല! കാറിലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂരം കലക്കിയ സംഭവം സിബിഐ അന്വേഷിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
Read Moreപാലക്കാട് തേങ്കുറിശ്ശി ദുരഭിമാന കൊല; പ്രതികൾക്ക് ജീവപര്യന്തവും അര ലക്ഷം രൂപ പിഴയും. വിധിയിൽ അതൃപ്തിയുണ്ടെ ന്ന് അനീഷിന്റെ ഭാര്യ ഹരിത.
പാലക്കാട് തേങ്കുറിശ്ശിയിൽ നടന്ന ദുരഭിമാന കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തവും അര ലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധിച്ചത്. വിധിയിൽ അതൃപ്തിയുണ്ടെന്നും അപ്പീലിന് പോകുമെന്നും അനീഷിന്റെ ഭാര്യ ഹരിത.
Read Moreബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലെ സ്റ്റീൽ പൈപ്പു കൊണ്ടുള്ള ഇരിപ്പിടം ഒഴിവാക്കാൻ സർക്കാർ ഉത്തരവിറക്കി.
കൊടുങ്ങല്ലൂർ സ്വദേശി സി.എസ്. തിലകൻ തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷിന് നൽകിയ പരാതിയെ തുടർന്നാണ് നടപടി. ബസ്കാത്തിരിപ്പുകേന്ദ്രങ്ങളിലെത്തുന്നവർക്ക് ഇരിക്കാൻ പൈപ്പ് മാറ്റി പകരം സംവിധാനമൊരുക്കണമെന്ന് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
Read More