റബർ വില കിലോഗ്രാമിനു 200 രൂപയിൽ നിന്നു താഴാതെ നിലനിർത്താൻ വിൽപന നിർത്തിവയ്ക്കാനുള്ള തീരുമാനവുമായി കർഷകർ. ഷീറ്റ് വില 200 രൂപയിൽ കുറയുന്ന സാഹചര്യത്തിൽ റബർ വിൽപന നടത്താതിരിക്കാനാണു റബർ ഉൽപാദക സംഘം ദേശീയ കൂട്ടായ്മയുടെ (എൻസി ആർപിഎസ്) തീരുമാനം. ആർഎസ്എസ്-4 ഷീറ്റ് റബർ വില അടിസ്ഥാന വിലയായ 180 രൂപയിൽ എത്തിയതോടെ വ്യാപാരികൾ മാർക്കറ്റിൽ നിന്നു വിട്ടു നിന്നതോടെ വില ഉയരുന്ന സാഹചര്യത്തിലാണു കർഷകരുടെ തീരുമാനം.
Read MoreCPMന്റെ പത്തനംതിട്ട ഫേസ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസിൽ പരാതി നൽകാതെ പാർട്ടി. ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തിട്ടില്ല എന്നതാണ് സൂചന.
CPMന്റെ പത്തനംതിട്ട ഫേസ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസിൽ പരാതി നൽകാതെ പാർട്ടി. ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തിട്ടില്ല എന്നതാണ് സൂചന.
Read Moreഎസ്ഐ ചമഞ്ഞ് വ്യാപാരികളില്‍ നിന്നും പണം തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു.
പയ്യന്നൂര്‍, തളിപ്പറമ്പ് മേഖലകളിലെ വ്യാപാരികളിൽ നിന്ന് പണം തട്ടിയ ചവനപ്പുഴ സ്വദേശി ജെയ്സൻ ആണ് പിടിയിലായത്. പയ്യന്നൂരിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് പണം തട്ടിയെടുക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. സമാന രീതിയിൽ തളിപ്പറമ്പിൽ തട്ടിപ്പ് നടത്തുന്നതിനിടെയാണ് ഇയാൾ ഞായറാഴ്ച പിടിയിലായത്. കഴിഞ്ഞ ദിവസം ഹൈവേ പോലീസ് ചമഞ്ഞ് പയ്യന്നൂരിലെ മെഡിക്കൽ ഷോപ്പിൽ എത്തിയ ഇയാൾ ഫാർമസിയിൽ ഇരുന്ന യുവതിയോട് 410 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോൾ തന്നെ എടുത്ത് തിരിച്ചുതാരം എന്ന് പറഞ്ഞാണ് പണം കൈക്കലാക്കി കടന്നുകളഞ്ഞത്.
Read Moreമുനമ്പം ജനതക്ക് ഐക്യദാർഢ്യവുമായി നെന്മാറ ക്രിസ്തുരാജ ഇടവകാംഗങ്ങൾ.
വഖഫ് ബോർഡിന്റെ ഭൂമികൈയേറ്റത്തിന്റെ ഇരകളായ മുനമ്പം ജനത നടത്തുന്ന സമാനതകളില്ലാത്ത അതിജീവന സമരപോരാട്ടത്തിന് എകെസിസി യുടെ നേതൃത്വത്തിൽ നെന്മാറ ക്രിസ്തുരാജ പള്ളി ഇടവക ഐക്യദാർഢ്യം അറിയിച്ചു. വിലകൊടുത്ത് ആധാരം ചെയ്തു വാങ്ങിയ സ്ഥലത്ത് തലമുറകളായി താമസിക്കുന്ന മുനമ്പം നിവാസികളെ വഖഫ് നിയമത്തിന്റെ മുൾമുനയിൽ നിർത്തി റവന്യൂ അവകാശങ്ങൾ നിഷേധിച്ചു എന്ന കുടിയിറക്കുന്ന ഭീഷണിക്കെതിരെ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സമരം വികാരി ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജോജി തോമസ് കുറ്റിക്കാടൻ അധ്യക്ഷനായി. സുജി […]
Read Moreആലപ്പുഴക്കാരിക്ക് തേങ്ങ തിന്നാൻ മോഹം..കഴിച്ചതോ എലി വിഷം ചേർത്ത തേങ്ങ! 15 കാരിക്ക് ദാരുണാന്ത്യം.
എലിശല്യത്തെ തുടർന്ന് വിഷം ചേർത്ത് വച്ചിരുന്ന തേങ്ങാ കഷ്ണം കഴിച്ച് 15കാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ തകഴി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിൽ എലിയുടെ ശല്യത്തെ തുടർന്ന് വിഷം ചേർത്ത തേങ്ങാ കഷ്ണം വച്ചിരുന്നു. ഇത് അറിയാതെ എടുത്ത് കഴിക്കുകയായിരുന്നു കുട്ടി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read Moreപതിനാലുകാരിയെ ചട്ടുകം വച്ച് പൊളിച്ചു. വീട്ടിൽ പറയാതെ ഉത്സവത്തിനു പോയതിൽ പ്രകോപിതയായാണ് ചെറിയമ്മയാണ് പൊള്ളലേൽപിച്ചത്.
ചെറിയമ്മ ചട്ടുകം ചൂടാക്കി പൊ ള്ളിച്ചതായി പരാതി. അമ്മയുടെ സഹോദരി ചട്ടുകം ചൂടാക്കി കയ്യിലും കാലിലും പൊള്ളിച്ചതായാണു മീനാക്ഷിപുരം പൊലീസ് സ്‌റ്റേഷനിലെത്തി കുട്ടി പരാതി നൽകിയത്. ഇന്നലെ രാവിലെയാണു സംഭവം. കഴിഞ്ഞദിവസം സ്കൂളിൽ പോയ കുട്ടി വീട്ടിൽ പറയാതെ ഉത്സവത്തിനു പോയതിൽ പ്രകോപിതയായാണ് ചെറിയമ്മപൊള്ളലേൽപിച്ചത്. അമ്മയുടെ മരണശേഷം, അമ്മയുടെ സഹോദരിയായ വേമ്പ്ര സ്വദേശി നിക്കൊപ്പമാണ് 10 വർഷമായി പതിനാലുകാരിയും സഹോദരിയും താമസിക്കുന്നത്.
Read Moreപ്രശസ്ത നടൻ ഡൽഹി ഗണേഷ് അന്തരിച്ചു.
പ്രശസ്‌ത തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. രാത്രി 11.30 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്ന് ചെന്നൈയിൽ നടക്കും. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി 400 ലേറെ സിനിമകളിൽ ഡൽഹി ഗണേഷ് അഭിനയിച്ചിട്ടുണ്ട്. 1976 ൽ കെ ബാലചന്ദറിൻ്റെ പട്ടണ പ്രവേശം എന്ന ചലച്ചിത്രത്തിലൂടെയാണ് സിനിമാ അഭിനയത്തിന് തുടക്കംകുറിക്കുന്നത്. നാടകങ്ങളിലൂടെയായിരുന്നു തുടക്കം. സിന്ധുഭൈരവി, നായകൻ, അപൂർവ സഹോദരങ്ങൾ, മൈക്കിൾ മദനകാമരാജൻ തുടങ്ങിയവ ഡൽഹി ഗണേഷ് അഭിനയിച്ച ശ്രദ്ധേയ സിനിമകളാണ്.
Read Moreനിയന്ത്രണം വിട്ട കാർ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം തലക്കടത്തൂരാണ് സംഭവം. അപകടത്തിന്റെ വീഡിയോ ദൃശ്യം 👇
നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്ക് പറ്റിയ വിദ്യാർത്ഥി മരണപ്പെട്ടു.ഇന്നലെ രാവിലെ 9:45 ഓടെ ആണ് അപകടം. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരണപ്പെട്ടത് .തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപമാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ഇന്ന് രാവിലെയാണ് കുട്ടി മരണപ്പെട്ടത്.
Read Moreനീലേശ്വരം വെടിക്കെട്ട് അപകടം; ഒരാൾ കൂടി മരിച്ചു. മരണം അഞ്ചായി
കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണം അഞ്ചായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത് (28) ആണ് മരിച്ചത്.
Read More